Wednesday, 22 May 2013

Re: [www.keralites.net] മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല -എ.ഡി.ജി.പി സെന്‍കുമാറിന്‍െറ വിമര്‍ശം.

ജാതിയുടെ ആനുകൂല്യത്തില്‍ കിട്ടാനുള്ളതെല്ലാം ജാതി പറഞ്ഞു തന്നെ നേടിയെടുക്കാന്‍ മത്സരിക്കുകയും കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് ഏതെങ്കിലും കുടുക്കില്‍ കുടുങ്ങിയാല്‍ താഴ്ന്ന ജാതിക്കാരന്‍ ആയ കാരണം ആണ് തന്നെ കുടിക്കിയത് എന്നും പറയുന്ന ആളുകളെ ആരെന്നാണ് വിളിക്കേണ്ടത്. 

ഇ സംഭവം നടന്ന സമയത്ത് മണിയുടെ കാറിന്റെ ഡിക്കിയില്‍ നിയമ വിധേയമല്ലാതെ എന്തോ ഒന്ന് ഉണ്ടായിരുന്നു എന്നുള്ളത് ഉറപ്പാണ് അതാണ്‌ ഡിക്കി തുറക്കാന്‍ സമ്മതിക്കാതെ അവിടെ നിന്ന് പോകുകയും കുറച്ച് കഴിഞ്ഞു തിരിച്ച് വരുകയും ചെയ്തതു പോയ പൊക്കില്‍ ഡിക്കിയില്‍ ഉള്ള സാധനം എവിടെയോ ഒളിപ്പിച്ചു എന്ന് തന്നെ അനുമാനിക്കാം. 

ആനക്കൊമ്പ് കേസില്‍ മോഹന്‍ ലാല്‍ മണിയെ പോലെ ആരുടേയും മെക്കിട്ട് കയറാന്‍ പോയില്ലല്ലോ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നല്ലേ അദ്ദേഹം പറഞ്ഞുള്ളൂ അതാണ്‌ മാന്യതയുടെ മുഖം മണി ഒരു തരം ഗുണ്ടായിസം ആണ് ഇ കാണിക്കുന്നത് തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ് അവിടെ മോഹന്‍ ലാലും മണിയും എല്ലാം തുല്യര്‍.....


From: Anil Pullur <anilpullur5280@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, 22 May 2013 9:35 AM
Subject: Re: [www.keralites.net] മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല -എ.ഡി.ജി.പി സെന്‍കുമാറിന്‍െറ വിമര്‍ശം.

 
Why didn't Mr. Mani cooperate with the police while checking (The checking was conducted due to the news that Maoists were present in our forests).
 
Mr. Mani did not cooperate as he is black or belong to backward class.
 
Laws are for citizens.

From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Tuesday, May 21, 2013 3:46 PM
Subject: [www.keralites.net] മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല -എ.ഡി.ജി.പി സെന്‍കുമാറിന്‍െറ വിമര്‍ശം.
 
കലാഭവന്‍ മണിക്കെതിരെ കേസെടുത്തതിനെതിരെ എ.ഡി.ജി.പി
 
 
 
മണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിവെച്ചു
കൊല്ലം: വനപാലകരെ മര്‍ദിച്ചതിന് കലാഭവന്‍ മണിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ എ.ഡി.ജി.പി സെന്‍കുമാറിന്‍െറ വിമര്‍ശം. കറുത്തവനെ ചവിട്ടിത്തേക്കുന്ന സമീപനത്തില്‍ പൊലീസിന് മാറ്റം വന്നിട്ടില്ലെന്നും മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല അവസ്ഥയെന്നും എ.ഡി.ജി.പി പറഞ്ഞു.
കൊല്ലത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിലാണ് എ.ഡി.ജി.പിയുടെ വിമര്‍ശം. കലാഭവന്‍ മണി തെറ്റ് ചെയ്തോ ഇല്ലയോ എന്ന് പറയുന്നില്ല. കലാഭവന്‍ മണിയെ അറസ്റ്റ് ചെയ്യുന്നതിനായി പല സ്ഥലങ്ങളിലും പൊലീസിനെ വിന്യസിച്ചതിനോട് തനിക്ക് യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേസില്‍ കലാഭവന്‍ മണി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിപറയാനായി ഹൈകോടതി മാറ്റിവച്ചു. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ മണി മുമ്പും സമാന കുറ്റകൃത്യം നടത്തിയതായി ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. മണിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗവും വാദിച്ചു.
വാഹന പരിശോധനക്കിടെ വനപാലകരെ മര്‍ദിച്ചതിനും ഔ്യാഗിക ക്യത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അതിരപ്പിള്ളി വെറ്റിലപ്പാറ പൊലീസാണ് മണിക്കെതിരെ കേസെടുത്തിരിക്കുന്നത്. വനപാലകര്‍ സഹയാത്രികയെ അപമാനിക്കുകയും തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മണി ആരോപിക്കുന്നു.
www.keralites.net


No comments:

Post a Comment