വീണ്ടും പിശാചുക്കള്‍ അരങ്ങില്‍: പതിനഞ്ചുകാരിയെ എട്ടംഗസംഘം ലോഡ്‌ജില്‍ പീഡിപ്പിച്ചു
കൊട്ടാരക്കര: തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിനിയായ പതിനഞ്ചുകാരിയെ കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി. സ്‌റ്റാന്‍ഡിനു സമീപമുള്ള ലോഡ്‌ജില്‍ ഉറക്കഗുളിക നല്‍കി എട്ടംഗസംഘം പീഡിപ്പിച്ചു.
ശനിയാഴ്‌ച രാത്രിയാണു സംഭവം. അവശനിലയില്‍ ലോഡ്‌ജിനു സമീപം കണ്ടെത്തിയ പെണ്‍കുട്ടിയെ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ചേര്‍ന്ന് പോലീസിനെ വിളിച്ചുവരുത്തി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഡോക്‌ടര്‍ പെണ്‍കുട്ടിയെ സ്‌ത്രീകളുടെ വാര്‍ഡിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.
തമിഴ്‌നാട് സ്വദേശിയായ രാജേഷ് എന്നയാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നത്രേ. ഇയാളുമൊത്ത് കന്യാകുമാരിയിലെ ഒരു ലോഡ്‌ജില്‍ താമസിച്ചു. പിന്നീട് കാറില്‍ ശനിയാഴ്‌ച ഉച്ചയോടെ കൊട്ടാരക്കരയിലെത്തി. തുടര്‍ന്ന് ലോഡ്‌ജില്‍ രാത്രി ഉറക്കഗുളിക നല്‍കി മയക്കിയശേഷം സംഘംചേര്‍ന്നു പീഡിപ്പിച്ചെന്നാണു പെണ്‍കുട്ടിയുടെ മൊഴി.
ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചെന്നും മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്നെന്നുമാണു പെണ്‍കുട്ടി മൊഴി നല്‍കിയത്. എന്നാല്‍, കുട്ടിയുടെ അമ്മയെ വിതുരയില്‍ കണ്ടെത്തിയെന്നു പോലീസ് പറഞ്ഞു. സഹോദരി തിരുവനന്തപുരത്തു പഠിക്കുന്നുണ്ടെന്നും കുട്ടി പോലീസിനോടു പറഞ്ഞിരുന്നു.
വിവാഹവാഗ്‌ദാനം നല്‍കിയ രാജേഷുമൊത്ത് വീടുവിടുകയായിരുന്നു. കന്യകുമാരിയിലെ ലോഡ്‌ജില്‍ രാജേഷിനു പുറമേ മറ്റു രണ്ടുപേര്‍കൂടി പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു. കാമുകന്റെ ചതി വിവരിച്ച പെണ്‍കുട്ടി പി. ഐഷാപോറ്റി എം.എല്‍.എയ്‌ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു. ഉടന്‍ വരാമെന്നു പറഞ്ഞ് രാജേഷ് പെണ്‍കുട്ടിയെ കൊട്ടാരക്കരയില്‍ ഉപേക്ഷിച്ചുപോകുകയായിരുന്നു. കുട്ടിക്കു തമിഴ് മാത്രമേ വശമുള്ളൂ. കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അവധിയിലായിരുന്നതിനാല്‍ പകരം ചുമതലയുള്ള മജിസ്‌ട്രറ്റിനു മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ കൊല്ലത്തെ മഹിളാമന്ദിരത്തിലേക്കയച്ചു.
എന്നാല്‍, പെണ്‍കുട്ടി പറഞ്ഞതില്‍നിന്നു വ്യത്യസ്‌തമായ വിശദീകരണം പോലീസ് നല്‍കിയത് ആശുപത്രി പരിസരത്തു പ്രതിഷേധത്തിനും സംഘര്‍ഷത്തിനും കാരണമായി.
പെണ്‍കുട്ടി ലോഡ്‌ജില്‍ എത്തിയിരുന്നില്ലെന്നും കെ.എസ്.ആര്‍.ടി.സി. സ്‌റ്റാന്‍ഡില്‍ ഒരു ചുവന്ന കാറിലാണ് എത്തിയതെന്നുമായിരുന്നു പോലീസ് ഭാഷ്യം. ഇതിനെ സി.പി.എം. കൊട്ടാരക്കര ഏരിയാ സെക്രട്ടറി എസ്.ആര്‍. രമേശ് എതിര്‍ത്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച മുഴുവന്‍ പ്രതികളെയും ലോഡ്‌ജ് ഉടമയേയും അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.െവെ.എഫ്.ഐയുടെ നേതൃത്വത്തില്‍ കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
സംഭവത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ആശുപത്രിക്കു മുന്നില്‍ റോഡ് ഉപരോധിച്ചു. പോലീസ് ഇവരെ അറസ്‌റ്റ് ചെയ്‌തു നീക്കി. ഉച്ചയോടെ ആശുപത്രിയില്‍ പെണ്‍കുട്ടിയെ സന്ദര്‍ശിക്കാനെത്തിയ മഹിളാ കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷ ബിന്ദുകൃഷ്‌ണയേയും സംഘത്തേയും പോലീസ് തടഞ്ഞതും സംഘര്‍ഷത്തിനിടയാക്കി. പോലീസ് തന്നെ അപമാനിച്ചെന്നാരോപിച്ച് ബിന്ദുകൃഷ്‌ണ കൊട്ടാരക്കര ഡിെവെ.എസ്.പിക്കു പരാതി നല്‍കി.
Abdul Jaleel
Office Manager
: 00966 (1) 2116891 | |
: www.alrajhibank.com.sa |
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment