Wednesday, 6 February 2013

[www.keralites.net] 'കപ്പ': വരവായി മാതൃഭൂമിയുടെ സ്‌പെഷ്യാലിറ്റി ചാനല്‍

 

 

'കപ്പ': വരവായി മാതൃഭൂമിയുടെ സ്‌പെഷ്യാലിറ്റി ചാനല്‍


Fun & Info @ Keralites.net
നിലാവ് പോലുള്ള സ്‌ക്രീനില്‍ നിറങ്ങളുടെ കുമിളകളും ആയിരം കുടകളും വിടരും. ആ കുടമാറ്റങ്ങള്‍ക്കിടയില്‍ പാട്ടുകളുടെയും നൃത്തങ്ങളുടെയും കാര്‍ണിവലിന് കൊടിയേറും. ജാസും ഗിറ്റാറും ഡ്രമ്മും സ്വരങ്ങളുടെ അമൃതായി നുരയും. റാംപുകളില്‍ അഴകളവുകളോടെ സുന്ദരികള്‍ നടന്നെത്തും.യൗവനത്തിന്റെ സ്വപ്നങ്ങളില്‍ താരങ്ങള്‍ കഥകളും കളിചിരികളും നിറയ്ക്കും. മലയാളി കാത്തിരുന്ന മാതൃഭൂമി ടെലിവിഷന്റെ സ്‌പെഷ്യാലിറ്റി ചാനല്‍ 'കപ്പ' കാഴ്ചക്കാരിലേക്കെത്തുന്നു. ഇനി ഉറക്കമില്ലാത്ത ആഹ്ലാദകാലം.

രാവേറെയായാലും പാട്ടുകളുമായി പറന്നുവരാന്‍ 'നൈറ്റ് ബേര്‍ഡു'ണ്ട്....നാട്ടുഭക്ഷണങ്ങളുടെ രുചിക്കൂട്ടുകളുമായി 'സിംപ്‌ളി നാടന്‍'കട തുറന്നിരിക്കും. വീട്ടുമുറികളിലും യൗവനം കൂട്ടുകൂടുന്നയിടങ്ങളിലുംആഘോഷത്തിന്റെ രാപ്പകലുകള്‍ വര്‍ണ്ണങ്ങള്‍ വിതറും. തീവണ്ടികള്‍ എത്രവേണമെങ്കിലും വൈകിയോടട്ടെ, റെയില്‍വേസ്‌റ്റേഷനുകളിലെ ടി.വി.സ്‌ക്രീനില്‍ കണ്ണുനട്ടിരിക്കാം, ആഘോഷങ്ങളിലലിയാം.

മാതൃഭൂമി ടെലിവിഷന്‍ കുടുംബത്തില്‍ നിന്നുള്ള രണ്ടാമത്തെ സംരഭമായ 'കപ്പ' മലയാളിക്കുമുന്നില്‍ മറ്റൊരുലോകമാണ് തുറന്നിടുക. സംഗീതത്തിന്റേയും നൃത്തങ്ങളുടേയും വേഗത്തിന്റെ കാഴ്ചകളും നാദങ്ങളും. ജസ്റ്റിന്‍ ബീബറിന്റേയും പിറ്റ്ബുള്ളിന്റേയും എന്‍ട്രിക് ഇഗ്‌ലേസ്യസിന്റേയും പാട്ടുകള്‍ നെഞ്ചില്‍ കൊണ്ടുനടക്കുന്ന യൗവനത്തിന് 'കപ്പ' കാര്‍ണിവലാകും, മലയാളിക്ക് സ്വന്തം നിഖില്‍ ചിന്നപ്പമാരും ആയുഷ്മാന്‍ ഖുരാനമാരുമുണ്ടാവും. അവര്‍ കാമ്പസുകളുടേയും ഷോപ്പിങ്ങ് മാളുകളുടേയും യൗവനത്തിന്റെ ഹാങ് ഔട്ട് കേന്ദ്രങ്ങളുടെയും താരങ്ങളാകും.

പുതിയ കാലത്തിന്റെ വേഗവും മനസ്സുമറിഞ്ഞാണ് കപ്പയിലെ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. അഞ്ച് മിനിട്ടിന്റെ വേഗത്തില്‍ ഒതുങ്ങുന്ന ഒരായിരം കാര്യങ്ങള്‍. മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേക്കും തിരിച്ചും ഊഞ്ഞാലാടി പുതിയ കാലം അവരുടെ ഭാഷമൊഴിയും.

ചലച്ചിത്രതാരങ്ങള്‍, പ്രിയപ്പെട്ട മോഡലുകള്‍, സംവിധായകര്‍, സംഗീതസംവിധായകര്‍ എന്നിവര്‍ കപ്പയിലൂടെ സ്വന്തം കലയും ലോകവും മലയാളിക്ക് മുന്നില്‍ തുറന്നിടും. യൗവനത്തിന്റെ കളിയും ചിരിയും മാത്രമല്ല കാര്യവും കപ്പയിലുണ്ടാവും. സാമൂഹികപ്രശ്‌നങ്ങളെക്കുറിച്ച് യുവാക്കള്‍ ചര്‍ച്ചചെയ്യുന്ന പരിപാടി യുവജനങ്ങളുടെ പ്ലാറ്റ്‌ഫോമായിരിക്കും.

കണ്ടു മടുത്ത രീതിയില്‍ നിന്ന് മാറി വ്യത്യസ്തമായ ക്വിസ്, മാജിക്, അമിട്ടുകള്‍ പോലെ പൊട്ടുന്ന തമാശകളുണ്ട്, പാചകതാരങ്ങളുടെ രഹസ്യരസക്കൂട്ടുകളുണ്ട്. എല്ലാം ചേരുമ്പോള്‍ ഒരുനേരം കപ്പകഴിച്ചിരുന്ന മലയാളി ഇനി 24 മണിക്കൂറും കപ്പയുടെ മുന്നിലാവും. അവര്‍ ആഘോഷപൂര്‍വം ചോദിക്കും: ഹായ് ഗയ്‌സ് കപ്പ കണ്ടോ? കപ്പ കേട്ടോ?....

Mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment