Sunday, 7 July 2013

[www.keralites.net] ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ തീവ്രവാദിയെന്ന് ഐ.ബി

 

ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ തീവ്രവാദിയെന്ന് ഐ.ബി











ന്യൂഡല്‍ഹി: ഗുജറാത്തില്‍ വ്യാജഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാനും കൂട്ടരും ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികളാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. ഇതിന് തെളിവായി ഇസ്രത്ത് ചില തീവ്രവാദികളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഐ.ബി പുറത്തുവിട്ടു.

സംഭാഷണത്തില്‍ മോഡിയേയും അദ്വാനിയെയും വധിക്കാനുള്ള പദ്ധതികളെ കുറിച്ചാണ് സൂചിപ്പിച്ചിരിക്കുന്നത്. ഇസ്രത്തും ലഷ്‌കറിന്റെ പാകിസ്താന്‍ കമാന്‍ഡര്‍ മുസാമിലും മോഡിയെ വിളിച്ചത് 'മച്ചലി നമ്പര്‍ അഞ്ച്' എന്നാണ്. മച്ചലിയെന്നാല്‍ മീന്‍ എന്നര്‍ത്ഥം. മച്ചലി നമ്പര്‍ ഒന്ന് ബാല്‍ താക്കറെയും രണ്ട് പ്രവീണ്‍ തൊഗാഡിയയും മൂന്ന് അശോക് സിംഗാളും നാല് അദ്വാനിയുമാണ്. ഇസ്രത്തിനൊപ്പം കൊ്ല്ലപ്പെട്ട സീഷന്‍ ജോഹറുമായും മുസാമില്‍ 'മോഡിവധ'ത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്.

അതേസമയം മലയാളിയായ പ്രാണേഷ് കുമാര്‍ പിള്ളയും ഇസ്രത്ത് ജഹാനും കൂട്ടരും 2004-ല്‍ ഗുജറാത്തില്‍ വധിക്കപ്പെട്ടത് വ്യാജഏറ്റുമുട്ടലിലാണെന്ന സി.ബി.ഐ. കുറ്റപത്രത്തെ കുറിച്ച് ഐ.ബി യാതൊന്നും പറയുന്നില്ല.

ഇസ്രത്ത് ജഹാന് ലഷ്‌കര്‍ ഇ തൊയ്ബ ബന്ധം ഉണ്ടായിരുന്നുവോ എന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കണമെന്ന് കഴിഞ്ഞദിവസം എ.ഐ.സി.സി. ജനറല്‍സെക്രട്ടറി ദിഗ്വിജയ്‌സിങ് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ സന്ദര്‍ശിച്ചാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്.

2004 ജൂണ്‍ 15-നാണ് പ്രാണേഷ്‌കുമാര്‍ പിള്ള, ഇസ്രത്ത് ജഹാന്‍, അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ അഹമ്മദാബാദിനടുത്ത് വഴിയരികില്‍ വെടിയേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ ലഷ്‌കര്‍ ഭീകരരാണ് ഇവരെന്നും ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നുമാണ് ഗുജറാത്ത് പോലീസ് പറഞ്ഞത്. കേസില്‍ 2009 വരെ കാര്യമായി അനക്കമൊന്നുമുണ്ടായില്ല.

അഹമ്മദാബാദ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേട്ട് പി.പി. തമാങ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് പ്രഖ്യാപിച്ചതോടെയാണ് വഴിത്തിരിവുണ്ടായത്. 2010-ല്‍ ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി. പ്രത്യേക അന്വേഷണസംഘത്തലവന്‍ സതീഷ്‌വര്‍മയുടെ നേതൃത്വത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യപ്രകാരം കേസ് സി.ബി.ഐയ്ക്ക് വിടുകയായിരുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment