റയോ ഡി ജനീറോ: തെക്കന്‍ ബ്രസീലിലെ സാന്‍റാ മരിയ പട്ടണത്തില്‍ നിശാ ക്ലബിലുണ്ടായ തീപ്പിടിത്തത്തില്‍ കുറഞ്ഞത് മരണപ്പെട്ട് 245 പേര്‍ .
റയോ ഗ്രാന്‍ഡെ ഡോ സുള്‍ സംസ്ഥാനത്തിന്‍റ തലസ്ഥാനമായ പോര്‍ട്ടോ അലിഗ്രെയില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള 'കിസ്' നിശാക്ലബില്‍ ശനിയാഴ്ച (26.01.2012) രാത്രി പ്രാദേശികസമയം രണ്ടുമണിയോടെയാണ് സംഭവം. മരിച്ചവരെല്ലാം സംഗീതപരിപാടി ആസ്വദിക്കാനെത്തിയ യുവാക്കളാണ്.
സര്‍വകലാശാലകളുടെ നഗരം എന്നുകൂടി അറിയിപ്പെടുന്ന സാന്‍റാ മരിയയിലെ നിശാ ക്ലബില്‍ കോളേജിലെ കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടിക്കിടെയാണ് ദുരന്തമുണ്ടായത്. തിങ്ങിനിറഞ്ഞ ക്ലബില്‍ അഞ്ഞൂറോളം യുവാക്കളുണ്ടായിരുന്നു. സംഗീത പരിപാടിക്കിടെ കരിമരുന്നുപ്രയോഗം നടത്തിയപ്പോഴാണ് തീപ്പിടിത്തമുണ്ടായതെന്ന് കരുതുന്നു.
ക്ലബിന്റെ മച്ചില്‍ ശബ്ദസംവിധാനത്തിനുവേണ്ടി സ്ഥാപിച്ചിട്ടുള്ള പാളികളിലൂടെയാണ് തീ ആളിപ്പടര്‍ന്നത്. വിഷപ്പുക ശ്വസിച്ചാണ് പലരും മരിച്ചത്. ഇടുങ്ങിയ ഒരു വഴിമാത്രമേ പുറത്തേക്കുണ്ടായിരുന്നുള്ളൂ. പരിഭ്രാന്തരായി പുറത്തേക്കു കടക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ തിക്കും തിരക്കുമാണ് മരണസംഖ്യ കൂടാന്‍ കാരണം. നിശാക്ലബിന് അകത്ത് കുടങ്ങിയവരെ രക്ഷപ്പെടുത്താന്‍ അഗ്‌നിശമനസേനയ്ക്ക് ഭിത്തി തകര്‍ക്കേണ്ടിവന്നു.
നിശാക്ലബുകളില്‍ തീപ്പിടിത്തവും തിക്കും തിരക്കും കാരണം അപകടങ്ങളുണ്ടാകുന്നത് പതിവാണെങ്കിലും ഇത്ര വലിയ അപകടം അപൂര്‍വമാണ്. അമേരിക്കയിലെ ബോസ്റ്റണിലെ നിശാക്ലബില്‍ 1942-ല്‍ ഉണ്ടായ തീപ്പിടിത്തില്‍ 492 പേരാണ് മരിച്ചത്. ചൈനയിലെ ലുവോയാങ് ഡാന്‍സ് ഹാളില്‍ 2000-ലുണ്ടായ തീപ്പിടിത്തത്തില്‍ 309 പേര്‍ മരിച്ചു. അര്‍ജന്‍റീനയിലെ ബ്യൂണസ് ഐറിസില്‍ 2004-ല്‍ ഉണ്ടായ അപകടത്തില്‍ 194 പേരാണ് മരിച്ചത്.
ദൃശ്യങ്ങള്‍
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment