Monday, 27 May 2013

[www.keralites.net] രമേശ് ഉപമുഖ്യമന്ത്രി, വിജിലന്‍സ്‌ തിരുവഞ്ചൂരിന്‌

 

ഹൈക്കമാന്‍ഡ് നിര്‍ദേശം: രമേശ് ഉപമുഖ്യമന്ത്രി, വിജിലന്‍സ്‌ തിരുവഞ്ചൂരിന്‌

നരന്‍.ആര്‍ നായര്‍

 

 

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ഹൈക്കമാന്‍ഡിന്റെ ഉഗ്രശാസനം. രമേശിന്‌ ഉപമുഖ്യമന്ത്രിപദവും, ആഭ്യന്തരം ഒഴികെ ഏതു വകുപ്പും നല്‍കാം. വിജിലന്‍സ്‌ വകുപ്പു മന്ത്രിയായി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തുടരും. എന്നാല്‍, ആഭ്യന്തരം മുഖ്യമന്ത്രി ഏറ്റെടുക്കണം. പുതിയ ഫോര്‍മുല ഇരു വിഭാഗത്തിനും അംഗീകരിക്കേണ്ടിവരും.

എ ഗ്രൂപ്പിന്റേതുള്‍പ്പെടെ രമേശ്‌ ചെന്നിത്തല ആഗ്രഹിക്കുന്ന ഏതു വകുപ്പും നല്‍കും. ഹൈക്കോടതി മുമ്പാകെ പാമോയില്‍ കേസ്‌ നിലനില്‍ക്കുന്നതു കൊണ്ടാണ്‌ വിജിലന്‍സ്‌ വകുപ്പ്‌ തിരുവഞ്ചൂരില്‍ തന്നെ നിലനിര്‍ത്തുന്നത്‌. ഇക്കാര്യം രമേശ്‌ ചെന്നിത്തലയെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ഐ ഗ്രൂപ്പിന്റെ പ്രബല നേതാവ്‌ കെ.സുധാകരന്‍ എം.പിയെ ചുമതലപ്പെടുത്തിയേക്കും.

ഏത്‌ വിധേനെയും ഐ ഗ്രൂപ്പിനെ സമാധാനിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്‌ നിര്‍ദ്ദേശിച്ചതനുസരിച്ചാണ്‌ തിരക്കിട്ട ഈ നീക്കങ്ങള്‍. ഉപമുഖ്യമന്ത്രി സ്‌ഥാനവും റവന്യൂ വകുപ്പുമായി ഇപ്പോള്‍ മന്ത്രിസഭയില്‍ കടന്ന്‌ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനുശേഷം നേതൃമാറ്റം ഉന്നയിക്കാമെന്നാണ്‌ ഐ ഗ്രൂപ്പിന്റെ പുതിയ തീരുമാനം. ഈ പശ്ചാത്തലത്തില്‍ ഇന്ന്‌ വൈകിട്ട്‌ ആറിന്‌ എറണാകുളത്ത്‌ ചേരാനിരുന്ന ഐ ​​​ ഗ്രൂപ്പ്‌ യോഗം മാറ്റിവച്ചു. സര്‍ക്കാരിന്‌ ഭീഷണി സൃഷ്‌ടിക്കുന്നത്‌ സംഘടനയ്‌ക്ക് ദോഷം ചെയ്യുമെന്ന്‌ ഐ ഗ്രൂപ്പ്‌ വിലയിരുത്തുന്നു.

സര്‍ക്കാരിന്‌ തിരിച്ചടിയുണ്ടായേക്കാവുന്ന എന്തു തീരുമാനവും പാര്‍ട്ടിയെ പ്രതികൂട്ടിലാക്കുമെന്ന്‌ ഐ ഗ്രൂപ്പിലെ പ്രബല വിഭാഗം ചിന്തിക്കുന്നു. ഉപമുഖ്യമന്ത്രി പദവിയും റവന്യൂ വകുപ്പും രമേശിന്‌ നല്‍കുമെന്നാണ്‌ സൂചന. ആഭ്യന്തരം ഇല്ലാതെ മന്ത്രിസഭയിലേക്ക്‌ കടക്കരുതെന്നാണ്‌ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍ ചെന്നിത്തലയെ ഉപദേശിച്ചിട്ടുളളത്‌. എന്നാല്‍ അത്‌ ആത്മഹത്യാപരമാണെന്ന്‌ മറുഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment