Monday, 3 June 2013

Re: [www.keralites.net] ഉടുവസ്‌ത്രംപോലും മാറാനാകാതെ 18 ദിവസം കുവൈത്തിലെ ജയിലില്‍

 

വിസയോ ശരിയായ രേഖയോ ഇല്ലാതെ ഇത്രകാലം ഈ നാടിനെ കബളിപ്പിച്ചു ജോലി ചെയ്തിട്ട് ഇപ്പോൾ  അവനെ പിടിച്ചപ്പോൾ ഇനിയും പൂവിട്ടു പൂജിക്കണോ. അവന്റെ വിസയും ജോലി ചെയ്യുന്നതും നിയമ പ്രകാരമല്ല എന്ന് അറിയാതതിനാലല്ലല്ലോ. ഇവിടത്തെ അറബികളുടെ ശേഹം ക്ഷമ അവർ ചൂഷണം ചെയ്തു. അവർ നാട് കടതപ്പെടെണ്ടാവർ തന്നെ ആണ്. ഇനി അവരെ പിടിച്ചാൽ കിടക്കാൻ ഫൈവ് സ്റ്റാർ ഹോട്ടൽ ഒന്നും കൊടുക്കാൻ കഴിയില്ല. ഉള്ള ജയിലിൽ അവര്ക്കും ഉള്ള സ്ഥലം കിട്ടും, ഇങ്ങിനെ യുള്ള തെറ്റ് ചെയ്തവർ കൂടുമ്പോൾ ജയിലിൽ സ്ഥലം കുറയും. അവർ പിടിച്ചിട്ടു നമ്മുടെ നാട്ടില ചെയ്യുന്ന പോലെ പോലീസ് ലോക്കപ്പിൽ ഇട്ടു ചവിട്ടി കൂട്ടി അവന്റെ പരിപ്പിളക്കിയിട്ടൊന്നുമില്ലല്ലൊ. മാന്യമായി പെരുമാറും. നല്ല ഭക്ഷണം കൊടുക്കും. ഇവര്ക്കങ്ങിനെ ചെയ്യേണ്ട ആവശ്യം പോലും ഇല്ല. നിയമ പരമല്ലാതെ ഇവിടെ അറിഞ്ഞു കൊണ്ടെതിയവരോട്. മന്ഷിക പരിഗണന വെച്ച് അവർ കഴിയുന്ന സഹായം ചെയ്യുന്നു. ഇത്രയൊക്കെ ചെയ്തിട്ടും താഴെ ഉള്ളത് വായിച്ചാൽ തോന്നും ഇവരെന്തോ തെറ്റ് ഈ അനധികൃത താമസക്കാരോട് ചെയ്തെന്നു. ഇങ്ങിനെ ഏറി തീയില എന്നാ ഒഴിക്കുന്നതിനു പകരം, ഇനിയും അധികൃതരുടെ കണ്ണിൽ പെടാതെ ഒളിച്ചു താമസിക്കുന്നവരോട് ഈ അവസരം ഉപയോഗപ്പെടുത്തി നാട്ടിൽ പോവണോ അല്ലെങ്കിൽ ജോലിയും വിസയും നിയമപരമാക്കാണോ ആണ് നിങ്ങൾ ഉപടെഷിക്കെണ്ടിയിരുന്നത്. എന്നിട്ടും ചെവി കൊല്ലതവരെ പോലീസിനു കാണിച്ചു കൊടുക്കുകയും വേണം. ഇനിയെങ്കിലും നമ്മുടെ നാട്ടുകാര് പ്രത്യേകിച്ച് കേരളക്കാർ പഠിക്കട്ടെ.


Rgds
masvlcy



On Mon, Jun 3, 2013 at 7:48 AM, <Jaleel@alrajhibank.com.sa> wrote:
 

ഉടുവസ്‌ത്രംപോലും മാറാനാകാതെ 18 ദിവസം കുവൈത്തിലെ ജയിലില്‍

 

ന്യൂഡല്‍ഹി: പതിനേഴു വര്‍ഷമായി കുെവെത്തില്‍ ജോലി ചെയ്‌തുവരികയായിരുന്നു മലപ്പുറം കൊണ്ടോട്ടി കുമ്മുണിപറമ്പ്‌ തൊടിയില്‍ മുഹമ്മദുകുട്ടി. കഴിഞ്ഞ മാസം 14-ന്‌ ജോലി കഴിഞ്ഞ്‌ താമസസ്‌ഥലത്തേക്കു മടങ്ങുന്നതിനിടെയാണ്‌ കുെവെത്തില്‍വിച്ച്‌ മുഹമ്മദുകുട്ടിയെ പോലീസ്‌ പിടികൂടിയത്‌.

നടുറോഡില്‍നിന്നു പിടികൂടി നേരേ കൊണ്ടുപോയത്‌ ജയിലിലേക്ക്‌. കുറച്ചു ദിവസം സൂചികുത്താന്‍ ഇടമില്ലാതെ പ്രവാസികളെ കുത്തിനിറച്ച ജയിലില്‍ നരകജീവിതം. മുന്നൂറു പേരടങ്ങുന്ന സെല്ലിലാണ്‌ അടച്ചത്‌. രണ്ടു നേരം മാത്രം ഭക്ഷണം. ജയിലധികൃതര്‍ വരുമ്പോള്‍ ആരെങ്കിലും സംസാരിക്കുന്നതു കണ്ടാല്‍ പൊതിരെ തല്ല്‌ ഉറപ്പാണ്‌. കുടിക്കാനോ പ്രാഥമികകൃത്യങ്ങള്‍ക്കോ പലപ്പോഴും വെള്ളം ലഭിക്കില്ലെന്നതാണ്‌ ജയിലിലെ പ്രധാന ബുദ്ധിമുട്ട്‌. അറസ്‌റ്റിലായപ്പോള്‍ മൊെബെല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതിനാല്‍ കൂട്ടുകാരെ വിവരമറിയിക്കാനും ഏറെ ബുദ്ധിമുട്ടി.

ഉടുത്തിരുന്ന അതേ വസ്‌ത്രത്തിലാണ്‌ 18 ദിവസം പിന്നിട്ടത്‌. രക്ഷപ്പെട്ട്‌ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിയ മുഹമ്മദുകുട്ടിയുടെ മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്‌ കടബാധ്യതയും ഭാവിയും.ഒമ്പതുമാസം മുമ്പാണ്‌ മുഹമ്മദുകുട്ടി നാട്ടില്‍ വന്നുപോയത്‌. ഭാര്യയും മൂന്നാം ക്ലാസുകാരിയായ മകളും വയോധികരായ ഉമ്മയും ബാപ്പയും അടങ്ങുന്ന കുടുംബം ഇനി എങ്ങനെ പുലര്‍ത്തുമെന്ന കാര്യത്തില്‍ മുഹമ്മദുകുട്ടിക്ക്‌ ആശങ്കയാണ്‌.

പുതിയ വീട്ടിലേക്കു കയറിത്താമസിക്കാനാണ്‌ കഴിഞ്ഞ തവണ നാട്ടിലെത്തിയത്‌. വീടു പണിത വകയിലുണ്ടായ കടം കുെവെത്തിലെ ജോലികൊണ്ടു വീട്ടാമെന്ന കണക്കുകൂട്ടല്‍ തെറ്റി. ലക്ഷങ്ങളുടെ ബാധ്യത വാള്‍ പോലെ തലയ്‌ക്കു മീതേ തൂങ്ങുന്നത്‌ മുഹമ്മദുകുട്ടിയെ ഏറെ അസ്വസ്‌ഥനാക്കുന്നു.

ഖാദിം വിസയിലെത്തി പുറംജോലിയില്‍ ഏര്‍പ്പെടുന്നവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ കയറ്റിവിടുന്നത്‌. ജോലിസ്‌ഥലത്തുവച്ച്‌ അറസ്‌റ്റ്‌ ചെയ്‌താല്‍ കാര്യം എന്തെന്നു മനസിലാക്കാം. താമസസ്‌ഥലത്തേക്കു മടങ്ങുമ്പോള്‍ എന്തിനാണ്‌ അറസ്‌റ്റ്‌ ചെയ്‌തതെന്നു മുഹമ്മദുകുട്ടിക്ക്‌ ഇപ്പോഴും നിശ്‌ചയമില്ല.

നോര്‍ക്ക ഇടപെട്ട്‌ ട്രാവന്‍കൂര്‍ ഹൗസിലാണ്‌ മുഹമ്മദുകുട്ടിയും ഇന്നലെ എത്തിയ കോഴിക്കോട്‌ സ്വദേശി വിപിനും താമസിക്കുന്നത്‌. വെള്ളിയാഴ്‌ച എത്തിയ നാസറുദ്ദീന്‍, അബ്‌ദുള്ള, ഹരീഷ്‌ മഹേന്ദ്രന്‍ (തിരുവനന്തപുരം), കമാലുദ്ദീന്‍ (തൃശൂര്‍), യാഷിന്‍ (കണ്ണൂര്‍), അബ്‌ദുള്‍ അസീസ്‌ (കാസര്‍ഗോഡ്‌) എന്നിവര്‍ ട്രെയിന്‍മാര്‍ഗം നാട്ടിലേക്കു തിരിച്ചു


www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment