ദോഹ വ്യക്തികളും സമൂഹങ്ങളുമായി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുന്ന സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ വൈവാഹിക ജീവിതത്തിന്റെ അന്ത്യം കുറിക്കുന്നതിന് കാരണമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്കും ട്വിറ്ററും വാട്‌സ്അപും യു ട്യൂബും ഇന്‍സ്ട്രാഗ്രാമും വിവാഹമോചന നിരക്ക് കൂട്ടുകയാണ് ഫലത്തില്‍ ചെയ്യുന്നതെന്നാണ് കണ്ടെത്തല്‍. ഖത്തറിലെ കുടുംബകോടതികളില്‍ എത്തുന്ന വിവാഹമോചനക്കേസുകളില്‍ നല്ലൊരു പങ്കിനും കാരണമാകുന്നത്സോഷ്യല്‍നെറ്റുവര്‍ക്കുകളാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ സോഷ്യല്‍നെറ്റുവര്‍ക്കുകള്‍ക്ക് പിന്നാലെ പോകുന്നത് പരസ്പരമുള്ള അകല്‍ച്ചക്ക് കാരണമാകുന്നതായും അത് പിന്നീട് അഭിപ്രായഭിന്നതയിലും ഒടുവില്‍ കുടുംബത്തിന്റെ തകര്‍ച്ചയിലുമാണ് എത്തിച്ചേരുന്നത്.
കുടുംബകോടതികളില്‍ എത്തുന്ന കേസുകളില്‍ ബഹുഭൂരിഭാഗവും വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാര്‍ ഉള്‍പെട്ടതാണ്. വിവാഹമോചനത്തോടൊപ്പം കുട്ടികളുടെ സംരക്ഷണം സംബന്ധിച്ചും തര്‍ക്കങ്ങളും കേസുകളും ഉണ്ടാകുന്നു. ഒഴിവു സമയം മുഴുവന്‍ എവിടെയോ കഴിയുന്ന കൂട്ടുകാരുമായി ചാറ്റു ചെയ്തും തമാശകള്‍ പങ്കുവച്ചും പങ്കിടുന്നവര്‍ തൊട്ടടുത്ത് ജീവിക്കുന്ന സ്വന്തം ജീവിതപങ്കാളിയെ മറക്കുകയാണ്. അവരുമായി പങ്കുവയ്ക്കാന്‍ അവര്‍ക്ക് സമയമില്ല, വിഷയമില്ല. ഭിന്ന ദ്രുവങ്ങളിലേക്ക് ഇതിലൂടെ അവര്‍ അനുദിനം അകലുകയാണ്. അവസാനം കുടുംബം തന്നെ എന്നന്നേക്കുമായി തകരുന്നു.
ആധുനിക സ്മാര്‍ട് ഫോണുകളും ടാബുകളും ദമ്പതികളുടെ സംസാരഭാഷ പോലും എസ് എം എസ് ആക്കി മാറ്റിയെന്നാണ് സാമൂഹിക വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. പിന്നീട് കേസുമായി കോടതിയലെത്തുന്ന വാദികള്‍ക്കും പ്രതികള്‍ക്കും പറയാനുള്ളത് ഒരേ കാര്യം മാത്രം. താനുമായി പങ്കു വയ്ക്കാന്‍ തന്റെ പങ്കാളിക്ക് സമയമില്ലന്ന കുറ്റപ്പെടുത്തല്‍ മാത്രമാണ് കോടതിയില്‍ ഇവര്‍ വിവാഹമോചനത്തിന് കാരണമായി പറയുന്നത്.
ഇത്തരം കേസുകളുമായി എത്തുന്നവരില്‍ സിംഹഭാഗവും 23 നും 35 നും ഇടയ്ക്ക് പ്രായമുള്ള ചെറുപ്പക്കാരും സമീപകാലത്ത് വിവാഹിതരായവരുമാണ്. സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ 2011ലെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് കുംബകോടതിയിലെത്തിയത് 525 കേസുകളാണെങ്കില്‍ 2012 ല്‍ അത് 5351 ആയി കുത്തനെ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
No comments:
Post a Comment