പദവി ശരിയാക്കാന്‍ 35 ദിവസം മാത്രം; 10,000 തൊഴിലവസരങ്ങള്‍ ഉടന്‍
അല്‍ -കോബാര്‍ : സൗദി അറേബ്യയില്‍ നിതാഖാത്തിന്റെ ഭാഗമായി പദവി സുരക്ഷിതവും നിയമവിധേയവുമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി നാസ്സര്‍ എസ്. അല്‍ -ഹാജിരി കോര്‍പ്പറേഷന്‍ (എന്‍ .എസ്.എച്ച്) സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ്, തൊഴിലന്വേഷകരുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ റീജണുകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. അതനുസരിച്ച് ജുബൈല്‍ , ജിദ്ദ, യാന്‍ബു, ജസാന്‍ എന്നിവിടങ്ങളില്‍ മെയ് 30, 31 തീയതികളില്‍ ഒരേ സമയം ഇന്റര്‍വ്യൂ സംഘടിപ്പിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
സൗദി അറേബ്യയിലെ എണ്ണ-പ്രകൃതി വാതക - പെട്രോകെമിക്കല്‍ നിര്‍മ്മാണ മേഖലയിലെ മുന്‍നിര കമ്പനിയായ എന്‍.എസ്.എച്ച് റിയാദില്‍ നടത്തിയ ഓപ്പണ്‍ ഹൗസില്‍ ഏകദേശം രണ്ടായിരത്തോളം ആളുകള്‍ക്ക് തൊഴില്‍ നല്‍കാനുള്ള പ്രാരംഭ നടപടികളായി. ഇവരുടെ നിയമനം സംബന്ധിച്ച നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും.
സിവില്‍, മെക്കാനിക്കല്‍ , ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രമെന്റേഷന്‍ (ഇ&ഐ), എച്ച്‌വിഎസി എന്നീ വിഭാഗങ്ങളില്‍ പ്രോജക്ട് മാനേജര്‍ , സൈറ്റ് മാനേജര്‍ , കണ്‍സ്ട്രക്ഷന്‍ മാനേജര്‍ , ക്യൂ.സി മാനേജര്‍ , പ്ലാനിംഗ് മാനേജര്‍ , കണ്‍സ്ട്രക്ഷന്‍ സൂപ്ര്, എന്‍ജിനീയര്‍ , ക്യൂ.എ/ക്യൂ.സി എന്‍ജിനീയര്‍ , പ്ലാനിംഗ് എന്‍ജിനീയര്‍ , സൂപ്പര്‍വൈസര്‍ , ഫോര്‍മാന്‍ , ക്യൂ.എ/ക്യൂ.സി ഇന്‍സ്‌പെക്ടര്‍ , ക്യൂ.എ/ക്യൂ.സി സൂപ്പര്‍വൈസര്‍ , ക്വാണ്‍ടിറ്റി സര്‍വേയര്‍ , വെല്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ , പെയ്ന്റിംഗ് ഇന്‍സ്‌പെക്ടര്‍ , സ്‌കാഫോള്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ , ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ , ഡോക്യുമെന്റ് കണ്‍ട്രോളര്‍ , ഹെവി ഡ്രൈവര്‍ , കാര്‍പ്പെന്റര്‍ , ഡക്ട് ഇറക്ടര്‍ , ഡക്ട് ഫിറ്റര്‍ , ഡക്ട് ഫാബ്രിക്കേറ്റര്‍ , ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍ , ഓട്ടോ ഇലക്ട്രീഷ്യന്‍ , ഹെവി എക്വിപ്‌മെന്റ് ഓപ്പറേറ്റര്‍ , ഇന്‍സ്ട്രമെന്റ് ഫിറ്റര്‍ , ഇന്‍സ്ട്രമെന്റ് ടെക്‌നീഷ്യന്‍ , ലേബര്‍ , ലാന്‍ഡ് സര്‍വേയര്‍ , മേസണ്‍ , മെക്കാനിക്, മില്‍റൈറ്റ് ഫിറ്റര്‍ , പെയ്ന്റര്‍ , പൈപ്പ് ഫിറ്റര്‍ , റിഗ്ഗര്‍ , സാന്‍ഡ് ബ്ലാസ്റ്റര്‍ , സ്‌കാഫോള്‍ഡര്‍ , ഷീറ്റ് മെറ്റല്‍ ഫിറ്റര്‍ , സ്ട്രക്ച്ചറല്‍ ഫാബ്രിക്കേറ്റര്‍ & ഫിറ്റര്‍ , സ്ട്രക്ച്ചറല്‍ വെല്‍ഡര്‍ , ടിഗ് & ആര്‍ക്ക് വെല്‍ഡര്‍ , 6 ജി വെല്‍ഡര്‍ , സേഫ്റ്റി ഓഫീസര്‍ , 2 സേഫ്റ്റി സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലാണ് കമ്പനിയില്‍ ഉടനടി ഒഴിവുകളുള്ളത്.
നിതാഖാത്ത് മൂലം ജോലി സംബന്ധമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരും ട്രാന്‍സ്ഫറബിള്‍ ഇഖാമയുള്ളവരും മതിയായ രേഖകള്‍ സഹിതം ഓപ്പണ്‍ ഹൗസില്‍ നേരിട്ട് ഹാജരായി കമ്പനിയില്‍ ചേരാനും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം. 10,000-ത്തോളം പേര്‍ക്ക് ഉടനടി തൊഴില്‍ നല്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് ഇന്ത്യന്‍ എംബസ്സിയുടെ അനുമതിയോടെ വിവിധ സ്ഥലങ്ങളില്‍ ഒരേ സമയത്ത് ഓപ്പണ്‍ ഹൗസ് നടത്തുന്നത്.30-ന് രാവിലെ ഒന്‍പതിന് ഇന്റര്‍വ്യൂ ആരംഭിക്കും. കമ്പനിയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.
ജൂബൈല്‍, യാന്‍ബു, എന്നിവിടങ്ങളില്‍ കമ്പനിയുടെ റീജണല്‍ ഓഫീസുകളിലും ജിദ്ദയില്‍ ഇംപാലാ ഗാര്‍ഡനിലും ജസാനില്‍ അല്‍ -മുസ്തഖ്ബാല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലുമായിരിക്കും വേദജുബൈല്‍ മേഖലയിലുള്ളവര്‍ ദമ്മാം-ജുബൈല്‍ ഹൈവേ എക്‌സിറ്റ് ഒന്‍പതില്‍ ബെറി ഗ്യാസ് പ്ലാന്റ് റോഡില്‍ (അരാംകോ റോഡ്) എന്‍ .എസ്.എച്ച് റീജണല്‍ ഓഫീസില്‍ എത്തിച്ചേരണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0515168804 / 0515205204 / 0515008186.
ജിദ്ദയിലുള്ളവര്‍ ഷറഫിയയില്‍ ബദറുദ്ദീന്‍ ആശുപത്രിക്ക് സമീപം മൗലിനക്‌സ് ബില്‍ഡിംഗിനു പിറകിലുള്ള ഇംപാലാ ഗാര്‍ഡനില്‍ എത്തേതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0515172215 / 0515050497 / 0515171609.
യാന്‍ബു ഭാഗത്തുള്ളവര്‍ ഏരിയ ജി-22-ല്‍ ടൊയോട്ടയ്ക്ക് സമീപം എന്‍ .എസ്.എച്ച് ബില്‍ഡിംഗിലുള്ള ഓഫീസില്‍ എത്തിച്ചേരേതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0515205273 / 0515050498
ജസാനില്‍ മബൂഗ് റോഡിലുള്ള അല്‍-മുസ്തഖ്ബാല്‍ ഇന്റര്‍നാഷണല്‍ സ്‌കുളിലാണ് ഇന്റര്‍വ്യൂ നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0515035283 / 0515026982 / 0508896389 / 0515024937.
No comments:
Post a Comment