Wednesday, 22 May 2013

[www.keralites.net] മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

 

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Fun & Info @ Keralites.net

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അഭിമുഖം. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രമേശ് ആഞ്ഞടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുമായി ഇനി സന്ധിയില്ലെന്നും അദ്ദേഹത്തിന് അദ്ദേഹത്തിന്റെ വഴി നോക്കാമെന്നും തനിക്ക് തന്റെ വഴിയായിരിക്കുമെന്നും രമേശ് വ്യക്തമാക്കി.

സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇനി പഴയതുപോലെയാകില്ല. സര്‍ക്കാരിന് എന്തെങ്കിലും തരത്തിലുള്ള തടസ്സം താനായിട്ട് ഉണ്ടാക്കുന്നുണ്ടോ എന്ന് ചോദിച്ച ചെന്നിത്തല മന്ത്രിയാകാന്‍ തനിക്ക് താല്‍പര്യമില്ല എന്ന് മുഖ്യമന്ത്രിയടക്കം എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്ന് വ്യക്തമാക്കി. കേരളയാത്രയുടെ അവസാനം തന്നെ വീണ്ടും വീണ്ടും നിര്‍ബന്ധിക്കുകയായിരുന്നു. ഇതെല്ലം തന്നെ അപമാനിക്കാനായിരുന്നുവെന്നാണ് ഇപ്പോള്‍ മനസിലാകുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനത്തെ എതിര്‍ക്കുമെന്നും രമേശ് ചെന്നിത്തല അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇതോടെ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്തിരുന്ന ഭിന്നത ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. കേരളാ യാത്രയുടെ സമാപനത്തിനു പിന്നാലെ രമേശ് മന്ത്രിസഭയില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രമേശ് ആവശ്യപ്പെട്ട ഉപമുഖ്യമന്ത്രി പദമോ ആഭ്യന്തര മന്ത്രിസ്ഥാനമോ നല്‍കാന്‍ ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും തയാറാകാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. തുടര്‍ന്ന് മന്ത്രിസഭാ പുനഃസംഘടന ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പ്രശ്‌നത്തില്‍ ചെന്നിത്തലയുടെ പരസ്യ പ്രതികരണം വന്നതോടെ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മുറുകുമെന്ന് ഉറപ്പായിരിക്കുകയാണ്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment