Sunday, 7 July 2013

[www.keralites.net] ഉത്തരം കണ്ടു പിടിക്കാമോ

 

ഒരിക്കല്‍ ഒരു രാജാവ് തന്റെ മകളെ ഒരു യുവാവിനോടോപ്പം കയ്യോടെ പിടികൂടി. ആദ്യം തൂക്കിലേറ്റാന്‍ വിധിച്ചങ്കിലും കുമാരിയുടെ അഭ്യര്‍ത്ഥന പ്രകാരം ഒരു ചെറിയ ഇളവു നല്‍കാന്‍ തീരുമാനിച്ചു. രാജാവ് അയാളെ ഒരു ഇടനാഴിയില്‍ നിര്‍ത്തി. അവിടെ ഒന്‍പതു വാതിലുകള്‍ ഉണ്ടായിരുന്നു. ഓരോ വാതിലും തുറക്കുന്നത് ഒരോ ഇടനാഴികളിലേക്കാണ്. ഇതില്‍ ഒരു ഇടനാഴിയുടെ അറ്റത്ത് രാജകുമാരി നില്‍പ്പുണ്ട്, ഒരു ഇടനാഴിയുടേ അറ്റത്ത് വിശന്നു വലഞ്ഞ ഒരു സിംഹവും. മറ്റ് ഇടനാഴികളെല്ലാം നയിക്കുന്ന മുറികളില്‍ യുവാവിനെ വധിക്കാന്‍ നില്‍ക്കുന്ന രാജഭടന്മാരും. ഓരോ വാതിലിലും ഒരോ കുറിപ്പുണ്ടായിരുന്നു. രാജകുമാരിയിലേക്ക് നയിക്കുന്ന വാതിലില്‍ എഴുതിയിരിക്കുന്ന കുറിപ്പ് ശരിയും സിംഹത്തിലേക്ക് നയിക്കുന്ന വാതിലില്‍ എഴുതിയിരിക്കുന്നത് തെറ്റും ആയിരിക്കും. രാജഭടന്മാരിലേക്ക് നയിക്കുന്നത് തെറ്റോ ശരിയോ ആകാം. രാജകുമാരിയെ കണ്ടുപിടിക്കാനായാല്‍ രാജാവ് കുമാരിയെ യുവാവിന് വിവാഹം ചെയ്തുകൊടുത്ത് യുവരാജാവായി വാഴിക്കും.

ഓരോ വാതിലുകളിലെയും കുറിപ്പുകള്‍ ഇപ്രകാരമായിരുന്നു.

1. രാജകുമാരി ഉള്ള വാതിലിന്റെ നമ്പര്‍ ഒറ്റ സംഖ്യയാണ്
2. ഈ വാതില്‍ന്റെ അറ്റത്ത് രാജഭടന്മാരാണ്
3. അഞ്ചാംവാതിലിലെ കുറിപ്പ് ശരിയും ഏഴിലേതു തെറ്റുമാണ്
4. ഒന്നമത്തെ വാതിലിലെ കുറിപ്പ് തെറ്റാണ്
5. രണ്ടാമത്തെയും നാലാമത്തെയും വാതിലിലെ കുറിപ്പ് ശരിയാണ്
6. മൂന്നമത്തെ വാതിലിലെ കുറിപ്പ് തെറ്റാണ്
7. രാജകുമാരിയിലേക്ക് നയിക്കുന്ന വാതില്‍ ഒന്നാമത്തേതല്ല.
8. ഈ വാതില്‍ സിംഹത്തിലേക്ക് നയിക്കുന്നു
9. ഈ വാതില്‍ സിംഹത്തിലേക്ക് നയിക്കുന്നു ആറാമത്തെ വാതിലിലെ കുറിപ്പ് തെറ്റാണ്

യുവാവിന് ഏതുവാതില്‍ തുറന്നാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ട് രാജകുമാരിയെ
 ചെയ്യാം ???


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment