Wednesday 8 January 2014

[www.keralites.net] Devyani issue - No longer a trivial matter

 

 
Image Browse
ന്യൂഡല്‍ഹി: നയതന്ത്ര ഉദ്യോഗസ്ഥയായ ദേവയാനി ഖൊബ്രാഘഡെയെ അറസ്റ്റു ചെയ്ത സംഭവത്തില്‍ അമേരിക്ക മാപ്പു പറഞ്ഞു കേസ് പിന്‍വലിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് കൂടുതല്‍ കര്‍ശനമാക്കുന്നു. നേരത്തെ അമേരിക്കന്‍ നയതന്ത്ര കാര്യലയത്തിനു നല്‍കിയ പ്രത്യേക സുരക്ഷ ഇന്ത്യ പിന്‍വലിച്ചിരുന്നു. എംബസിക്കു മുന്നിലെ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ നീക്കിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. എംബസി ജീവനക്കാര്‍ക്കും കുടുംബാഗങ്ങള്‍ക്കും പ്രത്യേക ആനൂകൂല്യം ലഭിക്കുന്നതിനായി നല്‍കിയിരുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഇന്ത്യ നേരത്തെ പിന്‍വലിച്ചിരുന്നു.

എന്നാല്‍ വേലക്കാരിയുടെ വിസയില്‍ കൃത്രിമം കാണിച്ചതിനാണ് ദേവയാനി അറസ്റ്റ് ചെയ്തതെന്ന നിലപാടിലായിരുന്നു അമേരിക്ക. അമേരിക്കന്‍ നിയമങ്ങളനുസരിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍ ദേവയാനിയുടെ നയതന്ത്ര പരിരക്ഷ കണക്കിലെടുക്കാന്‍ അമേരിക്ക തയ്യാറായില്ല. അതിനിടെ ദേവയാനിക്ക് പൂര്‍ണ നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി ദേവയാനിടെ അമേരിക്കയിലെ ഇന്ത്യയുടെ യുഎന്‍ ദൗത്യസംഘത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഈ നടപടിക്ക് അമേരിക്ക ഇതുവരെ അംഗീകാരം നല്‍കാത്തതാണ് ഇന്ത്യയെ കടുത്ത നടപടിയിലേക്ക് നയിച്ചത്.

ഇന്ത്യയിലെ അമേരിക്കന്‍ എംബിസിയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ക്ലബ് അടച്ചുപൂട്ടാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. എംബസിയില്‍ നടക്കുന്ന എല്ലാ വാണിജ്യപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണം. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന എംബസി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജിംനേഷ്യം, സ്വിംമ്മിംഗ് പൂള്‍, ഇന്ത്യന്‍ റെസ്റ്ററന്റ്, ഡല്‍ഹി ഡൈനര്‍ സ്‌നാക്ക് ബാര്‍, ദ് ഗ്രേറ്റ് എസ്‌കേപ്പ് ബാര്‍, വിന്‍ഡ് വാര്‍ഡ് കഫേ പൂള്‍ സൈഡ് ബാര്‍, ഗിഫ്റ്റ് ഷോപ്പ്, ഡിവിഡി റെന്റ് ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് അമേരിക്കന്‍ എംബസിയിലെ ക്ലബ്.

ക്ലബിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ ഡ്യൂട്ടി ഫ്രീയായി എംബസ്സി ജീവനക്കാര്‍ക്ക് ലഭിക്കുന്ന മദ്യവും നിലക്കും. അമേരിക്കന്‍ എംബിസിയിലെ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ അല്ലാത്തവരും ക്ലബിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് അനുവദക്കേണ്ട കാര്യമില്ല. ഇന്ത്യയിലെ നിയമങ്ങള്‍ക്ക് അതീതമായിട്ടായിരുന്നു ക്ലബ് പ്രവര്‍ത്തിച്ചിരുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
 
 

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment