Sunday, 10 February 2013

[www.keralites.net] സ്‌ത്രീപീഡനക്കേസില്‍ രജതരേഖയായി മാറുന്ന വിധി

 

സ്‌ത്രീപീഡനക്കേസില്‍ രജതരേഖയായി മാറുന്ന വിധി

തുറന്ന മനസോടെ
െ.എം. റോയ്

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്. കേരളപ്രകാശം, ദേശബന്ധു, കേരളഭൂഷണം,, എക്‌ണോമിക് ടൈംസ്, ദ ഹിന്ദു, യു.എന്‍. ഐ. എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. മംഗളത്തിന്റെ ജനറല്‍ എഡിറ്ററായി വിരമിച്ചു. ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ സെക്രട്ടറി ജനറല്‍ ആയിരുന്നു.

ആവേശത്തിനടിമപ്പെട്ട്‌ ഇന്നു കോലംതുള്ളിക്കൊണ്ടിരിക്കുന്നവര്‍ മനസിലാക്കാത്ത ഒരുകാര്യമുണ്ട്‌. നൂറു കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാന്‍പാടില്ല എന്നതു ലോകമനഃസാക്ഷി അംഗീകരിച്ച ധാര്‍മ്മിക ന്യായം. അതുകൊണ്ടുതന്നെയാണു സ്‌ത്രീപീഡനം െകെകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ട കേരള െഹെക്കോടതിയുടെ സ്‌പെഷല്‍ ബെഞ്ചിന്റെ ആദ്യവിധി ചരിത്രപ്രാധാന്യമുള്ളതായി മാറുന്നത്‌.

നൂറു കുറ്റവാളികളെ വെറുതെ വിട്ടാലും ഒരു നിരപരാധി ഒരിക്കലും ശിക്ഷിക്കപ്പെടാന്‍ പാടില്ല. നീതിന്യായ നിയമങ്ങളുടെ അടിസ്‌ഥാനശില ഈ ഉപദേശമാണ്‌.സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ വിചാരണ ചെയ്യാന്‍ കേരള െഹെക്കോടതി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ ആദ്യത്തെ വിധി മുറുകെപ്പിടിച്ചിരിക്കുന്നത്‌ ഈ ധര്‍മ്മബോധമാണ്‌. അതുകൊണ്ടുതന്നെ ജസ്‌റ്റിസ്‌ പി. ഭവദാസന്‍ പുറപ്പെടുവിച്ച ഈ വിധിക്കു ചരിത്ര പ്രാധാന്യവുമുണ്ട്‌.

ഡല്‍ഹിയില്‍ ഒരു വിദ്യാര്‍ഥിനി ക്രൂരമായ കൂട്ടബലാല്‍സംഗത്തെത്തുടര്‍ന്ന്‌ കൊല്ലപ്പെട്ട സംഭവം രാജ്യത്തുടനീളം വലിയ പ്രതിഷേധ കൊടുങ്കാറ്റാണ്‌ അഴിച്ചുവിട്ടത്‌. അതേത്തുടര്‍ന്നു സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ െകെകാര്യംചെയ്യാന്‍ പ്രത്യേക ബെഞ്ചുതന്നെ െഹെക്കോടതിയില്‍ സ്‌ഥാപിക്കണമെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ അല്‍ത്തമാസ്‌ കബീര്‍ എല്ലാ സംസ്‌ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. അതേത്തുടര്‍ന്നാണ്‌ അത്തരമൊരു പ്രത്യേക ബെഞ്ച്‌ കേരള െഹെക്കോടതിയില്‍ ഏര്‍പ്പെടുത്തിയത്‌.

െഹെക്കോടതിയില്‍ ആ പ്രത്യേക ജഡ്‌ജി ആദ്യം കേട്ട്‌ വിധിപറഞ്ഞത്‌ മഞ്ചേരി അഡീഷണല്‍ സെഷന്‍സ്‌ കോടതി ഒരു സ്‌ത്രീപീഡനക്കേസില്‍ ശിക്ഷിച്ച പ്രതിയെ വെറുതെ വിട്ടുകൊണ്ടാണ്‌. ആ വിധിന്യായത്തില്‍ ജസ്‌റ്റിസ്‌ പി. ഭവദാസന്‍ പറഞ്ഞിരിക്കുന്നത്‌ ഒരു സ്‌ത്രീപീഡനക്കേസില്‍ അതിനിരയായ സ്‌ത്രീ പറയുന്നത്‌ വ്യക്‌തമായ തെളിവില്ലാതെ കോടതിക്ക്‌ അംഗീകരിക്കാന്‍ ആവില്ല എന്നാണ്‌. ഇത്തരം സംഭവങ്ങളില്‍ ഇരയായ സ്‌ത്രീ പറയുന്നത്‌ കോടതി വിശ്വസിക്കണമെന്നാണ്‌ ഒരുവിഭാഗം ആളുകളും നിയമജ്‌ഞന്മാരും ഇപ്പോള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്‌. ആ ആവശ്യം െഹെക്കോടതിയിലെ പ്രത്യേക ജഡ്‌ജി തള്ളിക്കളഞ്ഞു എന്നതുകൊണ്ടാണ്‌ കേരള െഹെക്കോടതിയുടെ സ്‌പെഷല്‍ ബെഞ്ച്‌ വിധി ചരിത്രപ്രാധാന്യമുള്ള ഒന്നായി മാറുന്നത്‌. പ്രത്യേകിച്ച്‌ ഇന്നത്തെ പ്രത്യേക പരിതസ്‌ഥിതിയില്‍ ഒഴുക്കിനെതിരേ നീതിയുടെ പേരില്‍ നീന്താനുള്ള െധെര്യം നീതിന്യായപീഠം പ്രകടിപ്പിച്ചിരിക്കുന്നു എന്ന ഏക കാരണംകൊണ്ടുതന്നെ.

കേസ്‌ ഇതാണ്‌. മലപ്പുറം ജില്ലയിലുള്ള തിരുവാളിയിലെ പി. ശിവദാസന്‍ എന്നൊരാള്‍ തന്റെ ബന്ധത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ 1994-ല്‍ െലെംഗികമായി പീഡിപ്പിച്ചു എന്നതിന്റെ പേരില്‍ ഒരു കേസ്‌ ചാര്‍ജുചെയ്യപ്പെട്ടു. ഇരയായ ഈ പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊഴിയെ അടിസ്‌ഥാനമാക്കിയാണ്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. അതിന്റെ അടിസ്‌ഥാനത്തില്‍ മഞ്ചേരി കോടതി പ്രതിക്ക്‌ പത്തുവര്‍ഷത്തെ കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷിച്ചു.

ഇതിന്മേലുള്ള അപ്പീലില്‍ ഈ ശിക്ഷയെല്ലാം റദ്ദാക്കിക്കൊണ്ട്‌ പ്രതിയെ വെറുതെവിടാന്‍ വിധിച്ചതിന്‌ വ്യക്‌തമായ ന്യായങ്ങള്‍ െഹെക്കോടതിയിലെ പ്രത്യേക ജഡ്‌ജി നിരത്തിയിട്ടുണ്ട്‌. ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ പ്രസവത്തിന്‌ ഒരു പ്രസവാശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പെണ്‍കുട്ടി താന്‍ പീഡനത്തിനു വിധേയയായിട്ടുണ്ടെന്നു ഡോക്‌ടറെപ്പോലും അറിയിക്കുകയുണ്ടായില്ലത്രേ.

പ്രസവത്തിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞാണ്‌ താന്‍ പീഡനത്തിനു വിധേയമായിട്ടുണ്ടെന്നു പറഞ്ഞ്‌ പെണ്‍കുട്ടിയും മാതാവും കോടതിയില്‍ കേസുമായി പോയത്‌. ഈ പരാതിയുടെ കാര്യത്തിലുണ്ടായ കാലതാമസം പോലും പ്രതിയെ ശിക്ഷിച്ച കീഴ്‌ക്കോടതി പരിഗണിക്കുകയുണ്ടായില്ലെന്നാണ്‌ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള െഹെക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ വിധിയില്‍ പറഞ്ഞിരിക്കുന്നത്‌.

ബലാല്‍സംഗത്തിനു വിധേയയായി എന്ന്‌ ആരോപിക്കപ്പെടുന്ന കേസില്‍ അതിനിരയായ സ്‌ത്രീ നല്‍കുന്ന മൊഴിയെ ആധാരമാക്കി ഒരു പ്രതിയെ ശിക്ഷിക്കണമെന്ന വാദം അംഗീകരിച്ചാല്‍ നമ്മുടെ രാജ്യത്ത്‌ ഏതു പുരുഷനാണ്‌ സുരക്ഷിതത്വമുള്ളത്‌. വഴിപിഴച്ച ഒരു സ്‌ത്രീയും അഴിമതിക്കാരനായ ഒരു പോലീസ്‌ ഉദ്യോഗസ്‌ഥനും െകെകോര്‍ത്താല്‍ ഈ രാജ്യത്ത്‌ ഏതൊരു പുരുഷനും സ്‌ത്രീപീഡനക്കേസില്‍ പ്രതിയാകും. അതുപോലെ ഏതു മാന്യനേയും സ്‌ത്രീപീഡനമെന്നുപറഞ്ഞ്‌ ഭീഷണിപ്പെടുത്തി പണം പിഴിഞ്ഞെടുക്കാന്‍ ഒരു പെണ്‍കുട്ടിക്കും പോലീസിനും നിഷ്‌പ്രയാസം സാധിക്കുകയും ചെയ്യും.

ഇന്ന്‌ സ്‌ത്രീപീഡനക്കേസുകളില്‍ ഒരാളെ ശിക്ഷിക്കാന്‍ ഒരു സ്‌ത്രീയുടെ മൊഴിമാത്രം മതിയെന്നു വാദിക്കുന്ന മഹിളാ അസോസിയേഷന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ഇതിന്റെ പിന്നിലുള്ള അപകടം മനസിലാക്കാത്തവരാണ്‌. ഈ മഹിളാ നേതാക്കളുടെ ഭര്‍ത്താക്കന്മാരേയും സഹോദരന്മാരെയും മക്കളെയുമെല്ലാം രാഷ്‌ട്രീയെവെരാഗ്യത്തിന്റെ പേരിലും മറ്റും സ്‌ത്രീപീഡനക്കേസുകളില്‍ കുടുക്കാന്‍ ആര്‍ക്കും കഴിയും. ഈ വലിയ അപകടം മനസിലാക്കാതെ വെറും ആവേശത്തിന്റെ പേരില്‍ ഇപ്പോള്‍ കലിതുള്ളുന്ന മഹിളാനേതാക്കള്‍ നാളെ കണ്ണീരൊഴുക്കുന്നത്‌ കേരളത്തിനു കാണേണ്ടിവരും.

കുറ്റംചെയ്‌തവര്‍ ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ, കുറ്റംചെയ്‌തു എന്ന്‌ ഒരു സ്‌ത്രീയും പോലീസുകാരനും ചേര്‍ന്നു പറഞ്ഞാല്‍ ആരും ശിക്ഷിക്കപ്പെടുമെന്ന സ്‌ഥിതി വന്നാലോ? നീതിബോധമുള്ള പോലീസുകാരും സ്വഭാവശുദ്ധിയുള്ള സ്‌ത്രീകളും മാത്രമുള്ള ഒരു രാജ്യത്ത്‌ ഇങ്ങനെയുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞേക്കാം.

പക്ഷേ, നമ്മുടെ നാട്ടിലോ? അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പോലീസ്‌ എന്ന പദവിയിലുള്ള പോലീസുദ്യോഗസ്‌ഥന്മാര്‍ വരെ കൊലപാതകം, പിടിച്ചുപറി, അഴിമതി തുടങ്ങിയ കേസുകളില്‍ പിടികൂടപ്പെടുന്ന കേരളത്തിലാണ്‌ നാം ജീവിക്കുന്നതെന്നോര്‍ക്കണം. ഏതു ക്രൂരനും നീചനുമായ പ്രതിയെന്നു ആരോപിക്കപ്പെടുന്ന മനുഷ്യനും തന്റെ പേരിലുള്ള കുറ്റം അന്വേഷണം നടത്തി തെളിയിച്ചിട്ട്‌ ശിക്ഷിച്ചോളൂ എന്ന്‌ ആവശ്യപ്പെടാന്‍ നിയമപരമായ അവകാശമില്ലേ?

പോലീസ്‌ ഉണ്ടാക്കുന്ന തെളിവുകളുടെ അടിസ്‌ഥാനത്തില്‍ നിരപരാധിപോലും തൂക്കിക്കൊല്ലപ്പെട്ട നാടാണ്‌ നമ്മുടേതെന്നോര്‍ക്കണം. പഴയകാല കോണ്‍ഗ്രസിന്റെ സമുന്നത നേതാവും സാത്വികനും പത്രാധിപരുമായിരുന്ന എ.പി. ഉദയഭാനുവിന്റെ ഒരു സഹോദരന്‍ പോലീസ്‌ തയാറാക്കിയ ഒരു കൊലക്കേസില്‍ കുറ്റവാളിയെന്നുകണ്ട്‌ തിരുവിതാംകൂറില്‍ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ടു. വിധിയുടെ അടിസ്‌ഥാനത്തില്‍ അദ്ദേഹത്തെ തൂക്കിക്കൊല്ലുകയും ചെയ്‌തു. അതുകഴിഞ്ഞാണ്‌ അദ്ദേഹം തീര്‍ത്തും നിരപരാധിയായിരുന്നു എന്ന്‌ സമൂഹത്തിനു ബോധ്യമായത്‌. എന്തൊരു മഹാപാതകമാണ്‌ കോടതി ചെയ്‌തത്‌. അതുകൊണ്ടുതന്നെയാണ്‌ നൂറ്‌ കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്ന ധര്‍മ്മബോധത്തിനു പരമപ്രാധാന്യമുണ്ടാകുന്നത്‌. ഏതു കേസിലും കുറ്റവാളിയെന്നു ആരോപിക്കപ്പെടുന്ന ഒരാളുടെ പേരിലുള്ള കുറ്റം സംശയാതീതമായി തെളിയിക്കപ്പെടണം. അതാണ്‌ നാട്ടുനീതിയും മനുഷ്യധര്‍മ്മവും. മറിച്ചുള്ള ഏതൊരു ശിക്ഷയും കാട്ടുനീതിതന്നെയാണ്‌.

ഇപ്പോള്‍ വെറും ആവേശത്തിനു അടിമപ്പെട്ടുകൊണ്ടാണ്‌ ഏതുകാര്യത്തിലും അധികംപേരും അഭിപ്രായം പറയുന്നത്‌. ഏതു കാര്യത്തിലും ആവേശമല്ല ആരേയും നയിക്കേണ്ടത്‌. മറിച്ച്‌ യുക്‌തിയും ന്യായവും മാത്രമാണ്‌.

ഡല്‍ഹിയിലെ െപെശാചിക സംഭവത്തെത്തുടര്‍ന്ന്‌ അതേപ്പറ്റിയുള്ള ഒരു ടെലിവിഷന്‍ ചാനലിന്റെ ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ചര്‍ച്ചയില്‍ ആവേശഭരിതയായി സംസാരിച്ച മദ്ധ്യവയസ്‌കയായ ഒരു വനിതാനേതാവ്‌ പറഞ്ഞത്‌ ഇത്തരം കേസുകളില്‍ സ്‌ത്രീയെ പീഡിപ്പിച്ച പുരുഷന്റെ അവയവംതന്നെ മുറിച്ചുകളയണമെന്നാണ്‌. മറ്റൊരു മദ്ധ്യവയസ്‌ക ഈ മുറിച്ചുകളയല്‍ വാദത്തെ ശക്‌തിയായി പിന്താങ്ങുകയും ചെയ്‌തു.
ടിവി ചര്‍ച്ച അവസാനിച്ചപ്പോള്‍ അവരില്‍ ഒരു സ്‌ത്രീയോടു ഞാന്‍ പറഞ്ഞു. ചര്‍ച്ചയില്‍ അതിനു ഞാന്‍ മറുപടി പറയാതിരുന്നത്‌ എന്റെ സംസ്‌കാരം എന്നെ അനുവദിക്കാതിരുന്നതുകൊണ്ടാണ്‌. ഇന്നത്തെ പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത ട്യൂഷനു ചെന്ന ഒരു വിദ്യാര്‍ഥിയെ അധ്യാപിക െലെംഗികമായി പീഡിപ്പിച്ചു എന്നതാണ്‌. ആ അധ്യാപികയുടെ ഏത്‌ അവയവമാണ്‌ മുറിച്ചുകളയേണ്ടിയിരുന്നതെന്ന്‌ ഞാന്‍ ചോദിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക്‌ മറുപടി പറയാന്‍ കഴിയുമായിരുന്നോ
?

മിനിസ്‌ക്രീനില്‍ ആവേശത്തോടെ സംസാരിച്ച ആ സ്‌ത്രീ മൗനിയായി തലകുനിച്ചു നിന്നതേയുള്ളൂ. ഇതാണ്‌ വെറും ആവേശത്തിനു അടിമപ്പെടുമ്പോള്‍ നീതിയും ന്യായവും ക്രൂശിക്കപ്പെടുന്നതിനു അടിസ്‌ഥാനം എന്നോര്‍ക്കണം.

Abdul Jaleel
Office Manager


: 00966 (1) 2116891
: www.alrajhibank.com.sa

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment