Friday, 1 February 2013

[www.keralites.net] സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി അഭിഭാഷകന് കത്തയച്ചു.

 

സൂര്യനെല്ലി കേസിൽ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യനെ പ്രതി ചേർക്കാനുള്ള സാദ്ധ്യത ആരാഞ്ഞ് പീഡനത്തിന് ഇരയായ പെൺകുട്ടി അയച്ച കത്ത് പുറത്തുവന്നു. ജനുവരി 29നാണ് കേസിൽ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകന് കത്ത് അയച്ചത്. കേസിൽ പി.ജെ.കുര്യനെ സുപ്രീംകോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പെൺകുട്ടി അയച്ച കത്ത് പുറത്ത് വന്നിരിക്കുന്നത്. പി.ജെ.കുര്യന് കേസിൽ പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം പെൺകുട്ടികളുടെ മാതാപിതാക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കുര്യൻ രക്ഷപ്പെടുകയായിരുന്നെന്നും മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു.

കുര്യൻ തന്നെ പീ‌ഡിപ്പിച്ചുവെന്ന ആരോപണത്തിൽ താൻ ഉറച്ചു നിൽക്കുന്നതായി പെൺകുട്ടി കത്തിൽ പറയുന്നു. കുമളിയിലെ ഗസ്റ്റ് ഹൗസിൽ വച്ച് കുര്യൻ തന്നെ പീഡിപ്പിച്ചതായും തനിക്ക് കുര്യനെ തിരിച്ചറിയാൻ കഴിഞ്ഞുവെന്നും പെൺകുട്ടി കത്തിൽ പറയുന്നു. കുര്യനെതിരെ പീരുമേട് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. തുടർന്ന് കേസിൽ തന്റെ മൊഴി രേഖപ്പെടുത്തി. കുര്യനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. അന്വേഷണ ഉദ്യോഗസ്ഥർ കുര്യനെതിരെ കുറ്റം ചുമത്തിയില്ല. പൊലീസിനെ സ്വാധീനിച്ച് കുര്യൻ രക്ഷപ്പെടുകയായിരുന്നു. പിന്നീട് സുപ്രീംകോടതിയിൽ നിന്ന് കുര്യൻ അനുകൂല വിധി സന്പാദിച്ചുവെന്നും പെൺകുട്ടി കത്തിൽ പറയുന്നു.



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment