വാളകത്തെ വാധ്യാരെ ആക്രമിച്ചത് വാധ്യാര്‍തന്നെ എന്നാണ് ഏറ്റവുമൊടുവില്‍ പൊലീസ് എത്തിയ നിഗമനമെന്നും ആത്മഹത്യാ ശ്രമത്തിന് കേസെടുത്തുവെന്നും വൈകാതെ വായിക്കാം.
യഥാര്‍ഥ അക്രമിയെ പിടിക്കാന്‍ മനസ്സില്ല; വല്ല തീവ്രവാദിയെയും പിടിച്ച് പൂട്ടാമെന്നുവച്ചാല്‍ അതിന് മറ്റു ചില പ്രശ്നങ്ങളുണ്ട്.
സ്ത്രീവിഷയമാക്കിയാല്‍ ഒരു സ്ത്രീയും വേണമല്ലോ.
വാഹനാപകടമാക്കാമെന്നുവച്ചാല്‍ അതിനു തക്ക വാഹനം വേണമെന്നുമാത്രമല്ല-അത് അന്ന് ആ സമയത്ത് അതുവഴി പോവുകയും വേണം.
എല്ലാം പൊല്ലാപ്പാണ്. എസ് കത്തിയാണെങ്കില്‍ വേഗം ഉണ്ടാക്കിക്കിട്ടും. കൊല്ലന്റെ ആലയില്‍ സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയാല്‍മതി.
അതുപോലെ എളുപ്പമുള്ള പണിയല്ല ഇത്. ഇപ്പോള്‍തന്നെ അപകടമാണെന്നു വരുത്താന്‍ എന്തൊക്കെ പാടുപെട്ടു. കഷ്ടപ്പെട്ട് ഒരു മെഡിക്കല്‍ ബോര്‍ഡിനെ ഉണ്ടാക്കി. തലേന്നുവരെ പറഞ്ഞതും നടന്നതുമെല്ലാം തിരുത്താന്‍ മെഡിക്കല്‍ബോര്‍ഡ് മതി.
............................................................................................................................
മെഡിക്കല്‍ ബോര്‍ഡിന് ദൈവത്തിന്റെ പവറാണ്. അതിന്റെ റിപ്പോര്‍ട്ട് എന്തെന്നും വിദഗ്ധര്‍ ആരെന്നും ഇന്നുവരെ പുറത്തുകണ്ടിട്ടില്ല.
എന്നിട്ടും, അങ്ങനെയൊരു ബോര്‍ഡുണ്ട്, അതിനൊരു റിപ്പോര്‍ട്ടുണ്ട്, അതില്‍ അപകട കഥയുണ്ട് എന്ന് മനോരമയും മാതൃഭൂമിയും അച്ചട്ടായി അച്ചടിക്കുന്നു.
ഇന്നുവരെ എഴുതിയ കഥകള്‍ എല്ലാം വിശ്വസിച്ചുകൊള്ളണം.
ഏറ്റവുമൊടുവില്‍ അധ്യാപകന്‍ ഏതോ ഉയരമുള്ള സ്ഥലത്ത് വലിഞ്ഞു കയറുന്നതിനിടെ മുറിവുണ്ടായി എന്നാണ് കോട്ടയത്തെ ഡിറ്റക്ടീവുകളെ നിരത്തി മുത്തശ്ശി റിപ്പോര്‍ട്ടുചെയ്യുന്നത്.
സ്വത്തുകേസ്, പെണ്ണുകേസ്, തീവ്രവാദിക്കേസ്- ഇതൊന്നും ആകാഞ്ഞപ്പോള്‍ അപകടംതന്നെ ഉത്തമം. പക്ഷേ, ഒന്നു പറയണം. കടയ്ക്കലിലും നിലമേലിലും അധ്യാപകന്റെ തലയിലിടാന്‍ പരസ്ത്രീബന്ധം അന്വേഷിച്ച് നടന്നതെന്തിനെന്ന്.
No comments:
Post a Comment