ഉന്നത നിയമനങ്ങള്‍: വി.എസ് നടത്തിയ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറി സ്ഥാനത്തേ്ക്ക് 2009 ജനുവരിയില്‍ നടന്ന നിയമനത്തില്‍ യോഗ്യത അട്ടിമറിച്ചതിന്റെ തെളിവുകള്‍ രേഖകളിലുണ്ട്്. വിദഗ്ധരടങ്ങിയ സെലക്ഷന്‍ കമ്മിറ്റി ആറുപേരുമായി അഭിമുഖം നടത്തിയശേഷം ഡോ.പി.രാജേന്ദ്രന്‍, ടി. ഇളങ്കോവന്‍, ജി.മുരളീധരക്കുറുപ്പ് എന്നിവരെ ഒന്നും രണ്ടും മൂന്നും റാങ്കുകാരായി സമര്‍പ്പിച്ച പട്ടികയില്‍നിന്നു നിയമനം ലഭിച്ചത് മൂന്നാംറാങ്കുകാരനായ ജി.മുരളീധരക്കുറുപ്പിന്. മുഖ്യമന്ത്രിയാണ് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ നിയമനാധികാരി. അദ്ദേഹത്തിന് സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ മറികടക്കാന്‍ അധികാരമുണ്ടെങ്കിലും അഭിമുഖത്തിലും അക്കാദമിക് മികവിലും ഭരണ മികവിലും മുന്നിലെത്തിയവരെ തഴഞ്ഞതിന് ന്യായീകരണമില്ല.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നു വ്യക്തം. പ്രമുഖ ശാസ്ത്രഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി മെമ്മോറിയല്‍ ബൊട്ടാണിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ സ്ഥാനത്തേക്ക് സെലക്ഷന്‍ കമ്മിറ്റി അഭിമുഖം നടത്തിയത് എട്ടു പേരെ.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment