Story Dated: Monday, April 1, 2013 12:20
മൂവാറ്റുപുഴ: സൗദി അറേബ്യയില്‍ സ്വദേശിവത്‌കരണത്തിന്റെ ഭാഗമായി നിതാഖാത് നിയമം കര്‍ശനമാകുമ്പോള്‍ തൊഴില്‍ നഷ്‌ടപ്പെട്ടവരിലേറെയും ഫ്രീവിസയിലെത്തിയവര്‍. യുവതലമുറയിലെ ഭൂരിപക്ഷവും ഫ്രീ വിസയിലാണ് സൗദി അടക്കമുളള വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടിയെത്തുന്നത്.
തൊഴിലന്വേഷണത്തില്‍ കുടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കാം എന്നതിനാലാണ് വന്‍തുക ചെലവഴിച്ച് യുവാക്കള്‍ വിദേശയാത്രയ്‌ക്ക് ഫ്രീ വിസ തേടുന്നത്. ഫ്രീ വിസ സുരക്ഷിതമാണെന്ന തെറ്റിദ്ധാരണയും ഇക്കൂട്ടര്‍ക്കുണ്ട്.
വിസാതട്ടിപ്പുകാരും ഇടനിലക്കാരുമാണ് ഫ്രീ വിസ സുരക്ഷിതമാണെന്ന് പ്രചരിപ്പിച്ചത്. ഇവരുടെ വലയില്‍പ്പെട്ട ആയിരങ്ങളാണ് പുതിയ നിയമം നടപ്പാക്കിയതോടെ നട്ടംതിരിയുന്നത്. വന്‍തുക ചെലവഴിച്ച് ഇവിടെ എത്തിയവര്‍ക്ക് മടങ്ങിവരവിനെ കുറിച്ച് ചിന്തിക്കാനാവില്ല.
സൗദി അടക്കമുളള വിദേശ രാജ്യങ്ങളിലേക്ക് ഫ്രീ വിസ ലഭിക്കാന്‍ ലക്ഷങ്ങളാണ് ഏജന്റുമാര്‍ വാങ്ങുന്നത്. ഇത്രയധികം പണംചിലവഴിച്ച് വിദേശത്ത് എത്തുന്നവര്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ മാത്രമാണ് നല്ല സ്‌പോണ്‍സറെ ലഭിക്കാറുളളത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അറബികളാണ് ഫ്രീ വിസയുടെ സ്‌പോണ്‍സര്‍മാര്‍. ഈ വിസയില്‍ എത്തുന്നവരെ സ്‌പോണ്‍സര്‍ യഥേഷ്‌ടം ജോലി ചെയ്ുയന്നതിന് അനുവദിക്കും.
നിയമപാലകരോ മറ്റോ പിടികൂടിയാല്‍ രക്ഷിക്കാന്‍ സ്‌പോണ്‍സര്‍ എത്തും. ഇതിന് പ്രതിഫലമായി മാസം തോറും അയ്യായിരം ഇന്ത്യന്‍രൂപ സ്‌പോണ്‍സര്‍ക്ക് നല്‍കണം. ഈ ആനുകൂല്യം എല്ലാ സ്‌പോണ്‍സര്‍മാരില്‍ നിന്നും ലഭിക്കാറില്ല. ചിലര്‍ പതിനായിരം രൂപവരെ മാസം ഈടാക്കും. ഇങ്ങനെ വരുമ്പോള്‍ കൂടുതല്‍ പണം കണ്ടെത്താന്‍ ഫ്രീ വിസയില്‍ എത്തുന്നവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും പിടിയിലാകുന്നതോടെ ജയില്‍വാസം അനുഭവിക്കേണ്ടിവരികയും ചെയ്യുന്നു. പലപ്പോഴും ജോലിക്കാരെ ആവശ്യമില്ലാത്തവരും സ്‌ഥാപനങ്ങള്‍ ഇല്ലാത്തവരും ഫ്രീ വിസ അനുവദിക്കാറുണ്ട്. സൗദി അറേബ്യയ്‌ക്ക് പുറമെ ദുബായ്, ഒമാന്‍, കുെവെറ്റ് എന്നിവിടങ്ങളിലും ഫ്രീ വിസയില്‍ എത്തിയ പതിനായിരങ്ങളുണ്ട്.
No comments:
Post a Comment