നമഃ ശ്ശിവാഭ്യാം നവയൌവ്വനാഭ്യാം പരസ്പരാശ്ശിഷ്ടവപുര്‍ധരാഭ്യാം നാഗേന്ദ്ര കന്യാ വൃഷകേതനാഭ്യാം നമോ നമഃ ശ്ശങ്കര പാര്‍വ്വതീഭ്യാം *സൂര്യോദയത്തിന് മുമ്പേ ഈശ്വര സ്മരണയോടെ ഉണരണം. *ദിനചര്യകള്‍ക്കൊപ്പം ഗൃഹവും, പരിസരവും ശുദ്ധീകരിച്ച് പ്രഭാതത്തില്‍ കുളിക്കണം. *ശുദ്ധ വസ്ത്രങ്ങള്‍ ധരിച്ച് ഭസ്മം കുറിയി'് ഇഷ്ടമന്ത്രം 108 ല്‍ കുറയാതെ (പഞ്ചാക്ഷരം - ഓം നമഃ ശിവായ) ജപിക്കണം. *ഭഗവത് ഗീത പോലുള്ള ധര്‍മ്മഗ്രന്ഥങ്ങള്‍ ഭാഗികമായെങ്കിലും പാരായണം ചെയ്യണം. *ഗൃഹത്തില്‍ ഇഷ്ടദേവതാപൂജ, സമീപ ക്ഷേത്രദര്‍ശനം മുതലായവ മറക്കാതെ ചെയ്യണം. *ഇത്രയും കഴിഞ്ഞാല്‍ കു'ികള്‍ പഠനത്തിലും മറ്റുള്ളവര്‍ അവരവരുടെ കര്‍ത്തവ്യങ്ങളിലും ഏര്‍പ്പെടണം. *ഗൃഹത്തിലെ പ്രായമായവര്‍ക്കും, കു'ികള്‍ക്കും, അസുഖമുള്ളവര്‍ക്കും വേണ്ട ശുശ്രൂഷകള്‍ മറക്കാതെ ചെയ്യണം. *ശുചിയുള്ള ഭക്ഷണം മിതമായി മാത്രമെ കഴിക്കാവു. *ദേശീയമായ ബന്ധുനാമങ്ങളും, സംബോധനകളും, ആശംസകളും, ശൈലികളും ആചാരവിശേഷങ്ങളും പരമാവധി പ്രാവര്‍ത്തികമാക്കണം. *മധ്യാഹ്നഭക്ഷണത്തിന് മുമ്പായി ഭഗവത് ഗീത 15-ാം അദ്ധ്യായം പാരായണം ചെയ്യുത് നായിരിക്കും. *കഴിയുതും ദിവസത്തിലൊരുനേരമോ അഥവാ ആഴ്ചയിലൊരിക്കലോ ഗൃഹാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരു് ഈശ്വര പ്രാര്‍ത്ഥനയോടെ ഭക്ഷണം കഴിക്കണം. *വീ'ിലെ പക്ഷിമൃഗാദികള്‍, വൃക്ഷലതാദികള്‍ എിവക്കും വേണ്ടതായ ജീവിത സൌകര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്യണം. *മധ്യാഹ്നാനന്തരം വിശ്രമാവസരത്തില്‍ ഇതിഹാസപുരാണങ്ങള്‍ വായിക്കുത് ശീലമാക്കണം. *ഗൃഹത്തില്‍ വരു അതിഥികള്‍, ഭിക്ഷുക്കള്‍ മുതലായവരോട് സ്നേഹപൂര്‍വ്വം പെരുമാറണം. *സമീപവാസികളോടും, മറ്റ് മനുഷ്യ സഹോദരങ്ങളോടും സഹിഷ്ണുത പുലര്‍ത്തണം. ഒരിക്കലും വൈരം തുടരരുത്. *സന്ധ്യാസമയത്ത് വിനോദവൃത്തികള്‍ നിര്‍ത്തിവെച്ച് ശരീരശുദ്ധി വരുത്തി, വിളക്ക് കൊളുത്തി സുഗന്ധങ്ങള്‍ പുകച്ച് ഈശ്വരപ്രാര്‍ത്ഥന, സഹസ്രനാമജപം, ഭജന എിവ നടത്തണം. *തിരുവോണം, നവരാത്രി, ദീപാവലി, തിരുവാതിര, ശിവരാത്രി, വിഷു, വിനായക ചതുര്‍ത്ഥി, അഷ്ടമിരോഹിണി മുതലായ വിശേഷദിവസങ്ങള്‍ ശ്രദ്ധാപുരസ്സരം പാലിക്കണം. *ശ്രാദ്ധങ്ങള്‍, പിറാള്‍, ഇല്ലംനിറ, പൂത്തിരി, സംക്രമാചരണം മുതലായവ മറക്കരുത്. *പുലയുള്ളപ്പോള്‍ 10 ദിവസം ക്ഷേത്രദര്‍ശനം, ബാഹ്യപൂജ മുതലായവ ഒഴിവാക്കണം. പുലയില്‍ അദാനം (സഞ്ചയനസദ്യ) ഒരിക്കലും നടത്തരുത്. *വിശേഷദിവസങ്ങളിലും, പിറാള്‍, ശ്രാദ്ധം, ഗൃഹപ്രവേശം മുതലായവയ്ക്കും വിവാഹസദ്യകളിലും മത്സ്യമാംസാദികള്‍ വര്‍ജ്ജിക്കണം. *ധര്‍മ്മഗ്രസ്ഥങ്ങളില്‍ നിും, ആചാര്യന്‍മാരില്‍ നിും പ്രചോദനം ഉള്‍ക്കൊണ്ട് സന്തുഷ്ടരായി ജീവിക്കണം. *"ആത്മനോ മോക്ഷാര്‍ത്ഥം - ജഗദ്ധിതായ" തത്വത്തില്‍ അധിഷ്ഠിതമായി 'വസുധൈവകുടുംബകം' ഭാവനയോടെ എല്ലാം ഈശ്വരാര്‍പ്പണമാക്കിത്തീര്‍ത്തുകൊണ്ട് ജീവിതം ധന്യമാക്കണം. |
No comments:
Post a Comment