മുത്തശ്ശി ചെറുമകളെ ബലിനല്‍കി; രക്‌തം കുടിച്ചു!
അമരാവതി: കുടുംബത്തിനു മേലുളള ദോഷം മാറിക്കിട്ടാന്‍ മുത്തശ്ശി ചെറുമകളെ ബലി നല്‍കി. കഴുത്ത് മുറിച്ച് ദേവിക്ക് സമര്‍പ്പിച്ച ശേഷം കുടുംബാംഗങ്ങള്‍ പ്രസാദമായി പെണ്‍കുട്ടിയുടെ രക്‌തം കുടിക്കുകയും ചെയ്‌തു! മഹാരാഷ്‌ട്രയിലെ യാവത്മാല്‍ ജില്ലയിലാണ് രക്‌തം മരവിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് തിങ്കളാഴ്‌ച അറസ്‌റ്റു ചെയ്‌തു. ഇവരെ ഒരാഴ്‌ചത്തേക്ക് പോലീസ് കസ്‌റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സപ്‌ന ഗോപാല്‍ പലസ്‌കര്‍ എന്ന പത്തു വയസ്സുകാരി പെണ്‍കുട്ടിയെ ഏഴ് മാസം മുന്‍പ് സ്‌കൂളില്‍ നിന്ന് മടങ്ങും വഴിയാണ് കാണാതായത്. ഇക്കാര്യം നിയമസഭയില്‍ വരെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
മെയ് 20 ന് ചോരമ്പാ തഹസിലിലെ ഒരു കുറ്റിക്കാട്ടില്‍ നിന്ന് തലയോട്ടിയും രക്‌തം പുരണ്ട വസ്‌ത്രങ്ങളും കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. ഡിഎന്‍എ പരിശോധനയില്‍ ഇവ കാണാതായ പെണ്‍കുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മുത്തശ്ശി സത്യം തുറന്നു പറയുകയായിരുന്നു.
ഒരു ബന്ധുവിന് ഉണ്ടായ സ്വപ്‌നദര്‍ശനത്തിന്റെ അടിസ്‌ഥാനത്തിലാണ് കൊച്ചുമകളെ ബലിനല്‍കിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment