വില്ലന്മാര്‍ പൊതുവെ പാവങ്ങളാണ്. ടി.ജി.രവിയും ബാലന്‍ കെ. നായരും ക്യാപ്റ്റന്‍ രാജുവുമൊക്കെ സ്നേഹസമ്പന്നരായ വ്യക്തികളാണ്. തെല്ലുമില്ല അവരില്‍ വില്ലനിസം. അത് കേരളത്തിലെ ജനങ്ങള്‍ക്കെല്ലാമറിയാം. പക്ഷേ, കീഴൂട്ട് ബാലകൃഷ്ണപിള്ള ഗണേഷ് കുമാറിനെ മാത്രം ജനങ്ങള്‍ ഓണ്‍സ്ക്രീനിലും ഓഫ്സക്രീനിലും വില്ലനായിട്ടു കാണുന്നത് എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. കെ.ജി. ജോര്‍ജിന്‍െറ 'ഇരകളി'ല്‍ കൗമാരക്കുറ്റവാളിയായി അഭിനയിച്ച പത്തൊമ്പതാം വയസ്സില്‍ തുടങ്ങിയതാണ് വില്ലന്‍വേഷങ്ങള്‍ അണിയുന്ന പതിവ്. കണ്ടാലൊരു ചുള്ളന്‍ ചെക്കന്‍. എന്നിട്ടോ, കിട്ടിയതില്‍ മുക്കാലും വില്ലന്‍ വേഷങ്ങള്‍. ഇപ്പോള്‍ വയസ്സ് 45 ആയി. എന്നിട്ടും മാറിയിട്ടില്ല ജീവിതത്തിലും തുടരുന്ന വില്ലന്‍ പരിവേഷം. പേരുദോഷങ്ങളുടെ പ്രളയത്തില്‍ മുങ്ങിത്തപ്പാനാണ് എന്നും വിധി.
വി.എസിന് കാമപ്രാന്താണ്, ഞരമ്പുരോഗമാണ് എന്നൊക്കെ പറഞ്ഞത് മന്ത്രി ഗണേഷ് കുമാര്‍ അല്ല, അദ്ദേഹത്തിലെ വില്ലന്‍ നടന്‍ ആണെന്ന് വിശ്വസിച്ചാല്‍ തീരുന്നതേയുള്ളൂ പ്രശ്നങ്ങള്‍. ഇടക്കിടെ ഉള്ളിലെ വില്ലന്‍ നടന്‍ ഗണേഷ്കുമാര്‍ എന്ന രാഷ്ട്രീയപ്രവര്‍ത്തകനിലേക്ക് ഒരു പരകായപ്രവേശം നടത്തും. അതിന് അദ്ദേഹത്തെ കുറ്റം പറയാന്‍ പാടില്ല. മനസ്സിനെ മനുഷ്യന് നിയന്ത്രിക്കാന്‍ പറ്റില്ല. സിനിമയിലാണെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് മുറിച്ചുമാറ്റുമായിരുന്ന സംഭാഷണങ്ങള്‍ മാത്രമായിരുന്നു അവ എന്നു വിശ്വസിക്കാന്‍ സിനിമാ,ചാനല്‍ന്യൂസ് പ്രേക്ഷകര്‍ക്ക് എന്താണിത്ര വൈമുഖ്യം? ഇതിനാണ് ദ്വന്ദ്വവ്യക്തിത്വം, സ്പ്ളിറ്റ് പേഴ്സനാലിറ്റി എന്നൊക്കെ പറയുന്നത്. നാഗവല്ലിയെ പേടിച്ച് മാടമ്പിള്ളിലേക്ക് ഒറ്റക്കുപോവാന്‍ പേടിച്ച് മുട്ടുവിറച്ച ദാസപ്പനായി വേഷമിട്ട ഗണേഷിനും ഒടുവില്‍ അതുവന്നു. ഇത്രയേയുള്ളൂ മനുഷ്യന്‍െറ കാര്യം. ഗംഗ ദുര്‍ഗാഷ്ടമിനാളില്‍ ഇളക്കം വന്ന് നാഗവല്ലിയാവും. അപ്പോള്‍ നല്ല ചെന്തമിഴ് നാവില്‍നിന്ന് അനര്‍ഗളം പ്രവഹിക്കും. അത്രയൊക്കെയേ ഗണേഷിനും സംഭവിച്ചിട്ടുള്ളൂ. ബോധം വന്നപ്പോള്‍ മാപ്പു പറയുകയും ചെയ്തല്ളോ. അതിന്‍െറ പേരില്‍ ഒരു സ്വഭാവനടനെ ക്രൂശിക്കരുത്.
ഗുരുതരമല്ലാത്ത ചില പ്രശ്നങ്ങള്‍ തനിക്കുണ്ടെന്ന് ആത്മഭാഷണങ്ങളില്‍ തുറന്നു പറഞ്ഞിട്ടുള്ളതാണ്. ഒരിക്കല്‍ അമൃതാനന്ദമയി പറഞ്ഞു: മോനേ, ഒരു സൈക്യാട്രിസ്റ്റിനെ കണ്ട് നീ ഒരു കൗണ്‍സലിങ് നടത്തണം. ഗണേഷിന് ഭ്രാന്താണെന്നാണ് അമൃതാനന്ദമയി സൂചിപ്പിച്ചതെന്നും അതു ശരിയായില്ളെന്നും അമ്മ പറഞ്ഞു. എന്നിട്ടും പോയി പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ.പി.എം. മാത്യു വെല്ലൂരിനെ കണ്ടു. ബാലകൃഷ്ണപിള്ള എന്ന ജൈജാന്‍റിക് ഫിഗര്‍ നിങ്ങളുടെ ഉള്ളില്‍ മറഞ്ഞുകിടക്കുകയാണ്, അത് അടിച്ചു പുറത്തുകളഞ്ഞാല്‍ നിങ്ങള്‍ രക്ഷപ്പെടുമെന്ന് ഡോക്ടര്‍ പറഞ്ഞു. ഉള്ളില്‍ കൊണ്ടുനടന്ന അച്ഛന്‍െറ നിഴലായിരുന്നു ഒരു കാലത്ത് എല്ലാ പുകിലും ഉണ്ടാക്കിയത്. (അച്ഛന്‍െറ നിഴലിനെ തൊഴിച്ചുമാറ്റുന്ന ഒരു കൗണ്‍സലിങ്കേന്ദ്രം മന്ത്രിപുത്രന്മാര്‍ക്കായി തുടങ്ങുന്ന കാര്യം സര്‍ക്കാറിന് ആലോചിക്കാവുന്നതാണ്.) എല്ലാ കലാകാരന്മാര്‍ക്കും ഇത്തിരി വട്ടുണ്ട്, ശകലം എന്‍െറ മനസ്സിലുമുണ്ട് എന്ന് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഈ പ്രസ്താവനയില്‍ കലാകാരനാണ് എന്ന അവകാശവാദത്തില്‍ മാത്രമേ ആര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസമുണ്ടാവൂ എന്ന് അസൂയാലുക്കള്‍ പറയും.
പത്തൊമ്പതാം വയസ്സില്‍ അഭിനയം തുടങ്ങിയതാണ്. വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നു വീണവന് സിനിമയില്‍നിന്നു കിട്ടുന്ന കാശ് വീട്ടില്‍ കൊടുക്കേണ്ടതില്ലായിരുന്നു. സിനിമയിലെ മാടമ്പിമാര്‍ക്കും പ്രമാണിമാര്‍ക്കുമിടയിലായിരുന്നു പൊറുതി. ബിസിനസ് ചെയ്തു നോക്കി. അതു പൊളിഞ്ഞു. പുതിയ പുതിയ മോഡല്‍ കാറുകള്‍ വാങ്ങിക്കൂട്ടി. റോള്‍സ് റോയ്സ് വരെ ഓടിച്ചു. ഫ്ളയിങ് ക്ളബില്‍ പരിശീലനം നേടി വിമാനം പറത്തി. ട്രെയിന്‍ ഓടിക്കാന്‍ കഴിഞ്ഞില്ല എന്നത് ജീവിതദുഃഖമായി അവശേഷിക്കുന്നു. വിലകൂടിയ കാറുകള്‍, വിലയേറിയ ഭക്ഷണം, വിദേശയാത്രകള്‍, മുന്തിയ ഹോട്ടലുകളിലെ താമസം. ജീവിതത്തിന്‍െറ ആഡംബരവും സുഖലോലുപതയും നന്നായി ആസ്വദിച്ചു. ലോകം മൊത്തം കണ്ടു. എല്ലാം കഴിഞ്ഞു തിരിച്ചുവന്നപ്പോള്‍ ഇതിലൊന്നിലും അള്‍ട്ടിമേറ്റായ സുഖം കിട്ടുന്നില്ളെന്ന് മനസ്സിലായി. സിനിമയില്‍ അഭിനയിച്ചുകിട്ടിയതു മുഴുവന്‍ ധൂര്‍ത്തടിച്ചു. സാമ്പത്തികമായും മാനസികമായും തകര്‍ന്നു. തിരുക്കുറള്‍ വരെ വായിച്ചപ്പോള്‍ ഇതുവരെയുള്ള ജീവിതയാത്ര അര്‍ഥമില്ലാത്തതാണെന്നു മനസ്സിലായി. പുതിയ ഒരു മനുഷ്യനാവാന്‍ തീരുമാനിച്ചു. അതിന്‍െറ ആദ്യപടിയായിരുന്നു അച്ഛന്‍െറ ദുര്‍ബല പ്രതിബിംബമായ ഗണേഷ്കുമാറിനെ സ്വന്തം വ്യക്തിത്വത്തില്‍ നിന്ന് പുറത്താക്കുക എന്നത്. എസ്.എസ്.എല്‍.സി ബുക്കില്‍ കെ.ബി. ഗണേഷ്കുമാര്‍ എന്നാണ് പേരെങ്കിലും യഥാര്‍ഥ കെ.ബി. ഗണേഷ്കുമാര്‍ ജനിക്കുന്നത് ആ തിരിച്ചറിവിന്‍െറ ഘട്ടത്തിലാണ്. പുതിയ സ്വത്വം കൈവന്നപ്പോള്‍ സാത്വികനായി. സദ്ഗുണങ്ങളുടെ വിളനിലമായ നിഷ്കളങ്കമനസ്സില്‍നിന്ന് മുത്തച്ഛന്‍െറ പ്രായമുള്ള ഒരു നേതാവിനെതിരെ ഇങ്ങനെയുള്ള പദാവലികള്‍ പുറപ്പെടണമെങ്കില്‍ അത് തീര്‍ച്ചയായും നേരത്തേ പറഞ്ഞ വില്ലന്‍െറ പരകായപ്രവേശം കൊണ്ടാവാനേ തരമുള്ളൂ.
ബിനീഷ് കോടിയേരിക്കു മുമ്പ് 'വഴിപിഴച്ച മന്ത്രിപുത്രന്‍' എന്ന പ്രതിച്ഛായ കുറെക്കാലം സാമാന്യം ഭേദപ്പെട്ട നിലയില്‍ കൊണ്ടുനടന്ന മകന്‍ എന്ന നിലയിലും കേരളത്തിന്‍െറ രാഷ്ട്രീയ ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. എണ്‍പതു വയസ്സു വരെ ആയുസ്സുണ്ടെന്നും സ്ത്രീകളുമായി ബന്ധപ്പെട്ട അപഖ്യാതി കേട്ടു മരിക്കും എന്നും ജാതകത്തിലുള്ളതുകൊണ്ട് എല്ലാം വിധിനിയോഗം എന്നു കരുതി സമാധാനിക്കുകയാണ് പതിവ്. കല്യാണത്തിനു മുമ്പ് ഭാര്യ പഠിച്ചിരുന്ന മെഡിക്കല്‍ കോളജില്‍ ഈ 'പെണ്‍കുട്ടിയെ രക്ഷിക്കൂ' എന്ന് പോസ്റ്റര്‍ എഴുതി വെച്ചവരുണ്ട്. ഗണേഷിന് എയ്ഡ്സ് രോഗമാണെന്നായിരുന്നു പ്രചാരണം. ആദ്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആറു ഭാര്യമാരുണ്ടെന്ന് പുസ്തകത്തില്‍ അടിച്ചിറക്കിയിരുന്നു സി.പി.ഐക്കാര്‍. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ പ്രതിച്ഛായ മോശമായതിനാല്‍ ദാമ്പത്യബന്ധം ആടിയുലഞ്ഞു. വര്‍ഷങ്ങള്‍ പിരിഞ്ഞു കഴിഞ്ഞ ശേഷം യാമിനി തങ്കച്ചിയുമായി ഒത്തുതീര്‍പ്പിലെത്തി. രണ്ട് ആണ്‍കുട്ടികളുണ്ട്.
വി.എസിന് ഞരമ്പുരോഗമാണെന്നു പറഞ്ഞ ഗണേഷിനെ ഞരമ്പുരോഗം തെല്ലും ബാധിച്ചിട്ടേയില്ല. പക്ഷേ, ജാതകവശാല്‍ അപഖ്യാതി കേട്ടുകൊണ്ടേയിരിക്കുന്നു എന്നു മാത്രം. 1996ല്‍ കൊയിലാണ്ടി ഗുരുകുലം ബീച്ചിലെ കടലോരവാസികള്‍ കൈകാര്യം ചെയ്തത് ഇത്തരമൊരു വിധിനിയോഗത്തിന്‍െറ ഭാഗമായാണ്. നഗരസഭ വനിതാകൗണ്‍സിലറെയും ബന്ധുവായ പെണ്‍കുട്ടിയെയും ജാതകവശാല്‍ പിന്തുടര്‍ന്ന് ജാതകവശാല്‍ കൈയേറ്റം ചെയ്യുകയായിരുന്നു. നാട്ടുകാര്‍ ഗണേഷിന്‍െറ ജാതകം വായിച്ചിട്ടില്ലാത്തതുകൊണ്ട് സാമാന്യം ഭംഗിയായി പെരുമാറി. അന്ന് അടിപിടിക്കിടെ നഷ്ടമായ റാഡോ വാച്ച് കൊയിലാണ്ടി കോടതിയില്‍ ഇപ്പോഴും തൊണ്ടിമുതലായി ഉണ്ട്. കേസ് ഒത്തുതീര്‍പ്പായപ്പോള്‍ കൈപ്പറ്റണമെന്ന് അറിയിപ്പ് അയച്ചിട്ടും വാച്ച് വാങ്ങിയിട്ടില്ല. കുപ്രസിദ്ധമായ റാഡോ വാച്ച് ലേലം ചെയ്യാനാണത്രെ നീക്കം. സില്‍ക്ക് സ്മിത കടിച്ച ആപ്പിള്‍ വന്‍തുകക്കാണ് ലേലത്തില്‍ വിറ്റുപോയത്. ജാതകവിധി പ്രകാരമുള്ള ഞരമ്പുരോഗത്തിന്‍െറ ജീവിക്കുന്ന തെളിവായ റാഡോ വാച്ച് മ്യൂസിയത്തിന് കൈമാറുന്നതായിരിക്കും അഭികാമ്യം.
അടിയന്തരാവസ്ഥക്കാലത്ത് അച്ഛന്‍ യോഗങ്ങള്‍ക്കു പോകുമ്പോള്‍ ഞാനും വരട്ടേ എന്നു ചോദിക്കുമായിരുന്നു. നിന്നെ സഞ്ജയ് ഗാന്ധിയാക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്നു പറഞ്ഞ പിള്ള ഇപ്പോള്‍ പൂജപ്പുര ജയിലിലാണ്. 34ാം വയസ്സില്‍ ഗതാഗതമന്ത്രിയായ മകന്‍ ഇപ്പോള്‍ വനം, പരിസ്ഥിതി, സ്പോര്‍ട്സ്, സിനിമ ഒക്കെ ഭരിക്കുന്നു. ഗതാഗതമന്ത്രിയായിരിക്കെ ഭരണമികവു തെളിയിച്ച ഗണേഷ് പുതിയ അവതാരത്തില്‍ സഞ്ജയ് ഗാന്ധിയുടെ വില്ലന്‍വേഷമാണോ എടുത്തണിയാന്‍ പോവുന്നത് എന്നാണ് ജനങ്ങളുടെ ആശങ്ക. ഇന്‍റര്‍നെറ്റിലെ അശ്ളീല വെബ്സൈറ്റുകള്‍, അശ്ളീലസിനിമകള്‍, കേരള നിയമസഭയുടെ നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍, കെ.ബി. ഗണേഷ്കുമാര്‍, പി.സി. ജോര്‍ജ് തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ എന്നിവ കാണാതെയും കേള്‍ക്കാതെയും നമ്മുടെ കുട്ടികള്‍ വളരട്ടെ
From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of Sam
Sent: Saturday, October 29, 2011 11:49 AM
To: Keralites
Subject: ***SPAM*** [www.keralites.net] വെല്‍ഡന്‍ ഗണേഷ്, വെല്ഡന് !!
ഈ രാജ്യത്തിന്റെ അഭിമാനമായ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനെ 'വാണം വിടുന്നവന്‍' എന്ന് പരിഹസിച്ച വി എസ്സിന്, കെ ഇ എന്‍ കുഞ്ഞഹമ്മദിനെ കുരങ്ങന് എന്ന" 05; വിളിച്ച വിസ്സിനു, ലതികയെ മ്ലേച്ചമായ ശൈലിയില് 'പ്രശസ്ത' യാക്കിയ വി എസ്സിന്, രാജത്തിനു വേണ്ടി മരിച്ച മേജര്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി 'പട്ടി' പ്രയോഗം നടത്തിയ വി എസ്സിന്, സിന്ധു ജോയിയെ 'ഒരുത്തി' യാക്കിയ വി എസ്സിന്, മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ തന്തയില്ലാത്തവനെന്നു ഉപമിച്ച വി എ സ്സിന് ഒരിക്കല്‍ പോലും ഖേദപ്രകടനം നടത്തണമെന്ന് തോന്നിയിട്ടില്ല. ഒരു സോറി പറഞ്ഞതായി പോലും എവിടെയും കണ്ടിട്ടില്ല. ഗണേഷ് കുമാര്‍ തന്റെ ഖേദപ്രകടനത്തിലൂടെ വി എസ്സ! 91;ന് തന്റെ സംസ്കാരം എന്തെന്ന് സ്വയം തിരിച്ചറിയാന്‍ ഒരവസരം നല്കി എന്ന് വേണമെങ്കിലും നമുക്ക് പറയാം.
Regards,
S a m
From: ZAKARIYA ABDULLA <zakariya_abdullah@hotmail.com>
വി എസ്സിനെ തെറി വിളിച്ചതിനല്ല, വിളിച്ചത് തെറിയാണെന്ന് തിരിച്ചറിഞ്ഞു പരസ്യമായി ഖേദം പ്രകടിപ്പിച്ചതിനാണ് വെല്R 05;ഡന് പറഞ്ഞത്. മൈക്കിനു മുന്നില്‍ നില്ക്കുമ്പോള് അല്പം സുബോധം വേണം. അല്പ നേരത്തേക്ക് ഗണേഷ് കുമാറിന് അത് നഷ്ടപ്പെട്ടു. വി എസ് കാമഭ്രാന്തനും ഞരമ്പ് രോഗിയുമാണെ ;ന്ന് വിളിച്ചു പറഞ്ഞു. ജനം കയ്യടിച്ചു. സംഗതി വിവാദമായി. ഗണേഷ്കുമാര്‍ പരസ്യമായി തെറ്റ് സമ്മതിച്ചു. ടി വി രാജേഷ് സ്പീക്കറോട് പറഞ്ഞ പോലെ ഖേദപ്രകടനം 'വിഷമ'ത്തില്‍ മാത്രം ഒതുക്കിയില്ല. തെറ്റ് പരസ്യമായിത്തന്നെ തുറന്നു പറഞ 405;ഞു. ഇതിനെയാണ് നാം അന്തസ്സ് എന്ന് വിളിക്കേണ്ടത്.
ഏതു മനുഷ്യനും തെറ്റ് പറ്റാം. നാക്ക് പിഴക്കാം. അത് തിരിച്ചറിഞ്ഞാല്‍ തിരുത്തുക. അതാണ് വേണ്ടത്. വി എസ് കേരളത്തിന്റെ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമാണ്. ഒരു പാര്ട്ടിയുടെ സമുന്നത നേതാവാണ്. അതിനെക്കാളേറെ ഗണേഷിന്റെ അച്ഛനേക്കാള്‍ പ്രായമുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഇത്തരമ ൊരു പ്രസ്താവന ഗണേഷ് കുമാര്‍ എന്ന മന്ത്രിയുടെ നാവില്‍ നിന്ന് വരാന്‍ പാടില്ലായിരുന്നു. പക്ഷെ വന്നു പോയാല്‍ പിന്നെ ഉരുണ്ടു കളിക്കാതെ, അതിനെ വിശദീകരിച്ചു കുളമാക്ക 390;തെ തെറ്റ് ഏറ്റുപറഞ്ഞ് ഖേദം പ്രകടിപ്പിക്കുക. അതാണ് വേണ്ടത്. അത് ഗണേഷ് ചെയ്തിരിക്കുന്നു. സഖാക്കള്ക്ക് വിഷമം ഉണ്ടായാലും ഇല്ലെങ്കിലും ഒരു വെല്ഡന് അതിനു കൊടുക്കുന്നതില്‍ കുഴപ്പമില്ല.ഗണേഷിന്റെ ഖേദപ്രകടനത്തില്‍ നിന്ന് പാഠം പഠിക്കേണ്ട ആദ്യത്തെയാള്‍ സഖാവ് വി എസ് തന്നെയാണ്. ഇതിനേക്കാള്‍ പ്രകോപനപരമായതും തരംതാണതുമായ പ്രസ്താവനകള്‍ വി എസ ് പലതവണ പലര്ക്കെതിരെ നടത്തിയിട്ടുണ്ട്. ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഒരിക്കലെങ്കിലും അദ്ദേഹം പരസ്യമായി ഖേദം പ്രകടിപ്പിച്ചതായി കണ്ടിട്ടില്ല. ഭൂമിയില്‍ ആരെയും അപമാനിക്കാന്‍ തനിക്കു അവകാശമുണ്ടെന്നും ഭൂമിയില്‍ ആരും തന്നെ അപമാനിച്ചു പോകരുതെന്നും കരുതുന്ന ഒരു മാനസിക അവസ്ഥ ആര്ക്കുണ്ടായാലും അത് ശരിയല&# 3405;ല.
ഈ രാജ്യത്തിന്റെ അഭിമാനമായ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനെ 'വാണം വിടുന്നവന്‍' എന്ന് പരിഹസിച്ച വി എസ്സിന്, കെ ഇ എന്‍ കുഞ്ഞഹമ്മദിനെ കുരങ്ങന് എന്ന് വിളിച്ച & #3381;ിസ്സിനു, ലതികയെ മ്ലേച്ചമായ ശൈലിയില് 'പ്രശസ്ത' യാക്കിയ വി എസ്സിന്, രാജത്തിനു വേണ്ടി മരിച്ച മേജര്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി 'പട്ടി' പ്രയോഗം നടത്തിയ വി എസ്സിന്, സിന്ധു ജോയിയെ 'ഒരുത്തി' യാക്കിയ വി എസ്സിന്, മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ തന്തയില്ലാത്തവനെന്നു ഉപമിച്ച വി എസ്സിന് ഒരിക്കല്‍ പോലും ഖേദപ്രകടനം നടത്തണമെന്ന് തോന്നിയിട്ടില്ല. ഒരു സോറി പറഞ്ഞതായി പോലും എവിടെയും കണ്ടിട്ടില്ല. ഗണേഷ് കുമാര്‍ തന്റെ ഖേദപ്രകടനത്തിലൂടെ വി എസ്സിന് തന്റെ സംസ്കാരം എന്തെന്ന് സ്വയം തിരിച്ചറിയാനŔ 5; ഒരവസരം നല്കി എന്ന് വേണമെങ്കിലും നമുക്ക് പറയാം.
ഗണേഷ് കുമാറിനോട് ഒരു വാക്ക് കൂടി. സിനിമയില്‍ താങ്കള്‍ പല ഡയലോഗും അടിച്ചു കാണും. 'പോടാ പുല്ലേ' എന്നും 'ആസനത്തില്‍ വാലും ചുരുട്ടിയിരിക്കുന്ന പട്ടീ' എന്നുമൊക്കെ പലരെയും വിളിച്ചു കാണും. അതൊക്കെ സിനിമയില്‍ മാത്രം മതി. നിയമസഭയിലും പൊതുയോഗത്തിലും അത്തരമൊരു സംസ്കാരം ഇനി മേലാല്‍ പുറത്തെടുക്കരുത്. എസ് എഫ് ഐ - ഡിഫിക്& #3349;ുട്ടികള്ക്ക് കോലം കത്തിക്കാന്‍ മാത്രമല്ല, റോട്ടിലിട്ടു പെരുമാറാനും കഴിയും. അത് മറക്കരുത്.
BASHEER VALLIKKUNNU
www.vallikkunnu.com
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment