വിശ്വരൂപം പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ തമിഴ്‌നാട് വിടേണ്ടിവരുമെന്ന് കമല്‍ഹാസന്‍
ചെന്നൈ: മെഗാബജറ്റ് ചിത്രമായ വിശ്വരൂപം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാത്തതില്‍ അധികാരികള്‍ക്കെതിരെ തുറന്നടിച്ച് കമല്‍ഹാസന്‍ രംഗത്തെത്തി. തമിഴ്‌നാട് സര്‍ക്കാരും പോലീസും തന്നെ രാഷ്ട്രീയ കളിയുടെ ഇരയാക്കുകയാണ്. അമേരിക്കയിലും അഫ്ഗാനിസ്ഥാനിലും നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് വിശ്വരൂപം ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുസ്‌ലീം സമുദായത്തെ ഒരുതരത്തിലും ബാധിക്കുന്നതല്ല ചിത്രം. തമിഴ്‌നാട്ടിലെ ചില മുസ്ലീം സമുദായങ്ങള്‍ ചിത്രത്തിനെതിരെ ബോധപൂര്‍വ്വമായ നീക്കം നടത്തുകയാണ്. അരനൂറ്റാണ്ടായി സിനിമയില്‍ നിന്നു സമ്പാദിച്ചതെല്ലാം മുടക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ തനിക്ക് തമിഴ്‌നാട് വിട്ട് കേരളത്തിലേക്കോ മറ്റെവിടേക്കെങ്കിലുമോ താമസം മാറ്റേണ്ടിവരും. തനിക്ക് ജാതിയോ മതമോ കുലമോ ഇല്ലെന്നും കമല്‍ഹാസന്‍ ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment