പരാതികള്‍ തീരാന്‍
ഉറക്കം വരാത്തതില്‍ അസ്വസ്ഥതപ്പെട്ടും പിറുപിറുത്തും ദൈവത്തോടു പരാതിപറ ഞ്ഞും മെത്തയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍, വീടില്ലാതെ തണുപ്പിലും മഴയിലും തണുത്തുവിറച്ച് അനേകര്‍ കടത്തിണ്ണകളില്‍ കിടക്കുന്നുണ്ടെന്ന കാര്യം ഓര്‍ക്കണം.
ജോലിയെപ്പറ്റിയും ജോലിസ്ഥലത്തെ പോരായ്‌മകളെക്കുറിച്ചുമൊക്കെ പരാതികള്‍ പറയുമ്പോള്‍ മാസങ്ങളായി ജോലിയന്വേഷി ച്ചു നടക്കുന്ന അനേകര്‍ നമ്മുടെ നാട്ടിലുണ്ടെന്നത് ഓര്‍ക്കുക.
വാഹനം ഓടിക്കുന്ന നേരത്ത് ട്രാഫിക് കുരുക്കില്‍ അകപ്പെടുമ്പോള്‍ ശപിക്കുന്നതിന് പ കരം വാഹനം തന്നതിനും അതു നിയന്ത്രിക്കാനുള്ള കഴിവു നല്‌കിയതിനും ദൈവത്തിന് നന്ദിപറയണം. കാരണം, നമ്മുടെ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങള്‍ക്കും ആ ഭാഗ്യം ലഭിച്ചിട്ടില്ല.
സ്‌നേഹബന്ധങ്ങളില്‍ ഉണ്ടായ പാളിച്ചകളില്‍ വിഷമിക്കുമ്പോള്‍ സ്‌നേഹം എന്തെന്ന് അറിയാത്തവരും സ്‌നേഹിക്കാന്‍ ആരും ഇല്ലാത്തവരുമായ അനേകര്‍ ഈ ലോകത്തുണ്ടെന്നത് മറക്കരുത്
ജോലിസ്ഥലത്തുനിന്നും ഇറങ്ങാന്‍ അരമണിക്കൂറോ ഒരു മണിക്കൂറോ താമസിച്ചതില്‍ പരിഭവംപറയുമ്പോള്‍ എല്ലാ ദിവസവും പന്ത്ര ണ്ട് മണിക്കൂറിലധികം ജോലിചെയ്യുന്നവര്‍ ധാ രാളമുണ്ടെന്നത് ഓര്‍ക്കണം.
വഴിയില്‍വച്ച് കേടായ വാഹനത്തെ ശപിച്ചുകൊണ്ട് നടക്കുമ്പോള്‍ ഓര്‍ക്കുക, അപകടത്തില്‍പ്പെട്ട് എഴുന്നേല്‌ക്കാന്‍ കഴിയാതെ വേ ദനിക്കുന്ന അനേകരുള്ളപ്പോള്‍ നടക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമാണ്.
മുടി നരച്ചതിലും അകാലനര വന്നതിലും വിഷമിക്കുന്നവര്‍, കീമോതെറാപ്പിക്ക് വിധേയരായി മുടി മുഴുവന്‍ കൊഴിഞ്ഞുപോയ കാന്‍ സര്‍ രോഗികളെപ്പറ്റി ആലോചിക്കുക.
ഈ വിധത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ നമ്മുടെ പരാതികള്‍ തീരുമെന്നു മാത്രമല്ല, കുറവുകള്‍ പ്രശ്‌നങ്ങളായി തോന്നുകയുമില്ല.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment