Monday, 27 May 2013

[www.keralites.net] മുഖ്യമന്ത്രിയായി മാത്രം മന്ത്രിസഭയിലേക്ക്‌: രമേശ്‌

 

മുഖ്യമന്ത്രിയായി മാത്രം മന്ത്രിസഭയിലേക്ക്‌: രമേശ്‌

നരന്‍ ആര്‍.നായര്‍.

 

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കേന്ദ്രത്തിലേയ്‌ക്കയച്ച്‌ തല്‍സ്‌ഥാനത്ത്‌ രമേശ്‌ ചെന്നിത്തലയെ നിയോഗിക്കണമെന്ന്‌ ഐ ഗ്രൂപ്പ്‌. ഇക്കാര്യം ഹൈക്കമാന്‍ഡിനോട്‌ ആവശ്യപ്പെടും. തന്നെ നാണംകെടുത്തിയെന്ന്‌ കണ്ണീരോടെ രമേശ്‌ ഗ്രൂപ്പ്‌ യോഗത്തില്‍ പറഞ്ഞു. എ ഗ്രൂപ്പ്‌ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ മന്ത്രിസ്‌ഥാനത്ത്‌ വരാമെന്ന്‌ സമ്മതിച്ചത്‌. പക്ഷേ ഉമ്മന്‍ചാണ്ടി ചതിക്കുകയായിരുന്നുവെന്നും രമേശ്‌ വികാരഭരിതനായി പറഞ്ഞു. മുഖ്യമന്ത്രിയായി മാത്രമേ താന്‍ മന്ത്രിസഭയിലേക്കുളളു എന്ന്‌ കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ ഗ്രൂപ്പിന്റെ രഹസ്യയോഗത്തില്‍ രമേശ്‌ പ്രഖ്യാപിച്ചു.

സംസ്‌ഥാന കോണ്‍ഗ്രസ്‌ രാഷ്ര്‌ടീയം ഗ്രൂപ്പുവഴക്കിനെ തുടര്‍ന്ന്‌ കൈവിട്ട നിലയിലാണ്‌. പെണ്ണും മണ്ണും ഹവാലപണവും ഉയര്‍ത്തി ഗ്രൂപ്പു പോരിനെ നേരിടാന്‍ തയ്യാറെടുക്കുകയാണ്‌ ഇരുവിഭാഗവും. നാടകീയ നീക്കങ്ങള്‍ കൊണ്ട്‌ ഉദ്വേഗഭരതിമാണ്‌ കെ.പി.സി.സിയും ഓഫീസും.ക്ല ിഫ്‌ ഹൗസും.

ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നു 24 ന്‌ ഇറക്കുമെന്നാണ്‌ ഐ ഗ്രൂപ്പ്‌ നേതാക്കള്‍ പ്രചരിപ്പിക്കുന്നത്‌. യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ആദ്യ രണ്ടരവര്‍ഷം ഉമ്മന്‍ ചാണ്ടിക്കും ബാക്കിസമയം രമേശ്‌ ചെന്നിത്തലയ്‌ക്കുമെന്ന്‌ അനൗദ്യോഗിക ധാരണ ഉണ്ടാക്കിയിരുന്നുവത്രേ. ഈ ധാരണ പൊളിക്കാന്‍ അഞ്ചാം മന്ത്രിയെ സൃഷ്‌ടിച്ച വേളയില്‍ രമേശ്‌ ചെന്നിത്തലയെ ആഭ്യന്തരം നല്‍കി മന്ത്രിസഭയിലെടുക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നു. കെണി മുന്‍കൂട്ടി കണ്ട്‌ രമേശ്‌ അതില്‍ നിന്നു പിന്മാറുകയായിരുന്നു.

ഇതിനിടെ കോണ്‍ഗ്രസിലെ ചേരിപ്പോര്‌ രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ മന്ത്രി ഏ.കെ ആന്റണിയെ കേരളത്തിലേക്ക്‌ കൊണ്ടുവരണമെന്നും ഐ ഗ്രൂപ്പ്‌ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്‌. കഴിഞ്ഞ യു.ഡി.എഫ്‌. ഭരണകാലത്ത്‌ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഏ.കെ. ആന്റണിയെ ന്യൂനപക്ഷ വിരുദ്ധ പ്രസ്‌താവനയുടെ പേരില്‍ കേന്ദ്രത്തിലേയ്‌ക്ക് അയയ്‌ച്ച് ലീഗിന്റേയും കേരളാകോണ്‍ഗ്രസിന്റേയും പിന്തുണയോടെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. സമാനമായ രാഷ്‌ട്രീയ സാഹചര്യമാണ്‌ ഇപ്പോഴുള്ളതെന്നും അതുകൊണ്ടുതന്നെ ആന്റണിയുടെ നിലപാട്‌ ഇക്കാര്യത്തില്‍ നിര്‍ണായകമാകുമെന്നും ഐ ഗ്രൂപ്പ്‌ കരുതുന്നു.

അതേസമയം കേരളയാത്രയുമായി ബന്ധപ്പെട്ട്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ പിരിച്ചെടുത്ത കോടികള്‍ എത്രയെന്ന്‌ വെളിപ്പെടുത്തണമെന്ന്‌ എ ഗ്രൂപ്പും ആവശ്യം ഉന്നയിച്ചു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment