എട്ടും പത്തും വയസു ള്ള ജ്യേഷ്‌ഠനും അനുജനും മാതാപിതാക്കള്‍ക്ക് സ്ഥിരം തലവേദന സൃ ഷ്‌ടിച്ചിരുന്നു. അധ്യാപക രുടെയും അയല്‍വാസിക ളുടെമെല്ലാം പരാതികള്‍ കേട്ട് മാതാപിതാക്കള്‍ മടുത്തു. അങ്ങനെയിരിക്കുമ്പോഴാണ് അയല്‍ഗ്രാമത്തിലെ പേരുകേട്ട സന്യാസി പിറ്റേന്ന് ആ ഗ്രാമ ത്തിലുള്ള ആശ്രമത്തില്‍ സന്ദര്‍ശനം നടത്തുന്ന വി വരം അറിഞ്ഞത്. സന്യാസിയെക്കൊണ്ട് മക്കളെ ഉപദേശിപ്പിച്ചാല്‍ അവര്‍ നല്ലവരാകുമെന്നു മാതാപിതാക്കള്‍ക്കു തോന്നി. പിറ്റേന്ന് അവര്‍ ആശ്രമത്തിലെത്തി മക്കളെ ഉപദേശിക്കുവാന്‍ സാധിക്കുമോ എന്ന് അദ്ദേഹത്തോടു ചോ ദിച്ചു. വൈകുന്നരം ഭവനത്തില്‍ എത്താമെന്ന് സന്യാസി സമ്മതിച്ചു.
ആദ്യം ഇളയവനെയാണ് മാതാപിതാക്കള്‍ സന്യാസിയുടെ അടുത്ത് എത്തിച്ചത്. ``മോനേ, ദൈവം എവിടെ യാണ് ഇരിക്കുന്നത് എന്നറിയാമോ'' എന്നായിരുന്നു സ ന്യാസി അവനോടു ആദ്യമായി ചോദിച്ചത്. അജാനുബാഹുവായ സന്യാസിയുടെ കനത്ത സ്വരം കേട്ടപ്പോള്‍തന്നെ കുട്ടിക്ക് ഭയമായി. ഒന്നും മിണ്ടാതെ അവന്‍ നിലത്തോട്ടു നോക്കിനിന്നു. ``എവിടെയാണ് ദൈവം'' സന്യാസി വീ ണ്ടും ചോദിച്ചു. അവനപ്പോഴും ഒന്നും മിണ്ടിയില്ല. സന്യാ സി അല്‌പം ഉറക്കെയാണ് പിന്നീട് ചോദ്യം ആവര്‍ത്തിച്ചത്. അതു കേട്ടപ്പോള്‍ അവന്‍ കരഞ്ഞുകൊണ്ട് മുറിയി ല്‍നിന്നും ഇറങ്ങി ഓടി. ഇതു കണ്ട ജ്യേഷ്‌ഠന്‍ അവന്റെ പിറകേ ചെന്ന് കാര്യം തിരക്കി. അവന്‍ പറഞ്ഞു: ``നമ്മള്‍ വലിയ കുഴപ്പത്തിലാണ് പെട്ടിരിക്കുന്നത്. ദൈവത്തെ കാ ണാനില്ല, അവര്‍ വിചാരിച്ചിരിക്കുന്നത് നമ്മളാണ് ദൈവ ത്തെ മോഷ്‌ടിച്ചിരിക്കുന്നതെന്നാണ്.''
ഈ കുട്ടിയുടെ മനോഭാവത്തില്‍ ജീവിക്കുന്ന അനേകരുണ്ട്. സത്യം എന്താണെന്ന് മനസിലാക്കാതെ അവര്‍ മറ്റുള്ളവരെ കുറ്റംവിധിക്കും.
"വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്; കള്ളസാക്ഷ്യം നല്‌കി കുറ്റക്കാരനു കൂട്ടുനില്‌ക്കരുത്" (പുറ.23:1)
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment