Thursday, 14 February 2013

Re: [www.keralites.net] ആരാ ഈ ആര്യ?

 

ആരാ ഈ മറുപടിക്കാര്‍?

I too agree with Dileep.

ആര്യക്ക്‌ തോന്നിയത് മറ്റു പെണ്‍കുട്ടികള്‍ക്ക് തോന്നിയില്ല എന്നത് നമ്മുടെ സ്ത്രീസമൂഹത്തിന്‍റെ കഴിവുകേടായി വിലയിരുത്തുന്നത് വിഡ്ഢിത്തവും സ്ത്രീ സമൂഹത്തെ അപമാനിക്കലുമാണ്.
- This sentence itself revels the mentality of the responder. It was intended to boost up the moral of the women community in general. and not to humiliate the women.

സ്ത്രീകളില്‍ 99.9 ശതമാനവും സുരക്ഷിതവും സ്നേഹസമ്പന്നവുമായ കുടുംബത്തെയും കുടുംബാന്തരീക്ഷത്തെയും സ്നേഹിക്കുന്നവരും; പരമ്പരാഗത മലയാളി മനസ്സ് ചവറ്റുകൊട്ടയിലെറിയാന്‍ മനസ്സില്ലാത്തവരുമാണ് എന്ന് മാത്രമേ സംഭവം തെളിയിക്കുന്നുള്ളൂ.
- This 99.9 % majority is with Arya, Not reacting to the 'കാടന്‍ വാദഗതി' should not be considered as the പരമ്പരാഗത മലയാളി മനസ്സ്. There was fire in the minds of most of the women present at that instance.

സ്ത്രീയായാലും പുരുഷനായാലും സ്വാതന്ത്ര്യത്തിനു യാതൊരു വിധ അതിരുകളും പാടില്ലെന്ന് വാശി പിടിക്കുന്ന ആര്യമാര്‍ നമ്മുടെ മലയാളത്തില്‍ വിരലില്‍ എണ്ണാന്‍ പോലുമില്ലെന്നാണ് സംഭവം വെളിപ്പെടുത്തിയിരിക്കുന്നത്. - Not so. It implies that most of them were reluctant to respond for various reasons. And we should appreciate Arya for breaking that reluctance and showed courage to perform her ONE WOMEN PROTEST against the '18the century' idea propagation.


ഇതിനോടകം ആയിരത്തിലധികം വേദികളില്‍ നടക്കുകയും, വിദ്യാര്‍ഥിനികളും രക്ഷിതാക്കളുമടങ്ങുന്ന പതിനായിരങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ശ്രവിക്കുകയും ചെയ്ത ഒരു പ്രഭാഷണത്തിനുനേരെ ഒരിടത്തെങ്ങാനും ഒരുത്തി എണീറ്റ്‌ നിന്ന് കൂവിയെങ്കില്‍ അവള്‍ അതി വിവേകശാലിയും ബാക്കിയുള്ളവരത്രയും വിഡ്ഢികളുമാണെന്ന് ചിന്തിക്കാന്‍ കേവല സാമാന്യബുദ്ധിക്ക് സാധിക്കുമോ?.


രാജാവ് നാഗ്നാണ്  എന്ന്  പറയാനുള്ള ധൈര്യം  നേരത്തേ  ആരും  കാണിച്ചില്ല എന്നത്  രാജവിന്‍റെ  നഗ്ന്നതയെ  ന്യായീകരിക്കില്ല കൂവി പ്രതിഷേധിച്ച അവളുടെ  വിവേകത്തിനെ അഭിനന്ദിക്കുക അല്ലേ  വേണ്ടത് ?


അഴിഞ്ഞാട്ടത്തിന്റെയും അരാജകത്വത്തിന്‍റെയും വെറും ഒറ്റപ്പെട്ട പെണ്‍ശബ്ദമായിരുന്നില്ലേ സത്യത്തില്‍ ആര്യ! -

സത്യത്തില്‍ അഴിഞ്ഞാട്ടത്തിന്റെയും അരാജകത്വത്തിന്‍റെയും നേരേ  ഉയര്‍ന്ന  ഒറ്റപെട്ട  സമര  കാഹളം ആയിരുന്നു അത്

ശാരീരിക പീഡനത്തെ പോലെ മാനസിക
പീഡനത്തെ ചെറുത്ത  ആര്യയുടെ  പ്രവര്‍ത്തിയെ ലോകത്തെമ്പാടും ഉള്ള  സ്ത്രീ പുരുഷന്മാര്‍ ആദരവോടെ  കാണുന്നു എന്നതാണ് ഇപ്പോള്‍ കാണുന്നത്.

മാനസിക നില തകരാറിലായ വ്യക്തിയെ  ന്യായീകരിക്കുന്നവരും സമൂഹത്തില്‍ അവഹേളിക്കപെടും എന്നത് തീര്‍ച്ച











വേണു ഹരിദാസ്‌ 










 




2013/2/13 dilip pishsrikovil <dilp_v@yahoo.com>
 

Arya is absolutely right... she's the hope of future Kerala.. There is a limit to which we can bear the nonsense going on... Hats off to her... The speaker was talking total absurd things.. We need a situation where girls and boys can mingle in a healty manner, responsible enough to set clear limits for themselves... As long as boys do not get a chance to express themselves in a social environment, the discussions will only lead to sex and girls are looked down as sex objects.. I have seen boys and girls coming out of mixed schools are much more clear in their outlook in life and they treat girls with much more respect than those study in the other situation.. 
Wen there is no opportunities to mix with girls and have positive attitude about them in a healthy manner, the mind will not be clear... It's like all the thoughts will be just sexusl.... like the head is full of sperms...  
 
P.Dilip

From: Abdul Wahid <wahid.kunju@gmail.com>
To: Keralites@yahoogroups.com
Sent: Wednesday, 13 February 2013 7:38 AM
Subject: Re: [www.keralites.net] ആരാ ഈ ആര്യ?
 
ആര്യക്ക്‌ തോന്നിയത് മറ്റു പെണ്‍കുട്ടികള്‍ക്ക് തോന്നിയില്ല എന്നത് നമ്മുടെ സ്ത്രീസമൂഹത്തിന്‍റെ കഴിവുകേടായി വിലയിരുത്തുന്നത് വിഡ്ഢിത്തവും സ്ത്രീ സമൂഹത്തെ അപമാനിക്കലുമാണ്.സ്ത്രീകളില്‍ 99.9 ശതമാനവും സുരക്ഷിതവും സ്നേഹസമ്പന്നവുമായ കുടുംബത്തെയും കുടുംബാന്തരീക്ഷത്തെയും സ്നേഹിക്കുന്നവരും; പരമ്പരാഗത മലയാളി മനസ്സ് ചവറ്റുകൊട്ടയിലെറിയാന്‍ മനസ്സില്ലാത്തവരുമാണ് എന്ന് മാത്രമേ സംഭവം തെളിയിക്കുന്നുള്ളൂ.


സ്ത്രീയായാലും പുരുഷനായാലും സ്വാതന്ത്ര്യത്തിനു യാതൊരു വിധ അതിരുകളും പാടില്ലെന്ന് വാശി പിടിക്കുന്ന ആര്യമാര്‍ നമ്മുടെ മലയാളത്തില്‍ വിരലില്‍ എണ്ണാന്‍ പോലുമില്ലെന്നാണ് സംഭവം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിനോടകം ആയിരത്തിലധികം വേദികളില്‍ നടക്കുകയും, വിദ്യാര്‍ഥിനികളും രക്ഷിതാക്കളുമടങ്ങുന്ന പതിനായിരങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ശ്രവിക്കുകയും ചെയ്ത ഒരു പ്രഭാഷണത്തിനുനേരെ ഒരിടത്തെങ്ങാനും ഒരുത്തി എണീറ്റ്‌ നിന്ന് കൂവിയെങ്കില്‍ അവള്‍ അതി വിവേകശാലിയും ബാക്കിയുള്ളവരത്രയും വിഡ്ഢികളുമാണെന്ന് ചിന്തിക്കാന്‍ കേവല സാമാന്യബുദ്ധിക്ക് സാധിക്കുമോ?.

അഴിഞ്ഞാട്ടത്തിന്റെയും അരാജകത്വത്തിന്‍റെയും വെറും ഒറ്റപ്പെട്ട പെണ്‍ശബ്ദമായിരുന്നില്ലേ സത്യത്തില്‍ ആര്യ!
 
On Tue, Feb 12, 2013 at 1:30 PM, shobha Naire <shobha.naire@yahoo.com> wrote:
 
അല്ലാ, ആരാ ഈ ആര്യ? തിരക്കിയെത്തിയ പലരും ഈ കൊച്ചുപെണ്‍കുട്ടിയെക്കണ്ട് അന്തംവിട്ടു. ഒരൊറ്റ കൂവല്‍കൊണ്ട് സ്ത്രീകളുടെയാകെ ശബ്ദമായി മാറിയ ഈ മിടുക്കിക്കുട്ടിയാണ് ഇന്ന് കോളേജിലെ താരം. നൂറുകണക്കിന് പെണ്‍കുട്ടികള്‍ ഇരുന്ന വേദിയില്‍ മൈക്കിലൂടെ സ്ത്രീകളെയാകെ അപമാനിച്ച് സംസാരിച്ചയാളെ ഒറ്റയ്‌ക്കെഴുന്നേറ്റ് നിന്ന് കൂവി തോല്‍പ്പിച്ച വിമന്‍സ് കോളേജിലെ ബി. എ. അവസാനവര്‍ഷ ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിനിയുടെ കൂവല്‍ സമൂഹത്തിന് നേരെകൂടിയാണ്. ''സഹികെട്ടപ്പോഴാണ് ഞാന്‍ എഴുന്നേറ്റ് നിന്ന് കൂവിപ്പോയത്'' -ആര്യ എന്ന പെണ്‍തരി പറയുന്നു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സംഘടിപ്പിച്ച 'മൂല്യബോധന' യാത്രയുടെ സമാപനവേദിയായ ഗവ. വിമന്‍സ് കോളേജായിരുന്നു വേദി. ചടങ്ങില്‍ സ്റ്റുഡന്റ്‌സ് പോലീസ് സംസ്ഥാന പരിശീലകന്‍ ഡോ. രജിത് കുമാറിന്റെ പ്രസംഗമാണ് അതിരുവിട്ട ആഭാസമായി മാറിയത്. ''പുരുഷന് വെറും പത്തു മിനിറ്റ് മതി ഗര്‍ഭമുണ്ടാക്കാന്‍. പക്ഷേ പ്രസവിക്കാന്‍ പത്തുമാസമെടുക്കുമെന്ന് നിങ്ങള്‍ പെണ്ണുങ്ങള്‍ മനസിലാക്കണം'' -ഈ മട്ടിലായിരുന്നു പ്രസംഗം. സംസാരം പലതവണ അതിരുവിട്ടിട്ടും സദസിലെ സ്ത്രീകളിലാരും അനങ്ങിയില്ല. നമ്മള്‍ പ്രതികരിക്കണമെന്ന് സദസിലുണ്ടായിരുന്ന ആര്യ കൂട്ടുകാരികളോട് പറഞ്ഞെങ്കിലും പോലീസ് ഉണ്ട് എന്ന പറഞ്ഞ് അവരെല്ലാം പിന്‍മാറി. ''മിടുക്കന്‍മാരായ ആണ്‍കുട്ടികള്‍ വിചാരിച്ചാല്‍ ഏത് പെണ്‍കുട്ടിയെയും എളുപ്പത്തില്‍ വളച്ചെടുക്കാന്‍ പറ്റും'' -എന്ന രജിത് കുമാറിന്റെ പരാമര്‍ശം എത്തിയപ്പോള്‍ പക്ഷേ ആര്യ എന്ന ഒറ്റയാള്‍ പട്ടാളത്തിന് പ്രതികരിക്കാതെ വയ്യെന്നായി. അവള്‍ ഒറ്റയ്ക്ക് എഴുന്നേറ്റ്‌നിന്ന് കൂവി- '' കൂൂൂൂ. . . . '' സദസാകെ ഞെട്ടി. പെണ്‍വര്‍ഗ്ഗത്തിന്റെയത്രയും പ്രതിഷേധം ഈ ഒറ്റക്കൂവലില്‍ വിമന്‍സ്‌കോളേജില്‍ നിറഞ്ഞു.

പിന്നെ പ്രതികരണത്തിന് കാക്കാതെ അവള്‍ ഇറങ്ങിപ്പോയി. സംഭവം വാര്‍ത്തയായതോടെ വനിതാസംഘടനകളും മറ്റും ആര്യയെ അനുമോദിച്ച് രംഗത്തെത്തി.

ആലപ്പുഴ സ്വദേശിയും എല്‍. ഐ. സി. ഏജന്റുമായ സുരേഷ്‌കുമാറിന്റെയും ഹെഡ്‌നഴ്‌സായ ജയലക്ഷ്മിയുടെയും മൂത്ത മകളായ ആര്യ ഇന്ന് മാധ്യമങ്ങളിലും താരമാണ്. വാര്‍ത്ത കണ്ട അച്ഛനുമമ്മയും ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും അവരുടെ പൂര്‍ണപിന്തുണ തനിക്കുണ്ടെന്ന് ആര്യ പറഞ്ഞു. യാതൊരു പശ്ചാത്താപവും വേണ്ടെന്നും അതുതന്നെയാണ് ചെയ്യേണ്ടിയിരുന്നതെന്നും അവര്‍ പറഞ്ഞു. സംഭവത്തിന് ശേഷം തിങ്കളാഴ്ചയാണ് ആര്യ കോളേജിലെത്തിയത്. ഗേറ്റ് കടന്നപ്പോള്‍തന്നെ അനുമോദനങ്ങളുമായി കുട്ടികള്‍ ചുറ്റുംകൂടി. ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപികമാരും ആര്യയെ വന്ന്കണ്ട് അഭിനന്ദനം പറഞ്ഞു.

കാരണം അവര്‍ക്കൊക്കെ വേണ്ടിയാണല്ലോ ഈ 'ആര്യപുത്രി' ശബ്ദമുയര്‍ത്തിയത്. പെണ്ണിനെ ചെറുതാക്കി കാണുന്ന ആണ്‍കോയ്മയോട് ഇതിനുമുന്‍പും താന്‍ പ്രതികരിച്ചിട്ടുണ്ടെന്ന് ആര്യ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ആര്യയെയും കൂട്ടുകാരികളെയും ഒരു ഓട്ടോറിക്ഷാഡ്രൈവര്‍ അസഭ്യം പറഞ്ഞു. തുടര്‍ന്ന് നമ്പര്‍ നോട്ട് ചെയ്ത് ഈ പെണ്‍കുട്ടികള്‍ പോലീസ് സ്‌റ്റേഷനുകളില്‍ കയറിയിറങ്ങിയെങ്കിലും പ്രതികരണം കണ്ടപ്പോള്‍ ഒരുകാര്യം ബോധ്യമായി-ഇന്നും പെണ്‍കുട്ടികള്‍ക്ക് കടന്നുചെല്ലാന്‍ പറ്റിയ ഇടമല്ല പോലീസ് സ്‌റ്റേഷനുകള്‍. ഒടുവില്‍ കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് പരാതിയുമായി ചെന്നാണ് ഇവര്‍ നീതി നേടിയെടുത്തത്.

കൂവി പ്രതിഷേധിച്ച് ആര്യ പുറത്തിറങ്ങിയപ്പോള്‍ രജിത് കുമാര്‍ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ടായിരുന്നു- '' ഈ കുട്ടിക്ക് ഡി. എന്‍. എ. തകരാറാണ്.
മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമം മാത്രമാണിത്. തന്റെ മകളുടെ പ്രായമുള്ളതിനാല്‍ ഈ കുട്ടിയോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു '' .
ആര്യ ചോദിക്കുന്നു അദ്ദേഹമെന്തിനാണ് എന്നോട് ക്ഷമിക്കുന്നത്? മൊത്തം സ്ത്രീസമൂഹത്തോട് അദ്ദേഹമല്ലേ ക്ഷമ ചോദിക്കേണ്ടത്?

കടപ്പാട് - മാതൃഭൂമി


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment