ദയാലുവായ ഡോക്‌ടര്‍.
രോഗം മൂര്‍ച്ഛിച്ചതിനുശേഷമായിരുന്നു ആ സ്‌ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്തുകൊണ്ടാണ് ഇത്രയും വൈകിയതെന്ന് ഡോക്‌ടര്‍ ചോദിച്ചു. ``പണം ഇല്ലാത്തതിനാലാണ് വരാന്‍ താമസിച്ചത്'' 12 വയസുകാരനായ മകന്‍ പറഞ്ഞു. ഏതാനും ദിവസത്തെ ചികിത്സകൊണ്ട് അവരുടെ രോഗം പൂര്‍ണമായും ഭേദമായി. അവരുടെ ദരിദ്രാവസ്ഥ മനസിലാക്കിയ ദയാലുവായ ഡോക്‌ടര്‍ ആശുപത്രി ബില്‍ ഇളച്ചുകൊടുത്തു. ആശുപത്രിയി ല്‍നിന്നും പോകുന്ന ദിവസം രാവിലെ, അവരുടെ ഭവനത്തില്‍ വളര്‍ത്തുന്ന അപൂര്‍വ്വ ഇനത്തില്‍പ്പെട്ട രണ്ടു പക്ഷികളുമായിട്ടാണ് മകനെത്തിയത്. പ്രതിഫലമൊന്നും വാങ്ങാതെ ചികിത്സിച്ചതിന് പ്രത്യുപകാരമായിട്ട് ഡോക്‌ടര്‍ക്ക് നല്‌കുന്നതിനായിട്ടായിരുന്നു അവയെ കൊണ്ടുവന്നത്. കുട്ടികള്‍ ഓമനിച്ചു വളര്‍ത്തുന്ന പക്ഷികളാണ് അവയെന്ന് സംസാരത്തി ല്‍നിന്നും ഡോക്‌ടര്‍ക്കു മനസിലായി.
ഡോക്‌ടര്‍ പറഞ്ഞു: ``പക്ഷികളെ എനിക്കു വേണം. പക്ഷേ, എനിക്കുവേണ്ടി അവയെ നിങ്ങളുടെ വീട്ടില്‍ വളര്‍ത്തണം. അതിനായി എല്ലാ മാസവും നിശ്ചിത തുക ഞാന്‍ തരുകയും ചെയ്യും. തുടര്‍ന്ന് എല്ലാ മാസവും അദ്ദേഹം ആ പേരില്‍ അവരെ സഹായിച്ചുകൊണ്ടിരുന്നു.''
സഹായിക്കാന്‍ മനസുണ്ടെങ്കില്‍ ഇഷ്‌ടംപോലെ മാര്‍ഗങ്ങള്‍ ഉണ്ടാകും.
``പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കമേല്‌ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക'' (യാക്കോബ് 1:27).
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment