കൂട്ടമാനഭംഗക്കേസ് ഡല്‍ഹിക്ക് പുറത്തേക്ക് മാറ്റമെന്ന് ഹര്‍ജി; നാളെ പരിഗണിക്കും
ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ബസില്‍ വിദ്യആര്‍ഥിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ വിചാരണ ഡല്‍ഹിക്ക് പുറത്തേക്ക് മാറ്റണമെന്ന് പ്രതികളുടെ ഹര്‍ജി. ഡല്‍ഹിയിലെ അതിവേഗ കോടതിയില്‍ ശരിയായ വിചാരണ ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ചു പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി നാളെ പരിഗണിക്കും. പ്രതികളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിമഷധം തുടരുകയാണെന്നും ഇത് വിചാരണയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി മുകേഷ് സിംഗിന്റെ അഭിഭാഷകന്‍ എംഎല്‍ ശര്‍മ്മയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതിയാക്കപ്പെട്ടവര്‍ കുറ്റം ചെയ്തിട്ടില്ലെന്നും പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. പത്തൊന്‍പതിനും 35 നും മധ്യേ പ്രായമുള്ളവരാണ് പ്രതികള്‍. എന്നാല്‍ ഡിഎന്‍എ പരിശോധനയിലെ തെളിവുകള്‍ വച്ചാണ് പ്രൊസിക്യുഷന്‍ ഇതിനെ എതിര്‍ക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി ആശുപത്രി കിടക്കയില്‍ വച്ചുനല്‍കിയ മൊഴിയും സുഹൃത്ത് പ്രതികളെ തിരിച്ചറിഞ്ഞതും പ്രൊസിക്യുഷന് അനുകൂല ഘടകങ്ങളാണ്.
ഡിസംബര്‍ 16നാണ് ഡല്‍ഹി നഗരമധ്യേത്തില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായത്. നാളുകള്‍ നീണ്ട യാതനയ്‌ക്കൊടുവില്‍ സിംഗപ്പൂര്‍ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊലപാതകം, മാനഭംഗം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Abdul Jaleel
Office Manager
| www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

No comments:
Post a Comment