മുരളീധരന്‍ ഐ ഗ്രൂപ്പ് നേതാവാകും; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എ യിലേക്ക്
നരന്‍ ആര്‍.നായര്‍
തിരുവനന്തപുരം: രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതോടെ പാര്‍ട്ടിയില്‍ ഗ്രൂപ്പു പ്രവര്‍ത്തനം തുടര്‍ന്നും ശക്‌തമായി മുന്നോട്ടു കൊണ്ടുപോകാന്‍ ഐ ഗ്രൂപ്പ് തീരുമാനം. അതേസമയം, ഐ ഗ്രൂപ്പ് ഭാഗികമായി പിളര്‍ന്നതായും സൂചനയുണ്ട്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ ഐ ഗ്രൂപ്പിനുവേണ്ടി പരസ്യമായി രംഗത്തെത്തിയതോടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കളംമാറ്റി ചവിട്ടി. തന്റെ കൂറ് ഇനി എ ഗ്രൂപ്പിനോടായിരിക്കുമെന്ന്‌് അദ്ദേഹം ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു.
ഇത്തരം കാര്യങ്ങള്‍ ഐ ഗ്രൂപ്പിനെ തകര്‍ക്കുമെന്ന തിരിച്ചറിവാണ് കെ.മുരളീധരന്‍ എം.എല്‍.എ അടക്കം ഗ്രൂപ്പില്ലാതെ നില്‍ക്കുന്ന പല നേതാക്കളെയും ഗ്രൂപ്പിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ രമേശ് നേരിട്ട് ശ്രമം ആരംഭിച്ചത്. നാളെ രാവിലെ തലസ്‌ഥാനത്ത് എത്തുന്ന ചെന്നിത്തല കെ.മുരളീധരനുമായി നേരിട്ട് ചര്‍ച്ച നടത്തും. ഗ്രൂപ്പിന്റെ നേതൃത്വം മുരളീധരന്‍ ഏറ്റെടുക്കണമെന്ന് ചെന്നിത്തല നിര്‍ദ്ദേശിക്കും.
ഐ ഗ്രൂപ്പിന്റെ ശക്‌തി ക്ഷയിച്ചതു കാരണം രമേശിന്റേതടക്കമുളള പല വിഷയങ്ങളിലും കനത്ത തിരിച്ചടി നേരിടേണ്ടിവന്നു. വിശാല ഐ എന്ന ആശയത്തിന് പ്രസക്‌തിയുമില്ല. ഐ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന പല നേതാക്കളും പലപ്പോഴായി എ ഗ്രൂപ്പിലേക്ക് മാറുകയോ ഗ്രൂപ്പില്ലാതെ നില്‍ക്കുകയോ ചെയ്‌തു. ഈ കാരണങ്ങളാണ് ഐ ഗ്രൂപ്പിനെ ശക്‌തിപ്പെടുത്താന്‍ നേതാക്കളെ പ്രേരിപ്പിക്കുന്നത്.
രമേശ് മന്ത്രിസഭയിലേക്ക് പോയാല്‍ ഐ ഗ്രൂപ്പ് ബലഹീനമാകുമെന്ന തോന്നല്‍ ശക്‌തിപ്പെട്ടിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി കെ.സി വേണുഗോപാല്‍ അടക്കമുളളവര്‍ ഇക്കാര്യത്തിലുളള ആശങ്ക പങ്കുവച്ചിട്ടുണ്ട്. എ ഗ്രൂപ്പ് ലക്ഷ്യമിടുന്നതും ഐ ഗ്രൂപ്പിന്റെ തകര്‍ച്ചയാണ്. രമേശ് പോയാല്‍ പിന്നെ തങ്ങളുടെ ഭാവി അവതാളത്തിലാകുമെന്ന നേതാക്കളുടെ തിരിച്ചറിവും കെ.മുരളീധരനെ ഗ്രൂപ്പിലേക്ക് കൊണ്ടുവരാന്‍ പ്രേരിപ്പിക്കുന്നുണ്ട്. മുരളി ഐ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുത്താല്‍ സമുദായിക സംഘടനകളെ അനുനയിപ്പിക്കാന്‍ കഴിയുമെന്നും കണക്കുകൂട്ടുന്നു. എന്‍.എസ്.എസും എസ്,എന്‍.ഡി.പിയുമായി മുരളീധരന് വളരെ അടുത്ത ബന്ധമാണുളളത്. മാത്രമല്ല കരുണാകരനോടൊപ്പം ഉണ്ടായിരുന്ന എല്ലാ നേതാക്കളും ഐ ഗ്രൂപ്പില്‍ മടങ്ങി എത്തുകയും ചെയ്യും.
No comments:
Post a Comment