Sunday, 30 October 2011

[www.keralites.net] മദ്യപിച്ച് വാഹനമോടിച്ചാല്‍ മൂന്നു വര്‍ഷം തടവും പിഴയും

 

Fun & Info @ Keralites.netകോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് പോലീസ് പിടിയിലായാല്‍ 'ആയിരം അടച്ച്' ഇനി രക്ഷപ്പെടാനാകില്ല. പിടിക്കപ്പെടുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കും. പുതുതായി നടപ്പില്‍ വരുത്തിയ കേരള പോലീസ് ആക്ട് 2011 ലെ 118 ഇ വകുപ്പ് അനുസരിച്ചാണിത്. ഇതോടൊപ്പം നിലവിലുള്ള എം.വി.ആക്ട് 185 ഉം ഉള്‍പ്പെടുത്തും.

നിലവില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടിയാല്‍ ഇന്ത്യന്‍പീനല്‍ കോഡ് 279ാം വകുപ്പാണ് ചുമത്തുന്നത്. ഇതനുസരിച്ച്, കുറ്റം സമ്മതിക്കുന്ന പ്രതിക്ക് പരമാവധി മുവായിരത്തില്‍ താഴെ രൂപ കോടതിയില്‍ അടച്ചാല്‍ മതിയാകും. പണമടയ്ക്കാന്‍ നിവൃത്തിയില്ലെങ്കില്‍ മാത്രമേ മൂന്ന് മാസത്തില്‍ താഴെ തടവ് അനുഭവിക്കേണ്ടതുള്ളൂ. പുതിയ പോലീസ് നിയമം അനുസരിച്ച് പണവും അടയ്ക്കണം തടവും അനുഭവിക്കണം. ഇത് കോടതിയുടെ വിവേചനാധികാരത്തില്‍ വിധേയമായിരിക്കും.

അറിഞ്ഞുകൊണ്ട് പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയില്‍ വീഴ്ച വരുത്തുന്നതോ ആയ ഏത് പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും പുതിയ 118ഇ വകുപ്പ് അനുസരിച്ച് കേസെടുക്കാം. ഒരുപ്രവൃത്തി ഇത്തരത്തിലുള്ളതാണെന്ന് എസ്.ഐ. റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന് നേരിട്ട് ബോധ്യമായാല്‍ പ്രതിയുടെ മേല്‍ പുതിയ വകുപ്പ് ചുമത്താം


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment