Sunday, 31 March 2013

[www.keralites.net] യേശുദാസ് വീണ്ടും ആ മാഞ്ചോട്ടില്‍

 

ഗൃഹാതുര സ്മരണകളുമായി യേശുദാസ് വീണ്ടും ആ മാഞ്ചോട്ടില്‍

മട്ടാഞ്ചേരി: പിതാവ് കച്ചേരി നടത്തിയ കപ്പേളയിലും മാതാവ് നട്ടുവളര്‍ത്തിയ മാവിന്‍ ചുവട്ടിലും ഇരമ്പുന്ന ഓര്‍മയോടെ ഗാനഗന്ധര്‍വനെത്തി. ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച യേശുദാസ് ഗൃഹാതുരസ്മരണകള്‍ അയവിറക്കിയ ദിനമായിരുന്നു.
ഉച്ചക്ക് 12 ഓടെ ഫോര്‍ട്ടുകൊച്ചി അധികാരിവളപ്പിലെ സെന്റ് ജോസഫ് ചാപ്പലില്‍ ഭാര്യ പ്രഭ, മകന്‍ വിജയ്,സഹോദരി ജയമ്മ എന്നിവര്‍ക്കൊപ്പമാണ് ദാസ് എത്തിയത്. പിതാവ് അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെ അഭിലാഷ പൂര്‍ത്തീകരണത്തിനായി മുറതെറ്റിക്കാതെ 61ാം തവണയാണ് ദാസ് കപ്പേളയിലെത്തുന്നത്.
12
ാം വയസ്സില്‍ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിനൊപ്പം ആരംഭിച്ചതാണ് കപ്പേളയിലെ തിരുനാള്‍ ദിനത്തിലെ സംഗീതാര്‍ച്ചന. പിതാവിന്റെ ആഗ്രഹപ്രകാരം ലോകത്തിന്റെ ഏത് കോണിലാണെങ്കിലും വണക്കമാസ തിരുനാളിന് ദാസ് ഫോര്‍ട്ടുകൊച്ചിയിലെത്തും.
ഇക്കുറി തിരുനാള്‍ ഈസ്റ്റര്‍ ദിനത്തിലാണല്ലോ എന്ന മുഖവുരയോടെയാണ് നേര്‍ച്ചസദ്യ വിളമ്പാനെത്തിയത്. ഫാ. ജെയ് സ്റ്റിസ് വെഞ്ചെരിച്ച സദ്യ യേശുദാസും കുടുംബവും ചേര്‍ന്ന് ആലപ്പാട്ട് ബേബി, കാള്‍ട്ടണ്‍ ജോസ്, തൈപറമ്പില്‍ കൊച്ചു ത്രേസ്യ എന്നിവര്‍ക്ക് വിളമ്പി. തുടര്‍ന്ന് ദാസും കുടുംബവും ഫോര്‍ട്ടുകൊച്ചി പ്രിന്‍സസ് സ്ട്രീറ്റിലെ ഹൗസ് ഓഫ് യേശുദാസിലെത്തി. യേശുദാസ് ഏറെനാള്‍ താമസിച്ചിരുന്നത് ഈ വീട്ടിലാണ്. മാതാവ് എലിസബ്ധ് നട്ടുവളര്‍ത്തിയ മാവ് നിലനിര്‍ത്തിയാണ് വീട് വാങ്ങിയ സി.എ. നാസര്‍ (ഫീഫ) ഹോട്ടല്‍ പണിതത്. ഫോര്‍ട്ടുകൊച്ചിയിലെത്തുമ്പോള്‍ മാവിന്‍ ചുവട്ടിലെത്തി വെള്ളമൊഴിക്കുന്ന പതിവും ദാസ് തുടരുകയാണ്. 52 കൊല്ലം മുമ്പ് മദ്രാസില്‍ നിന്ന് ദാസ് കൊണ്ടുവന്ന മാമ്പഴത്തിന്റെ വിത്ത് കുഴിച്ചിട്ട് എലിസബ്ധ് നട്ടുവളര്‍ത്തിയതാണ് ഈ മാവ്. യേശുദാസും കുടുംബവും മാവ് സംരക്ഷിച്ചു നിലനിര്‍ത്തുന്ന നാസറും ചേര്‍ന്ന് മാവിന്‍ ചുവട്ടില്‍ വെള്ളമൊഴിച്ചു. എന്റെ അനിയന്മാര്‍ ചെയ്യേണ്ട പ്രവൃത്തിയാണ് മാവ് സംരക്ഷിച്ച് നാസര്‍ ചെയ്തുവരുന്നതെന്ന് നാസറിനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി ദാസ് പറഞ്ഞു.

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment