Wednesday, 22 May 2013

RE: [www.keralites.net] അതിവേഗ റെയില്‍വേ: -തിരുവനന്തപുരത്തുനിന്നു കാസര്‍ഗോട്ടെത്താന്‍ രണ്ടു മണിക്കൂറില്‍ താഴെ സമയം

 

Who said Indian Railways is at loss. Further do you think common people can afford to travel frequently. According to your theory, we can stop trains and substitute it flights. Wish India will progress to that level at least in 100 years

T. Mathew


To: Keralites@yahoogroups.com
From: muneermkkm@gmail.com
Date: Wed, 22 May 2013 15:37:46 +0530
Subject: Re: [www.keralites.net] അതിവേഗ റെയില്‍വേ: -തിരുവനന്തപുരത്തുനിന്നു കാസര്‍ഗോട്ടെത്താന്‍ രണ്ടു മണിക്കൂറില്‍ താഴെ സമയം

 

വളരെ അനാവശ്യമായ ഒരു കാര്യം ആണ് അതിവേഗപാത. മംഗലാപുരത്തും കണ്ണൂരും കോഴിക്കോടും കൊച്ചിയിലും ആറന്മുളയിലും തിരുവനതപുരതും വിമാനത്താവളം ഉള്ളപ്പോള് എന്തിനാണ് ഈ പാത? സംസ്ഥാന വിമാന സർവ്വീസുകളുടെ എണ്ണം കൂട്ടിയാല് ഈ കാര്യം എളുപ്പവും ആകും.... കോടിക്കണക്കിനു ആളുകള് യാത്ര ചെയ്യുന്ന നമ്മുടെ  റെയിൽവേ തന്നെ ഇപ്പോള് നഷ്ടം സഹിച്ചാണ് ഓടുന്നത് പിന്നെ ഇതെങ്ങനെ ലാഭം ആകും? 


2013/5/21 Abraham P.c. <pc_abraham1944@yahoo.in>
Saving time is good for the commuters and the government. Working people can earn money form the travel time saving, People from Kasarkodu can work in Trivandrum. Railway can use the same train (all infrastructure)  6-7 times by saving time. The major part of the amount mentioned is going to the public for land. A state with extra long land shape need such travel means. Good luck to the project. I had this vision long back and a proposal was given to Mr. Mathew (Sec.to Oommen Chandy) when they were ruling party last time. Unfortunately they lost in the following election. Hope this time they will start. Abraham



From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Tuesday, 21 May 2013 2:03 PM
Subject: [www.keralites.net] അതിവേഗ റെയില്‍വേ: -തിരുവനന്തപുരത്തുനിന്നു കാസര്‍ഗോട്ടെത്താന്‍ രണ്ടു മണിക്കൂറില്‍ താഴെ സമയം

 
എ.എസ്‌. ഉല്ലാസ്‌
 
തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ആരംഭിക്കാനിരിക്കുന്ന അതിവേഗ റെയില്‍വേ ഇടനാഴിക്ക്‌ ഒരുലക്ഷം കോടി രൂപ നിര്‍മാണച്ചെലവ്‌. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌വരെ നീളുന്ന റെയില്‍പാതയില്‍ പത്തു സ്‌റ്റേഷനുകളുണ്ടാകും. ഇടനാഴിക്കായി 794 ഹെക്‌ടര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും. സ്‌ഥലമേറ്റെടുക്കുമ്പോള്‍ ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കുമെന്നു ഡി.എം.ആര്‍.സി. സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കി.
മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ട്രയിനുകള്‍ക്കു സഞ്ചരിക്കാന്‍ കഴിയുന്ന പാതയാണു വിഭാവനം ചെയ്‌തിരിക്കുന്നത്‌. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, കൊച്ചി, തൃശൂര്‍, തിരൂര്‍, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ സ്‌റ്റേഷനുകളുണ്ടാകും. ട്രയിന്‍ പരമാവധി വേഗത്തിലാണെങ്കില്‍ തിരുവനന്തപുരത്തുനിന്നു കാസര്‍ഗോട്ടെത്താന്‍ രണ്ടു മണിക്കൂറില്‍ താഴെ സമയം മതിയാകും. തിരുവനന്തപുരത്തുനിന്നു കൊച്ചിയിലെത്താന്‍ 53 മിനിറ്റ്‌ വേണം. ഓരോ സ്‌റ്റേഷനിലും രണ്ടുമിനിറ്റ്‌ ട്രയിന്‍ നിര്‍ത്തും. എട്ടുകോച്ചുകളാകും ഒരു ട്രയിനില്‍ ഉണ്ടാകുക. ഓട്ടോമാറ്റിക്‌ സംവിധാനത്തിലാകും പ്രവര്‍ത്തിക്കുകയെങ്കിലും എഞ്ചിന്‍ ഡ്രൈവര്‍ ഉണ്ടാകും.
ടിക്കറ്റ്‌ നല്‍കാന്‍ പ്രത്യേക യന്ത്രസംവിധാനമാണ്‌ ഉദ്ദേശിക്കുന്നത്‌. അതിവേഗ തീവണ്ടിയിലെ ഏറ്റവും ഉയര്‍ന്നക്ല ാസില്‍ ജനശതാബ്‌ദിയിലെ എക്‌സിക്യൂട്ടീവ്‌ക്ല ാസില്‍ ഇപ്പോഴുള്ള നിരക്കിന്റെ ഒന്നര ശതമാനം ഇരട്ടി ഈടാക്കും. എക്‌സിക്യൂട്ടീവ്‌ക്ല ാസില്‍ ബിസിനസ്‌ക്ല ാസിന്റെ ഇരട്ടി നിരക്കാകും ഉണ്ടാകുക. തിരക്കുള്ള സമയത്ത്‌ പത്തുമിനിറ്റ്‌ ഇടവേളകളിലായിരിക്കും സര്‍വീസ്‌. തിരക്കില്ലാത്ത സമയങ്ങളില്‍ അരമണിക്കൂര്‍ ഇടവേളകളിലും. ആകെ ചെലവിന്റെ 80 ശതമാനം വായ്‌പ വഴി കണ്ടെത്തണമെന്നാണു നിര്‍ദേശം. ശേഷിക്കുന്ന തുക സംസ്‌ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തുല്യമായി വഹിക്കണം. തിരുവനന്തപുരം മുതല്‍ കൊച്ചിവരെ 242 ഹെക്‌ടറും കൊച്ചി മുതല്‍ കാസര്‍ഗോഡ്‌ വരെ 552 ഹെക്‌ടര്‍ ഭൂമിയും വേണ്ടിവരും.
സ്‌േറ്റഷനുകളില്‍ സൗകര്യം ഒരുക്കുന്നതിനു മാത്രമേ കൂടുതല്‍ സ്‌ഥലം വേണ്ടിവരൂ എന്നും സര്‍വേ നടത്തി തറക്കല്ലിടുന്ന സ്‌ഥലങ്ങളെല്ലാം പദ്ധതിക്കായി ഏറ്റെടുക്കുമെന്നത്‌ തെറ്റായ പ്രചാരണമാണെന്നും പദ്ധതി നിര്‍ദേശത്തില്‍ വ്യക്‌തമാക്കി. 2021-ഓടെ 1,53,000 പേര്‍ അതിവേഗ ട്രെയിന്‍ ഉപയോഗപ്പെടുത്തുമെന്നാണു പ്രതീക്ഷ.

www.keralites.net




__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment