Thursday, 14 February 2013

[www.keralites.net] നിന്റേ വഴികളിലും അസ്തെര്‍ പുഷ്പങ്ങള്‍ വിരിയതിരിക്കില്ല...

 


ഏറേ ആകുലമാകുന്ന നിമിഷങ്ങളില്‍ എന്റെ മനസ്സ് ഒരു യാത്ര പോകുന്നു. മഴ നിറയുന്ന വഴികളിലൂടെ , നടന്നു പോയിരുന്ന നാട്ടു വഴികളിലൂടെ ഇനിയും നടക്കാന്‍ ഇരിക്കുന്ന വഴിത്താരകളിലൂടെ, യാത്രകള്‍ ആണു നമുക്ക് നമ്മേ കണ്ട് എടുക്കാനുള്ള വഴി, എന്നേ സംബ്ബന്ധിച്ചു'. എന്നാല്‍ നിന്റെ വഴികള്‍ എന്റെയ് വഴികളില്‍ നിന്ന് ഏറേ വ്യത്യസ്തമാവുംപോള്‍ ഞാന്‍ നിനക്കായി എന്താണ് കുറിക്കേണ്ടത്‌ ? നിന്റെ ഹൃദയത്തില്‍ പതിഞ്ഞിരിക്കുന്ന മുറിവുകള്‍ അതിന്റെ ആഴം പരപ്പ് ഒക്കെ എനിക്ക് അപരിചിതമാണ് . നിന്റേ സന്ദേഹങ്ങള്‍, കാഴ്ചപ്പാടുകള്‍ , ഒകേയും അതുപോലെ തന്നേയ് . എങ്കിലും ഞാന്‍ ഇന്ന് നിന്നേ എനിക്ക് ഒപ്പം നടക്കാന്‍ ക്ഷണിക്കുന്നു. കുറച്ച് ദൂരം. നീ നിന്നോട് തന്നേ, നിന്റെ ഇന്നലകളോട് യുദ്ധം ചെയുകയാണ് എങ്കില്‍ അത് മറന്ന് എനിക്ക് ഒപ്പം കുറച്ചു നടക്കു. നമുക്ക് ആദ്യം കാണുന്ന പൂവിനേ നോക്കി ചിരിക്കാം. ആ പൂവിന് എത്ര ഇതളുകള്‍ ഉണ്ട് എന്ന് എണ്ണാം . അതിന്റേ മണം അറിയാം . നിനക്കറിയുമോ, ആസ്റെര്‍ പുഷ്പ്പങ്ങളെ കുറിച്ച് ഒരു കഥ ഉണ്ട് . ഒരിക്കല്‍ നക്ഷത്രങ്ങളുടെ ദേവത ആകാശത്ത് നിന്ന് ഭൂമിയിലേയ്ക്ക് നോക്കി കണ്ണീര്‍ പൊഴിച്ച് അത്രേ , എന്തിനെയന്നോ ? ഇത്ര സുന്ദരമായ ഭൂമിയില്‍ നക്ഷത്രങ്ങള്‍ ഇല്ലാതെ പോയല്ലോ എന്നതില്‍. അങ്ങനെ ആണത്രേ ഭൂമിയില്‍ അസ്തര്‍ പുഷ്പങ്ങള്‍ ഉണ്ടായത് . ജീവിതവും അതുപോലെ തന്നേയ് ആണ് . ഏതു ഒക്കയോ നിമിഷങ്ങളില്‍ ആരൊക്കയോ നമ്മുടെ ജീവിതത്തിലേ ഇല്ലായ്മകള്‍ തൊട്ടു അറിയുന്നു . അതില്‍ അവരുടേ കനിവിന്റെ മിഴിവ് നിറക്കുന്നു . നീ നടക്കുക്ക കാണുന്ന കാഴ്ച്ചകലേയ് നിന്റേതാക്കി. നിന്റേ വഴികളിലും അസ്തെര്‍ പുഷ്പങ്ങള്‍ വിരിയതിരിക്കില്ല.



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment