Saturday, 10 March 2012

[www.keralites.net] കമ്മ്യൂണിസവും കത്തോലിക്കരും

 

എ.ഐ. ജോര്‍ജ്കുട്ടി

കഴിഞ്ഞ പത്തൊമ്പത്‌ നൂറ്റാണ്ടുകളിലെ ക്രൈസ്തവരക്തസാക്ഷികളുടെ മൊത്തം സംഖ്യയേക്കാളും ഏറെയാണ്‌ ഇരുപതാം നൂറ്റാണ്ടില്‍മാത്രം രക്തസാക്ഷികളായ ക്രൈസ്തവരുടെ സംഖ്യ. നിരപരാധികളായ ദശലക്ഷങ്ങളാണ്‌ ചൈനയില്‍ ക്രൂരമായ വിധം കൊല ചെയ്യപ്പെട്ടത്‌. ചൈനയിലും വിയറ്റ്നാമിലും മറ്റ്‌ അനേകം കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിലും ക്രൈസ്തവര്‍ ഇപ്പോഴും ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകളും ദൃശ്യങ്ങളും പുറത്ത്‌ വന്നുകൊണ്ടിരിക്കുന്നു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ പലേടത്തുംവച്ച്‌ പലവട്ടം ഒളിഞ്ഞും തെളിഞ്ഞും ക്രിസ്തുവിനെപ്പറ്റി പരാമര്‍ശിച്ചുതുടങ്ങിയിരിക്കുന്നു. ക്രിസ്തുവിനെപ്പറ്റി മിണ്ടാന്‍ സഖാക്കള്‍ക്ക്‌ എന്തവകാശം എന്ന്‌ ചോദിച്ചുകൊണ്ട്‌ ചില കത്തോലിക്കാ വിശ്വാസികളും പുരോഹിതന്‍മാരും രംഗത്തുവന്ന്‌ ചര്‍ച്ച ചൂടുപിടിപ്പിച്ചിരിക്കുന്നു. ഫിലിപ്പിണ്റ്റെ കൈസര്യയില്‍ വച്ച്‌ യേശു തണ്റ്റെ ശിഷ്യന്‍മാരോട്‌ ജനങ്ങള്‍ എന്നെ ആര്‍ എന്ന്‌ പറയുന്നു?...അതിന്‌ മറുപടിയായി പല പ്രവാചകന്‍മാരുടെയും പേരുകള്‍ ശിഷ്യന്‍മാര്‍ നല്‍കി. യേശു വീണ്ടും ചോദിച്ചു... നിങ്ങളോ എന്നെ ആര്‍ എന്ന്‌ പറയുന്നു?.....പത്രോസ്‌ പറഞ്ഞു നീ ജീവനുള്ള ദൈവത്തിണ്റ്റെ പുത്രനായ ക്രിസ്തു... നൂറ്റാണ്ടുകള്‍ കഴിഞ്ഞ്‌ തിരുവനന്തപുരം പാര്‍ട്ടി സമ്മേളനത്തില്‍ യേശുവിണ്റ്റെ ചിത്രം അടിക്കുറിപ്പോടെ പ്രസിദ്ധപ്പെടുത്തി... ജനങ്ങള്‍- പാര്‍ട്ടി നേതാക്കള്‍-യേശുവിനെ ആര്‍ എന്ന്‌ പറയുന്നു?....അത്‌ വലിയ വിഷയമായി എടുക്കേണ്ട കാര്യമില്ല എന്ന്‌ സഭാ വിശ്വാസികള്‍ മനസ്സിലാക്കണം.

ജനങ്ങള്‍ യേശുവിനെ വിപ്ളവകാരിയെന്നോ, പ്രവാചകന്‍ എന്നോ, അനുകരിക്കാന്‍ കൊള്ളാവുന്ന മനുഷ്യനെന്നോ, രക്തസാക്ഷിയെന്നോ ഒക്കെ പറഞ്ഞെന്നിരിക്കും...മഹാപുരോഹിതന്‍മാര്‍ പീലാത്തോസിണ്റ്റെ അടുക്കല്‍ ചെന്ന്‌ ആ ചതിയന്‍ ജീവനോടിരുന്നപ്പോള്‍ എന്ന്‌ യേശുവിനെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ. അതൊന്നും യേശു കാര്യമായെടുക്കാത്തപ്പോള്‍ പിന്നെ നാം എന്തിന്‌ പ്രതിഷേധ ജാഥ നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യണം?

വെളിപ്പാട്‌ കിട്ടിയ പത്രോസ്‌ പറഞ്ഞ മറുപടി ക്രിസ്തു അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അതോടെ മറ്റ്‌ ആളുകള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ക്കെല്ലാമുള്ള മറുപടിയുമായി. അതുപോലെ, ഇപ്പോള്‍ പ്രതിഷേധം നടത്തുന്നവര്‍ ക്രിസ്തുവിനെപ്പറ്റി തങ്ങള്‍ക്കു കിട്ടിയ വെളിപ്പാട്‌ വിളിച്ചുപറയുക, സാക്ഷ്യം വഹിക്കുന്നവരാകുക- നിങ്ങള്‍ എണ്റ്റെ സാക്ഷികള്‍ ആകും എന്ന്‌ യേശു പറഞ്ഞു...അതിന്‌ പക്ഷേ പരിശുദ്ധാത്മ ശക്തി വേണം. അത്‌ പ്രാപിക്കാന്‍ വാഞ്ചയോടെ പ്രാര്‍ത്ഥിക്കണം.

കമ്മ്യൂണിസവും കത്തോലിക്കരും

കത്തോലിക്കാ സഭയുടെ കമ്മ്യൂണിസ്റ്റുകാരോടുള്ള നിലപാട്‌ മോരും മുതിരയും പോലെയാണ്‌. ആഗോളകമ്മ്യൂണിസം മതത്തിന്‌ എതിരാണ്‌, പ്രത്യേകിച്ച്‌ സംഘടിത മതങ്ങള്‍ക്കുനേരെ അവരുടെ നിലപാട്‌ ക്ഷോഭിച്ചിരിക്കുന്ന കടല്‍ പോലെയാണ്‌. അതില്‍ തിരമാലകള്‍ രൌദ്രഭാവം പൂണ്ട്‌ സുനാമിപോലെ അടിച്ചുകയറി നാശം വിതച്ചിട്ടുണ്ട്‌. എന്നാല്‍ അതില്‍നിന്നും ഒരു ബക്കറ്റ്‌ വെള്ളം(ശംഖുമുഖം ബീച്ചില്‍വച്ച്‌ സഖാവ്‌ പിണറായിവിശദീകരിച്ചപോലെ)കോരിയെടുത്താല്‍ ആ ബക്കറ്റില്‍ തിരമാലയോ സൂനാമിയോ കാണുകയില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ മതത്തോടുള്ള സമീപനം ബക്കറ്റിലെ തിരമാലപോലെ ശാന്തമാണ്‌. യോജിച്ചുപോകാന്‍ കഴിയും, പ്രത്യേകിച്ച്‌ അധികാരം കൈയിലില്ലാത്തപ്പോള്‍....

എന്നാല്‍ ലോകമഹാസമുദ്രത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ മതത്തോടുള്ള മനോഭാവം അത്ര ശാന്തമായിരുന്നില്ല. പ്രത്യേകിച്ച്‌ കത്തോലിക്കാ സഭ എന്ന സംഘടിത പ്രസ്ഥാനത്തിന്‌ നേര്‍ക്ക്‌ അവര്‍ ഉയര്‍ത്തിയ കൊടുങ്കാറ്റുകളും തിരമാലകളും ശരിക്കും സുനാമിക്കു തുല്യമായിരുന്നു. സോവിയറ്റ്‌ യൂണിയനിലും കിഴക്കന്‍ ജര്‍മ്മനിയിലും പോളണ്ടിലും റൊമേനിയയിലും ചൈനയിലും ഹംഗറി, അല്‍ബേനിയ,(൧൯൬൭-ല്‍ ലോകത്തിലെ ആദ്യ നാസ്തിക രാഷ്ട്രമായി അല്‍ബേനിയ പ്രഖ്യാപിതമായി. പള്ളികളും മോസ്ക്കുകളും മറ്റ്‌ ആരാധനാസ്ഥലങ്ങളും തകര്‍ക്കുവാന്‍ യുവജനങ്ങളെ പ്രോല്‍സാഹിപ്പിച്ചു. പുരോഹിതന്‍മാര്‍ ക്രൂരമായി വധിക്കപ്പെട്ടു. )

സോവിയറ്റ്‌ യൂണിയനില്‍ ക്രൂഷ്ചേവിണ്റ്റെ കാലത്ത്‌ അമ്പതിനായിരം പുരോഹിതര്‍ വധിക്കപ്പെട്ടുവെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. റഷ്യന്‍ ഓര്‍ത്തഡോക്സ്‌ പുരോഹിതരും സന്യാസികളും കന്യാസ്ത്രീകളുമടക്കം രണ്ടുലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്‌ ൧൯൯൫-ല്‍ റഷ്യന്‍ സ്റ്റേറ്റ്‌ കമ്മീഷണര്‍ സ്ഥിരീകരിച്ചുവെന്ന്‌ വിക്കിപീഡിയ രേഖപ്പെടുത്തുന്നു. റഷ്യന്‍ പാഠപുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്നത്‌ സോവിയറ്റ്‌ യൂണിയനിലെയും കിഴക്കന്‍ യൂറോപ്പിലെയും ജനതകളില്‍ ക്രൈസ്തവരും യൂദന്‍മാരും മുസ്ളീങ്ങളും ഉള്‍പ്പെടെ ഇരുനൂറുലക്ഷം ആളുകളാണ്‌ യൂറോപ്യന്‍ കമ്മ്യൂണിസ്റ്റ്‌ ലേബര്‍ക്യാമ്പുകളില്‍ ക്രൂരമായ പീഡനം ഏറ്റുവാങ്ങി മരിച്ചത്‌. മറ്റൊരു നൂറ്റമ്പതുലക്ഷം പേര്‍ നേരിട്ട്‌ വധശിക്ഷയനുഭവിച്ചു. കഴിഞ്ഞ പത്തൊമ്പത്‌ നൂറ്റാണ്ടുകളിലെ ക്രൈസ്തവരക്തസാക്ഷികളുടെ മൊത്തം സംഖ്യയേക്കാളും ഏറെയാണ്‌ ഇരുപതാം നൂറ്റാണ്ടില്‍മാത്രം രക്തസാക്ഷികളായ ക്രൈസ്തവരുടെ സംഖ്യ. നിരപരാധികളായ ദശലക്ഷങ്ങളാണ്‌ ചൈനയില്‍ ക്രൂരമായ വിധം കൊല ചെയ്യപ്പെട്ടത്‌. ചൈനയിലും വിയറ്റ്നാമിലും മറ്റ്‌ അനേകം കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിലും ക്രൈസ്തവര്‍ ഇപ്പോഴും ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകളും ദൃശ്യങ്ങളും പുറത്ത്‌ വന്നുകൊണ്ടിരിക്കുന്നു.

ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും അറയ്ക്കും എന്ന ചൊല്ലുപോലെ, കഴിഞ്ഞകാല കമ്മ്യൂണിസ്റ്റുചരിത്രവും ക്രൈസ്തവരോടുള്ള അവരുടെ മനോഭാവവും ആഗോള തലത്തില്‍ എടുത്തുപരിശോധിക്കുമ്പോള്‍ കത്തോലിക്കാസഭയ്ക്ക്‌ അത്‌ തിളച്ചവെള്ളം പോലെതന്നെയായിരുന്നു. കേരളത്തിലെ കത്തോലിക്കാ സഭയും ആഗോള കത്തോലിക്കാ സഭയും തമ്മില്‍ പ്രകടമായ അന്തരങ്ങളില്ല. ആഗോള കമ്മ്യൂണിസവും കേരളത്തിലെ കമ്മ്യൂണിസവും തമ്മിലുള്ള വ്യത്യാസം ഉപരിപ്ളവമായതായിരിക്കാം, എന്നാലും ജനാധിപത്യപ്രക്രിയയിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തിയ ആദ്യസംഭവങ്ങളിലൊന്ന്‌ കേരളത്തിലേത്‌ ആയിരുന്നു.

കേരളത്തിലെ കമ്മ്യൂണിസ്റ്റു നേതൃത്വം ക്രൈസ്തവ മേലദ്ധ്യക്ഷന്‍മാര്‍ക്കുനേരെ സന്ദര്‍ഭവശാല്‍ വിമര്‍ശനശരങ്ങള്‍ തൊടുത്തുവിടുന്നതും സഭയുടെ നിലപാടുകളില്‍ സംഭവിച്ച മൂല്യച്യുതികളെ, പ്രത്യേകിച്ച്‌ വൈദ്യശാസ്ത്ര-വിദ്യാഭ്യാസ മേഖലകളിലെ അഴിമതികള്‍ക്കുനേരെ ചോദ്യം ചെയ്യാന്‍ മുതിര്‍ന്നതും ഒഴിച്ചാല്‍ കാര്യമായ പൊള്ളലൊന്നും ഇതുവരെ ഏറ്റിട്ടില്ല. പ്രത്യുത, പലപ്പോഴും മറ്റു മതവിഭാഗങ്ങളിലെ തീവ്രനിലപാടുകാരുടെ ആക്രമണങ്ങളില്‍നിന്നും ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുവാന്‍ സധൈര്യം രംഗത്തുവരുന്ന ഒരു സംരക്ഷകരുടെ റോളിലാണ്‌ മിക്കവാറും നിലകൊള്ളുന്നത്‌.

അതുകൊണ്ട്‌ കേരളത്തിലെ കമ്മ്യൂണിസം ബക്കറ്റിലെ വെള്ളവും ആഗോള കമ്മ്യൂണിസം സമുദ്രവുമായി കാണുന്നതാണ്‌ യുക്തം. പക്ഷേ അധികാരം കൈപ്പിടിയിലൊതുങ്ങുംവരെ ഇണങ്ങിയും പ്രലോഭിപ്പിച്ചും സമ്മര്‍ദ്ദതന്ത്രങ്ങളുപയോഗിച്ചും വാഗ്ദാനങ്ങള്‍ നല്‍കിയും പിന്നീട്‌ അവ യഥോചിതം ലംഘിച്ചും പെരുമാറി ശീലമുള്ള കമ്മ്യൂണിസ്റ്റുകാരെയാണ്‌ ചരിത്രം കൂടുതലും വരച്ചുനല്‍കിയിരിക്കുന്നത്‌. അതില്‍നിന്നുളവാകുന്ന ഭീതിയാണ്‌ കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ പ്രതികരണങ്ങള്‍ക്ക്‌ പിന്നിലുള്ളത്‌.

അത്‌ തികച്ചും അസ്ഥാനത്താണെന്ന്‌ പറയാന്‍ പറ്റാത്ത സംഗതികളാണ്‌ മാര്‍ക്സ്‌ ആണ്‌ ശരി എന്ന ശീര്‍ഷകത്തില്‍ തിരുവനന്തപുരത്ത്‌ അരങ്ങേറിയ ചിത്രപ്രദര്‍ശനം-അത്‌ വിചിത്രപ്രദര്‍ശനം ആക്കുവാന്‍ അല്‍പം തെക്കുമാറി മുതലാളിത്തത്തിണ്റ്റെ അന്ത്യ അത്താഴം എന്ന അടിക്കുറിപ്പോടെ പാര്‍ട്ടി സഖാക്കള്‍ പ്രസിദ്ധമായ അന്ത്യ അത്താഴം എന്ന ഡാവിഞ്ചി ചിത്രം മോര്‍ഫ്‌ ചെയ്ത്‌ അതില്‍ അമേരിക്കന്‍ പ്രസിഡണ്റ്റ്‌ ഒബാമയുടെ തല ക്രിസ്തുവിണ്റ്റെ സ്ഥാനത്തും, ശിഷ്യന്‍മാരുടെ തലകള്‍ക്കുപകരം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെ തലകളും വച്ച്‌ ഫ്ള്‍കസ്‌ ബോര്‍ഡും ഇറക്കി. ഇപ്പോഴത്തെ വിവാദങ്ങള്‍ ആ രണ്ട്‌ സംഗതികള്‍ കൊണ്ട്‌ ഉണ്ടായവയാണ്‌.

ജനങ്ങള്‍ തന്നെപ്പറ്റി ആരെന്ന്‌ പറയുന്നുവെന്നത്‌ യേശു വലിയ വില കല്‍പിച്ചിട്ടില്ല, തണ്റ്റെ ശിഷ്യര്‍ പ്രാപിച്ച വെളിപ്പാടിനെയാണ്‌ യേശു വിലമതിക്കുന്നത്‌. എല്ലാ മുട്ടും തണ്റ്റെ മുമ്പില്‍ മടങ്ങുമെന്നും എല്ലാ നാവും യേശു ക്രിസ്തു കര്‍ത്താവ്‌(വിപ്ളവകാരിയെന്നല്ല) എന്ന്‌ ഏറ്റുപറയുകയും ചെയ്യും എന്നും യേശുവിന്‌ ബോധ്യം ഉണ്ട്‌. നമുക്കും ആ ബോധ്യം ഉണ്ടാകുമ്പോള്‍ ആരവങ്ങള്‍ക്ക്‌ വിരാമമാകും. വെളിപ്പാടുകള്‍ വിളിച്ചുപറയുന്ന പത്രോസുമാരെയാണ്‌ കര്‍ത്താവ്‌ സത്യസഭയുടെ പണിയില്‍ പങ്കാളികളാക്കുന്നത്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment