Monday, 3 June 2013

[www.keralites.net] മഴക്കാഴ്ചകള്‍

 

മഴ നിനക്കിഷ്ടമാണെന്നു നീ പറയുന്നു,
മഴ പെയ്യുമ്പോള്‍ പക്ഷേ നീ കുട നിവര്‍ക്കുന്നു.
വെയിലു നിനക്കിഷ്ടമാണെന്നു നീ പറയുന്നു,
വെയിലു വീഴുമ്പോള്‍ പക്ഷേ നീ തണലു നോക്കിപ്പോകുന്നു.
കാറ്റു നിനക്കിഷ്ടമാണെന്നു നീ പറയുന്നു,
കാറ്റു വീശുമ്പോള്‍ പക്ഷേ നീ ജനാലകളടയ്ക്കുന്നു.
അതുകൊണ്ടാണെനിക്കു ഭയം,
നിനക്കെന്നെ ഇഷ്ടമാണെന്നു നീ പറയുമ്പോഴും.


(ഒരു ടര്‍ക്കിഷ് കവിത, വിവ:വി.രവികുമാര്‍)


Fun & Info @ Keralites.net
'ഈ പുതുമഴ നനയാന്‍
നീ കൂടെയുണ്ടായിരുന്നെകില്‍
ഓരോ തുള്ളിയെയും ഞാന്‍ നിന്റെ
പേരിട്ടു വിളിക്കുന്നു...
ഓരോ തുള്ളിയായ് ഞാന്‍ നിന്നില്‍
പെയ്തുകൊണ്ടിരിക്കുന്നു...
ഒടുവില്‍ നാം ഒരു മഴയാകും വരെ' ഡി.വിനയചന്ദ്രന്‍

Fun & Info @ Keralites.net
'നടവരമ്പത്തൊരു
കുട്ടിയുണ്ടതിന്‍ , കൈയില്‍
പുസ്തകം, പൊതിച്ചോറും
കുടയാമൊരു തൂശ
നിലയും, അതുകൊത്തി
ക്കുടയന്നുവോ മഴ
ക്കാറ്റിന്റെ കാക്കക്കൂട്ടം?' ഒ.എന്‍ .വി.

Fun & Info @ Keralites.net
ഞായറാഴ്ച രാവിലെ മണിക്കൂറുകളോളം മഴതോരാതെ പെയ്തപ്പോള്‍ കൈയ്യില്‍കിട്ടിയ പ്ലാസ്റ്റിക് ചാക്കുമായി റോഡ് മുറിച്ചുകടക്കുന്ന അന്യസംസ്ഥാന തൊഴിലാളി. കലൂര്‍ ജങ്ഷനില്‍ നിന്നൊരു കാഴ്ച. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍

Fun & Info @ Keralites.net
കുരുത്തം കെട്ട കുട്ടികളെ പോലെയാണ് മഴ... ഒരടക്കവും ഒതുക്കവുമുണ്ടാവില്ല. കുട്ടികള്‍ തന്നെയാണ് മഴ എന്ന് പറഞ്ഞാലും തെറ്റില്ല.

Fun & Info @ Keralites.net
മുംബൈ

Fun & Info @ Keralites.net
മുംബൈ

Fun & Info @ Keralites.net
''മരങ്ങള്‍ക്ക് മേലേ നിന്ന ആവിയില്‍ പുതഞ്ഞ മഴ, മഴയുടെ തുള്ളി, വയനമരത്തോട് തൊട്ടുനില്ക്കുന്ന കൊന്നത്തെങ്ങിന്റെ തുഞ്ചാണിയോലയുടെ തുമ്പില്‍ കുരുങ്ങി കീഴോട്ടൊഴുകി ഒഴുകിയൊഴുകി മടലിലുടക്കാതെ ഓലയില്‍ച്ചിതറാതെ തടിയിലൂടെ നെടുനീളെ കീഴോട്ടുരുണ്ട്, തടിയോടുരുമ്മിക്കിടക്കുന്ന മണലില്‍ ഒരു തുളയുണ്ടാക്കി മറയുമ്പോള്‍ , കുട്ടി വാതിലിന്റെ സാക്ഷയിളക്കി, ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങുന്നു. പുറത്തിരുട്ടാണ്. ഇരുട്ടില്‍ മഴ കനക്കുന്നു. പാറി വന്ന മഴ. ചിറകുകള്‍ വിതര്‍ത്തിപ്പറക്കുന്ന കഴുകന്‍മഴ'' പി.പത്മരാജന്‍ . (ഫോട്ടോ: പി.ജയേഷ്)

Fun & Info @ Keralites.net
ഈ മഴയിങ്ങനെയാക്കി...

Fun & Info @ Keralites.net
ജര്‍മ്മനിയില്‍ നിന്ന്

Fun & Info @ Keralites.net
പേരക്കുട്ടിക്ക് മഴ കൊള്ളാതിരിക്കാന്‍ ഷാള് കൊണ്ട് പുതച്ച് ഒരു വൃദ്ധന്‍ . ജമ്മുവിലെ നഗരത്തില്‍ നിന്ന് ഒരു മഴദൃശ്യം.

Fun & Info @ Keralites.net
ഹൈദരബാദില്‍ നിന്ന്

Fun & Info @ Keralites.net
'പ്രളയമാണെങ്ങും
ഇടവരാത്രിതന്‍
കരിമുകില്‍ച്ചിറ
മുറിഞ്ഞു പേമഴ
യിടിഞ്ഞു ചാടുന്നു
ഇടയ്ക്കു കൊള്ളിയാന്‍
വെളിച്ചത്തില്‍ക്കാണാം
കടപുഴകിയ
മരങ്ങളും,ചത്ത
മൃഗങ്ങളും,മര്‍ത്ത്യ
ജഡങ്ങളും,ജല
പ്രവാഹത്തില്‍ച്ചുഴ
ന്നൊലിച്ചു പോകുന്നു.' ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

Fun & Info @ Keralites.net
'ഒരു കൊടുംമഴയത്ത്, പെരുമഴയത്താണ് ഞാന്‍ കുട്ടനാട്ടില്‍ പോയി ഇറങ്ങുന്നത്. കടത്തുകാരന്‍ ഒഴുക്കാണെന്നു പറഞ്ഞു. എന്റെ അപ്പന്റെ മരണമാണെന്ന് ഞാന്‍ പറഞ്ഞു. അവനു മനസ്സിലായി. അവന്‍ കഴുക്കോല്‍ എടുത്ത് ഊന്നുന്നു. ആറ്റില്‍ വാസ്തവത്തില്‍ വെള്ളത്തിന്റെ ഒഴുക്കുണ്ടായിരുന്നു. അവന്റെ കൂടെച്ചേര്‍ന്ന് ഞാനും കഴുക്കോല്‍ എടുത്ത് ഊന്നിയപ്പോള്‍ മാത്രമാണ് എന്റെ മരണത്തേക്കാള്‍ വലുതാണ് ഒഴുക്കെന്ന് മനസ്സിലായത്' ജോണ്‍ എബ്രഹാം. (ഫോട്ടോ: അജി.വി.കെ)

Fun & Info @ Keralites.net
'അയാള്‍ ആകാശത്തേക്ക് നോക്കി അസ്വസ്ഥനായി നിന്നു. കടുത്ത ചാര നിറത്തിലുള്ള ആകാശം നനഞ്ഞൊലിക്കുകയായിരുന്നു. ആ ചാര നിറത്തിന്റെ ഇടയില്‍ വല്ല വിടവുകളുമുണ്ടോ? വെളിച്ചം ഏതിലൂടെയെങ്കിലും അരിച്ചു വരുന്നുണ്ടോ എന്ന് അയാള്‍ ആകാംക്ഷയോടെ നോക്കിനിന്നു. പക്ഷെ എവിടെയും വെളിച്ചം ഉണ്ടായിരുന്നില്ല. മഴയുടെ ശക്തി കൂടുകയായിരുന്നു. കാറ്റ് മൂളിക്കൊണ്ടിരുന്നു. മുളങ്കാടുകളെ കിടിലം കൊള്ളിച്ചു കൊണ്ട് ശരം പോലെ പാഞ്ഞുപോകുന്ന കാറ്റ്. കാറ്റിന്റെ മുഴക്കം മാത്രമേ ഉണ്ടായിരുന്നുള്ളു. കാറ്റ് ഊക്കോടെ വീശുമ്പോള്‍ മഴയുടെ ശബ്ദം നിലച്ചു പോകുന്നു; താളം തെറ്റിപ്പോകുന്നു. കാറ്റിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും മഴ; മഴയുടെ ശബ്ദം; മഴയുടെ താളം; മഴ,മഴ..' ടി.പദ്മനാഭന്‍
(ഫോട്ടോ: അജി.വി.കെ)

Fun & Info @ Keralites.net
ഹൈദരബാദില്‍ നിന്ന്

Fun & Info @ Keralites.net
'തീയെരിഞ്ഞ തിരശ്ശീല ഞാന്നൊര
പ്പോയകാലം ജലച്ചായശേഖരം
നീ വരുമ്പോള്‍ത്തുറക്കുകയാണു ഞാന്‍
ജാലകങ്ങളില്‍ വര്‍ഷാന്തരങ്ങളില്‍
നീ വരാന്‍ കാത്തിരിക്കുകയാണു ഞാന്‍
ആടിമാസമേ, നിന്നസിതം മുഖം
നീലകേശം, നിലയ്ക്കാത്ത സാന്ത്വനം' വിജയലക്ഷ്മി

Fun & Info @ Keralites.net
ഹൈദരബാദില്‍ നിന്ന്

Fun & Info @ Keralites.net
മുംബൈ: മറൈന്‍ െ്രെഡവിലൂടെ മഴ നനഞ്ഞൊരു നടത്തം.

Fun & Info @ Keralites.net
റോഡ്പണിയിലേര്‍പ്പെടുന്ന ഒരു തൊഴിലാളി.

Fun & Info @ Keralites.net
കാശ്മീരില്‍ നിന്ന്

Fun & Info @ Keralites.net
കോട്ടയം: മഴയത്ത് ഒരു പാസ്സിംഗ് ഔട്ട് പരേഡ്.

Fun & Info @ Keralites.net
'അമ്മേ, വരൂ വരൂ വെക്കം വെളിയിലേ
യ്ക്കല്ലങ്കിലിമ്മഴ തോര്‍ന്നു പോമെ;
എന്തൊരാഹ്ലാദമാ മുറ്റത്തടിക്കടി
പൊന്തുന്ന വെള്ളത്തില്‍ത്തത്തിച്ചാടാന്‍!' ബാലാമണിയമ്മ

Fun & Info @ Keralites.net
ഈ മഴത്തുള്ളികളെല്ലാം മീനുകളായിരുന്നെങ്കില്‍

Fun & Info @ Keralites.net
കച്ചവടക്കാരന്‍ , ശ്രീലങ്ക

Fun & Info @ Keralites.net
മഴയില്‍ കളിക്കുന്ന കുട്ടികള്‍ , ക്യൂബ.

Fun & Info @ Keralites.net
മഴയെ ഓടിത്തോല്‍പ്പിക്കൊനൊരു ശ്രമം.

Fun & Info @ Keralites.net
മഴ നനഞ്ഞു .. മ്യാന്മറില്‍ നിന്ന്

Fun & Info @ Keralites.net
'ശക്തിയായ മഴയുണ്ടാവുന്ന അവസരങ്ങളില്‍ ഇലകള്‍ കുരുമുളകുകുലകളുടെ മേല്‍ചാഞ്ഞിട്ട് അതിനെ മറച്ചുപിടിച്ചു മഴ നനയാതെ നോക്കും. മഴ മാറിയാല്‍ ഇല പൂര്‍വസ്ഥാനത്ത് വന്നുനില്ക്കും. മഴ വരുന്ന അവസരങ്ങളിലെല്ലാം ഇപ്രകാരം കുലകളെ കാത്തുരക്ഷിക്കും' ഇബ്‌നു ഖുര്‍ദാദ്‌ബെ. ജര്‍മ്മനിയില്‍ നിന്ന്.

Fun & Info @ Keralites.net
മഴ മേലോട്ടു പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരൂ
മണ്ണുള്ള ദിക്കിലുള്ളോര്‍ക്കേ
കണ്ണു കീഴോട്ടു കണ്ടിടൂ' കുഞ്ഞുണ്ണി. പനാമയില്‍ നിന്ന്‌

Fun & Info @ Keralites.net
മഴയില്‍ രക്ഷപ്പെടാനോടുന്ന കുട്ടികള്‍ . ജമ്മുവില്‍ നിന്ന്.

Fun & Info @ Keralites.net
'പ്രളയമാണെങ്ങും
ഇടവരാത്രിതന്‍
കരിമുകില്‍ച്ചിറ
മുറിഞ്ഞു പേമഴ
യിടിഞ്ഞു ചാടുന്നു
ഇടയ്ക്കു കൊള്ളിയാന്‍
വെളിച്ചത്തില്‍ക്കാണാം
കടപുഴകിയ
മരങ്ങളും,ചത്ത
മൃഗങ്ങളും,മര്‍ത്ത്യ
ജഡങ്ങളും,ജല
പ്രവാഹത്തില്‍ച്ചുഴ
ന്നൊലിച്ചു പോകുന്നു.' ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

Fun & Info @ Keralites.net
ഹൈദരബാദില്‍ നിന്ന്

Fun & Info @ Keralites.net
അവളല്ല.. അവളുമാര്‍...മഴ പെയ്യുന്ന ശബ്ദത്തില്‍ നിന്നുദ്ഗമിക്കുന്ന നിശബ്ദത വിരസമായൊരു തനിയാവര്‍ത്തനത്തിന്റെ കലാശമായി ഞാന്‍ നോക്കിനില്‍ക്കുന്ന തെരുവിനു മേല്‍ പടരുന്നു. ഉണര്‍ന്നിരുന്നുറങ്ങുകയാണു ഞാന്‍; ഈ ലോകത്തു മറ്റൊന്നുമില്ലെന്നപോലെ ജനാലയില്‍ ചാഞ്ഞു നില്‍ക്കുകയാണു ഞാന്‍. അഴുക്കു പിടിച്ച കെട്ടിടമുഖപ്പുകള്‍ക്കു മുന്നില്‍ തെളിഞ്ഞുവീഴുന്ന, തുറന്ന ജനാലകള്‍ക്കു മുന്നില്‍ അതിലും തെളിഞ്ഞുവീഴുന്ന ഇരുണ്ടുതിളങ്ങുന്ന ഈ മഴനാരുകള്‍ നോക്കിനില്ക്കുമ്പോള്‍ എന്റെ തോന്നലുകളെന്താണെന്ന് ഉള്ളില്‍ ചികഞ്ഞുനോക്കുകയാണു ഞാന്‍. എന്താണെന്റെ തോന്നലുകളെന്ന് എനിക്കറിയുന്നില്ല; എന്തായിരിക്കണമവയെന്നും എനിക്കറിയുന്നില്ല. ഞാനെന്തു ചിന്തിക്കണമെന്നോ, ഞാനെന്താണെന്നോ എനിക്കറിയുന്നുമില്ല. ഫെര്‍ണാണ്ടോ പെസ് വാ (വിവ: രവികുമാര്‍)

Fun & Info @ Keralites.net
ഗോരഖ് പൂര്‍

Fun & Info @ Keralites.net
'പണ്ടെല്ലാം വിഷു കഴിഞ്ഞാല്‍ കേരളപ്രകൃതി വേഷം മാറുകയായി. ഇന്ന് ഇടവപ്പാതി കഴിഞ്ഞാലും മഴ മടി വിട്ടുപെയ്യാന്‍ തുടങ്ങില്ല. ഇടവപ്പാതി കഴിഞ്ഞിട്ടും മഴ പെയ്യാത്തതെന്തെടോ എന്ന് ഒരു കേരളീയകാരണവരോട് ചോദിച്ചാല്‍ അദ്ദേഹം സംശയലേശം കൂടാതെ പറയും:
പാറപ്പുറത്ത് കോന്തൂന്റെ
പല്ലു തേക്കാത്ത കാരണം.
ശരിയാണ്. ചന്തുവും കോന്തുവും നേരത്തിന് പല്ലുതേക്കാതിരുന്നാല്‍ കാലത്തിന് മഴയുണ്ടാകുന്നതെങ്ങെനെയാണ്. ചന്തുവും കോന്തുവും പല്ലു തേച്ചാല്‍ മാത്രം പോരാ, കാടു തൊടരുത്, കുളം തൂര്‍ക്കരുത്, തോട് മൂടരുത്, പുഴ വിലക്കരുത്, കണ്ടോണം കാട്ടരുത്, കേട്ടോണം കൊട്ടരുത് ഇങ്ങനെയൊക്കെയായാലേ നാട്ടില്‍ കാലാകാലത്തിന് മഴയുണ്ടാവൂ.
താഴോട്ട് മഴ വേണമെങ്കില്‍ മേലോട്ട് മിഴി വേണം. ഒന്നു സൂക്ഷിച്ച് നോക്കു, നമ്മുടെയെല്ലാം കണ്ണ് കുപ്പായക്കീശയിലല്ലേ'.കുഞ്ഞുണ്ണി

Fun & Info @ Keralites.net
'പെട്ടെന്ന് വീണ്ടും മഴ. അലറിവരുന്ന മഴയ്ക്ക് നല്ല ഉശാറുണ്ട്. ചരിഞ്ഞാണ് ആകാശത്തുനിന്ന് മഴ വീണത്. ഇറയില്‍നിന്ന് വെളളം മുറ്റത്തേയ്ക്ക് തെറിച്ചുകൊണ്ടിരുന്നു. ഇറയില്‍നിന്നു വീഴുന്ന മഴനാരുകള്‍ക്ക് കയറിന്റെ വണ്ണം. മുറ്റത്ത് ആദ്യം വെള്ളത്തിന്റെ പാടപോലെ. പിന്നെ വെള്ളം പതുക്കെപ്പതുക്കെ പൊങ്ങിവരികയായിരുന്നു. പൊങ്ങിയ വെള്ളത്തില്‍ വീര്‍ത്തുവരുന്ന നീര്‍പ്പോളകള്‍ മഴത്തുള്ളികള്‍തട്ടി പൊട്ടിപ്പോകുന്നു. മുറ്റത്തുനിന്ന് വെള്ളം വരമ്പുകഴിഞ്ഞ്, നടവഴികഴിഞ്ഞ്, വേലികടന്ന് കരഞ്ഞുപാഞ്ഞുപോകയാണ്. തണുത്ത കാറ്റ് മഴയെ ആട്ടിയോടിച്ചു. പെട്ടെന്ന് മഴ ഉറക്കെ കരയാന്‍തുടങ്ങി. മഴയെ കാറ്റ് അടിച്ചോടിക്കുമ്പോള്‍ മഴ പാവാടത്തുണിപോലെ പാറുന്നുണ്ടായിരുന്നു. മണ്ണില്‍നിന്ന് ആവി പൊങ്ങിയിരുന്നു. ആവിയെ മഴ ഒളിപ്പിക്കുന്നതായി തോന്നിയിരുന്നു. മഴ, നല്ല മഴ, മഴ, മഴ, എന്റെ മഴ.'/എന്‍ .പി. മുഹമ്മദ്



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment