തിരുവനന്തപുരം: സംസ്ഥാനം അഭിമുഖീകരിക്കാന്‍ പോകുന്നത് കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ കുടിവെള്ള ദൗര്‍ലഭ്യം. വേനലിന്റെ രൂക്ഷത വരുംദിനങ്ങളില്‍ കൂടാനിരിക്കെയാണ് ഭൂഗര്‍ഭ ജലനിരപ്പ് അപകടകരമായി താഴുന്നത്. 1983ലാണ് സമാനമായ അവസ്ഥ കേരളത്തിലുണ്ടായതെന്നാണ് ഭൂഗര്‍ഭ ജലവകുപ്പിന്റെ വിലയിരുത്തല്‍. അന്ന് കടുത്ത വേനല്‍ക്കാലത്തായിരുന്നു ഈ സ്ഥിതി.
സംസ്ഥാന വ്യാപകമായി ഭൂഗര്‍ഭജലവകുപ്പ് ജലവിതാനത്തിന്റെ നില വിലയിരുത്തുന്നതിന് നിര്‍മിച്ച കിണറുകളിലെ നിരപ്പ് താഴുകയാണ്. പഠനത്തിനായി നിര്‍മിച്ച 870 കിണറുകളിലെ പഠനമനുസരിച്ച് രണ്ടുമുതല്‍ മൂന്നു മീറ്റര്‍ വരെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇതിനേക്കാള്‍ കഠിനമാണ് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും. നാലു മുതല്‍ അഞ്ചു മീറ്റര്‍ വരെ ഭൂഗര്‍ഭജലനിരപ്പ് കുറഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. രണ്ട് ദുര്‍ബലമായ മണ്‍സൂണുകള്‍ കടന്നുപോയ കേരളത്തിന് ഇനി ആകെ പ്രതീക്ഷ വേനല്‍മഴ മാത്രമാണ്.
രണ്ടുവിഭാഗങ്ങളായാണ് ഭൂഗര്‍ഭജലത്തിന്റെ അളവ് കണക്കാക്കുന്നത്. ഇതില്‍ 'അണ്‍കണ്‍ഫൈന്‍ഡ് അക്വിഫര്‍' എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് മേല്‍ത്തട്ടിലെ ജലശേഖരമായ കിണര്‍വെള്ളം. കേരളത്തിന്റെ ഭൂപ്രകൃതിയില്‍ തീരപ്രദേശങ്ങളില്‍ 4-5 മീറ്ററിലുംവെട്ടുകല്ലും കളിമണ്ണും ഉള്ളിടങ്ങളില്‍ 10-15 മീറ്ററിലുംവയല്‍ഭാഗങ്ങളില്‍ 5-6 മീറ്ററിലും കുന്നിന്‍ പ്രദേശങ്ങളില്‍ 10-15 മീറ്ററിലും കുഴിച്ചാല്‍ കിണര്‍വെള്ളം ലഭിക്കേണ്ടതാണ്. എന്നാലിപ്പോള്‍ ഈ മാനദണ്ഡങ്ങളെല്ലാം മാറുകയാണ്. ജലനിരപ്പ് കുറയുന്നതോടെ വളരെ ആഴത്തിലുള്ള കിണറുകളില്‍പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്.
ഭൂഗര്‍ഭത്തിലുള്ള പാറകളില്‍ സംഭരിക്കപ്പെട്ട ജലനിരപ്പിനെയാണ് 'അണ്‍ കണ്‍ഫൈന്‍ഡ് അക്വിഫര്‍' വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നത്. പാറതുരന്ന് വെള്ളമെടുക്കുന്നതിന് ഏറെ ആഴത്തില്‍ കുഴിക്കേണ്ട സ്ഥിതിയാണ്. കൊല്ലം, ആലപ്പുഴ തീരപ്രദേശങ്ങളില്‍ 220 മീറ്ററിലേറെ കുഴിച്ചാണ് ഇത്തരത്തില്‍ വെള്ളം പമ്പുചെയ്യുന്നത്.
നഗരങ്ങളില്‍ ജലാശയങ്ങളില്‍ നിന്ന് പമ്പിങ് സ്റ്റേഷനുകള്‍ മുഖേന കുടിവെള്ള വിതരണം നടക്കുന്നതിനാല്‍ വരള്‍ച്ചയുടെ കെടുതി അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. എന്നാല്‍ ഗ്രാമങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ നഗരപ്രദേശങ്ങള്‍ക്ക് പുറത്ത് കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണ്. കോട്ടയത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും അപകടകരമാംവണ്ണം ജലനിരപ്പ് താഴുകയാണ്.
mathrubhum
i
No comments:
Post a Comment