സുഹൃത്തുക്കളെ,
ഞാന്‍ ഒരു കഥ പറയാം. ഒരിടത്ത് വിദഗ്ധനായ ഒരു ബിസ്സിനെസ്സുകാരന്‍ ഉണ്ടായിരുന്നു. അയാള്‍ സ്വന്തം ബിസ്സിനെസ്സ് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കുറച്ചു സ്ഥലം വാങ്ങാന്‍ തീരുമാനിക്കുന്നു. അധികം മത്സരങ്ങള്‍ ഇല്ലാതെ തന്നെ കുറച്ചു സ്ഥലം ലാഭത്തില്‍ അയാള്‍ സ്വന്തമാക്കുകയും ചെയ്യുന്നു. അവിടെ കൃഷിയിറക്കാന്‍ തുടങ്ങുമ്പോഴാണ് താന്‍ വാങ്ങിയ സ്ഥലത്തിന്റെ യഥാര്‍ത്ഥ നൂലാമാലകളെ കുറിച്ച് അയാള്‍ അറിയുന്നത്. അവിടെ വാഴകൃഷി മാത്രമേ പാടുള്ളൂ എന്ന സത്യം അയാള്‍ പിന്നീടാണ് അറിഞ്ഞത്. ഈ സത്യം അയാള്‍ അറിയുന്നത് സ്ഥലത്തെ പ്രകൃതി സ്നേഹികളായ കുറച്ചു ആള്‍ക്കാര്‍ പ്രതികരിച്ചപ്പോള്‍ മാത്രവും. സ്വാഭാവികമായും കൂടുതല്‍ നൂലാമാലകളിലേക്ക് പോകാതെ അയാള്‍ ആ ഉദ്യമത്തില്‍ നിന്നും സ്വമേധയാ പിന്മാറുകയും ചെയ്യുന്നു.
സത്യത്തില്‍ ഇതല്ലേ ലുലുവിന്‍റെ കാര്യത്തിലും നടന്നത്? സ്ഥലത്തിന്റെ വിലയുടെ അന്തരം ആദ്യം പൊതുജനങ്ങളില്‍ എത്തിച്ചത് സിപിഎം എന്ന പാര്‍ടി അല്ല. "ദി ഹിന്ദു" എന്ന ദിനപത്രം ആണ്.
http://www.thehindu.com/news/cities/Kochi/corruption-in-bolgatty-land-scandal-activist/article4721676.ece
http://www.thehindu.com/news/cities/Kochi/port-trust-response-on-land-lease-deal/article4634341.ece
ബോള്‍ഗാട്ടിയില്‍ ഉണ്ടായേക്കാവുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അത് ഏതായാലും അത് "Coastal Regulation Act" അനുശാസിക്കുന്ന പ്രകാരം മാത്രമേ പാടുള്ളൂ എന്നിരിക്കെ അവിടെ കണ്‍വെന്‍ഷന്‍ സെന്‍റെര്‍ തുടങ്ങാന്‍ പദ്ധതിയിട്ട ലുലു ഗ്രൂപ്പ് നു തെറ്റുപറ്റി എന്നേ പറയേണ്ടൂ. പോര്‍ട്ട് ട്രസ്റ്റ് അനുശാസിക്കുന്ന പ്രകാരം അവിടെ പോര്‍ട്ട് അനുബന്ധ സ്ഥാപനങ്ങള്‍ മാത്രമേ നിര്‍മ്മിക്കാന്‍ പാടുള്ളൂ. അതുകൊണ്ടാണ് റിലയന്‍സ് പോലെയുള്ള വന്‍കിട വ്യവസായ ഭീമന്മാര്‍ ഉള്ള ഈ ഭാരതത്തില്‍ കൊച്ചിയിലെ ഈ കണ്ണായ സ്ഥലം ആരും പാട്ടത്തിനു എടുക്കാതിരുന്നത്. അതല്ലാതെ എഴുപതിരണ്ടോ നൂറോ കോടി മുതല്‍മുടക്കാന്‍ കെല്‍പ്പുള്ള ആരും ഭാരതത്തില്‍ ഇല്ലാത്തതുകൊണ്ടാണോ?
ഇനി കണ്‍വെന്‍ഷന്‍ സെന്‍റെര്‍ വന്നാലുള്ള ഗുണഗണങ്ങളെ പറ്റി പറയാം. തൃശ്ശൂരില്‍ ഈ പറഞ്ഞ ലുലു ഗ്രൂപ്പ് ന്റെ കണ്‍വെന്‍ഷന്‍സെന്‍റെര്‍ ഒരെണ്ണം ഉണ്ട് http://www.luluicc.in/ . അത് എത്രപേര്‍ കയറികണ്ടിട്ടുണ്ട് എന്നെനിക്കറിയില്ല. ഒരു കാര്യം ഉറപ്പാണ്. സെക്രട്ടെറിയറ്റ് പോലെ പൊതിഞ്ഞു വന്‍പണചാക്കുകള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള ആ സംഭവം ഞാന്‍ കണ്ടിട്ടില്ല. ഈ പറഞ്ഞ സ്ഥാപനം കേരളം എന്ന കുഞ്ഞു സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക് എന്തു സംഭാവന ആണ് നല്‍കിയതെന്നും എനിക്കറിയില്ല. പൊതുജനത്തിനും ഉപകാരപ്രദമാകുന്ന ഇടപ്പള്ളിയിലെ ലുലു മാള്‍ പോലുള്ള സംരംഭങ്ങളെ ഞാനും സ്വാഗതം ചെയ്യുന്നു.
നാലായിരം പേര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനം പൂട്ടിച്ചു എന്നാണു വേറെ കുറേ അപവാദങ്ങള്‍... ലുലു ജോലി നല്‍കുന്ന ഈ നാലായിരം പേരും കേരളത്തില്‍ നിന്നാകും എന്ന് ഉറപ്പുണ്ടോ? അത് വരുന്നത് വരെ ഈ പറഞ്ഞ നാലായിരം പേര്‍ ജോലി ഇല്ലാതെ വീട്ടില്‍ ഇരിക്കുകയാണോ? ജോലി ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ കേരളത്തില്‍ നിറയെ പണികള്‍ ഉണ്ട് എന്നുള്ളതിന് തെളിവാണ് ഇവിടെ ജോലിക്ക് വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍..
സ്വാഭാവികമായും ഇതെല്ലാം അറിഞ്ഞു കഴിയുമ്പോള്‍ വിരലുകള്‍ പരിസ്ഥിതി വാദികള്‍ക്കുനേരെ തിരിയും. ഇന്ന് നിങ്ങള്‍ അനുഭവിക്കുന്ന പ്രകൃതിയുടെ സൗജന്യങ്ങള്‍ നാളെ നമ്മുടെ മക്കളും അനുഭവിക്കണം എന്നേ അവരും ഉദ്ദേശിക്കുന്നുള്ളൂ.
ഇത്രയും ഞാന്‍ എഴുതിയത് ആരെയും ന്യായീകരിക്കാന്‍ അല്ല. രാഷ്ട്രീയത്തിന് അതീതമായി വാര്‍ത്തകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ കാര്യം ഞാന്‍ നിങ്ങളുമായി പങ്കുവച്ചു എന്ന് മാത്രം.
സസ്നേഹം
അനു മുരളി.
From: Jinto P Cherian <jinto512170@yahoo.com>
To:
Sent: Sunday, 26 May 2013, 21:34:02
Subject: Re: [www.keralites.net] തിന്നുകയുമില്ല തീറ്റിക്കുകയുമില്ല
തിരുവനന്ത പുരം ടൌണില്‍ ഒരു വീട് വാടകയ്ക്ക് കൊടുക്കാനുണ്ട്,, ആ വീടിനു ഇപ്പോളത്തെ മാര്‍ക്കറ്റ് വില അനുസരിച്ച് രണ്ടു കോടി രൂപ വില വരും, ആ വീട് തല്ക്കാലം വാടകയ്ക്ക് കൊടുക്കാനാണ് ഉടമ ഉദ്ദേശിക്കുന്നത് , പതിനായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ അതിനു വാടകയും ലഭിക്കും, പക്ഷെ ഉടമ പറയുന്നു രണ്ടു കോടി രൂപ തന്നാലെ വാടകയ്ക്ക് തരൂ എന്ന്,,,,, ആ ഉടമയെ എന്ത് വിളിക്കാം............... ഈ അന്തം കമ്മികളെ കൊണ്ട് തോറ്റല്ലോ എന്റെ കാറല്‍ മാര്‍ക്സ് മുത്തപ്പാ,,,,,, ഇവര്‍ക്ക് അല്പം ബുദ്ധി നല്‍കണേ..
From: Abraham P.c.
To: "Keralites@yahoogroups.com"
Sent: Sunday, 26 May 2013 8:00 PM
Subject: Re: [www.keralites.net] തിന്നുകയുമില്ല തീറ്റിക്കുകയുമില്ല
It is not the first time incident. This is noticed by all of us, because it stops the benefit of many and growth of the country. We have to ignore the backward party or individual who are talking against any progress in the state. Please note, They never say an alternative or a solution to the problem they talk about. They criticize looking at the people who propose the project and not the cause. When will we all be saved from these? Abraham
From: "Jaleel@alrajhibank.com.sa"
To:
Sent: Sunday, 26 May 2013 10:47 AM
Subject: [www.keralites.net] തിന്നുകയുമില്ല തീറ്റിക്കുകയുമില്ല
No comments:
Post a Comment