Thursday, 15 March 2012

[www.keralites.net] കാവ്യനര്‍ത്തകി - ചങ്ങമ്പുഴ കൃഷ്ണപിള്ള

 

Fun & Info @ Keralites.net

കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളില്‍ സ്വപ്‌നം മയങ്ങി,
കതിരുതിര്‍പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ത്തങ്ങി;
ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി
അഴകൊരുടലാര്‍ന്നപോലങ്ങനെ മിന്നി;
മതിമോഹനശുഭനര്‍ത്തനമാടുന്നയി, മഹിതേ,
മമ മുന്നില്‍ നിന്നു നീ മലയാളകവിതേ!
ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും,
ഇടചേര്‍ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടീ
ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലുംകൂടി!
അതിധന്യകളുഡുകന്യകള്‍ മണിവീണകള്‍ മീട്ടി
അപ്‌സരരമണികള്‍ കൈമണികള്‍ കൊട്ടി!
വൃന്ദാവനമുരളീരവ പശ്ചാത്തലമൊന്നില്‍
സ്​പന്ദിക്കുമാ മധുരസ്വരവീചികള്‍തന്നില്‍,
താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങീ
താമരത്താരുകള്‍പോല്‍ തത്തീ ലയഭംഗി!
സതതസുഖസുലഭതതന്‍ നിറപറ വെച്ചു
ഋതുശോഭകള്‍ നിന്‍മുന്നില്‍ത്താലം പിടിച്ചു.
തങ്കത്തരിവളയിളകി നിന്‍പിന്നില്‍, ത്തരളിതകള്‍
സങ്കല്പസുഷമകള്‍ ചാമരം വീശി.
സുരഭിലമൃഗമദതിലകിതഫാലം,
സുമസമസുലളിതമൃദുലകപോലം.

നളിനദളമോഹനനയനവിലാസം,
നവകുന്ദസുമസുന്ദരവരമന്ദഹാസം,
ഘനനീലവിപിനസമാനസുകേശം,
കുനുകുന്തളവലയാങ്കിത കര്‍ണാന്തികദേശം,
മണികനകഭൂഷിത ലളിതഗളനാളം.....
മമ മുന്നിലെന്തെന്തൊരു സൗന്ദര്യമേളം!
മുനിമാരും മുകരാത്ത സുഖചക്രവാളം
പുണരുന്നൂ പുളകിതം മമ ജീവനാളം.

ഇടവിടാതടവികളും ഗുഹകളും ശ്രുതികൂട്ടിയ
ജടതന്‍ ജ്വരജല്പനമയമായ മായ
മറയുന്നൂ- വിരിയുന്നൂ മമ ജീവന്‍തന്നില്‍,
മലരുകള്‍-മലയാളകവിതേ നിന്‍മുന്നില്‍,
പുഞ്ചിരി പെയ്തു പെയ്താടു നീ, ലളിതേ,
തുഞ്ചന്റെ തത്തയെക്കൊഞ്ചിച്ച കവിതേ! - സ്വരരാഗസുധ

ചങ്ങമ്പുഴയുടെ അപൂര്‍വ്വചിത്രങ്ങള്‍

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment