തിരുവനന്തപുരം: അര്‍ഹിക്കുന്ന ആദരം കിട്ടാത്ത മലയാളത്തിന്റെ ഏറ്റവും തലമുതിര്‍ന്ന നടന്‍ ജി. കെ. പിള്ളയ്ക്ക് സര്‍ക്കാരിന്റെ വക അപമാനവും. ആദരിക്കുമെന്നറിയിച്ചശേഷം അവസാന നിമിഷം പിള്ളയുടെ പേര് ഒഴിവാക്കിസൈനികക്ഷേമ വകുപ്പാണ് ഇദ്ദേഹത്തെ അപമാനിച്ചത്. സൈന്യത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്ന ജി. കെ. പിള്ളയെ സായുധസേന പതാകദിനാഘോഷത്തിന്റെയും വിമുക്തഭട സംഗമത്തിന്റെയും ഭാഗമായാണ് ആദരിക്കുമെന്നറിയിച്ചത്. എന്നാല്‍ അവസാനനിമിഷം ക്ഷണക്കത്തില്‍നിന്ന് പേരുപോലും ഒഴിവാക്കി.
മദ്രാസ് റെജിമെന്‍റ് ബറ്റാലിയനിലൂടെ സൈനിക സേവനം തുടങ്ങിയ ഇദ്ദേഹം 14 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് പട്ടാളം വിട്ടതും സിനിമയില്‍ സജീവമായതും. ഈ സേവനങ്ങളും 58 വര്‍ഷത്തെ അഭിനയജീവിതവും രാഷ്ട്രീയ പാരമ്പര്യവുമൊക്കെ കണക്കിലെടുത്താണ് ഇദ്ദേഹത്തെ ആദരിക്കാന്‍ തീരുമാനിച്ചത്. രണ്ടാഴ്ച മുന്‍പ് ഇക്കാര്യം സൈനികക്ഷേമബോര്‍ഡില്‍നിന്ന് ഫോണിലൂടെ ഇദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ഏഴിന് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ലെഫ്റ്റ്‌നന്‍റ് കേണല്‍ പദവി ലഭിച്ച നടന്‍ മോഹന്‍ലാലിനെയും ദീര്‍ഘകാലം മിലിട്ടറി സേവനം നടത്തിയ പിള്ളയെയും ആദരിക്കുന്നു എന്നായിരുന്നു അറിയിപ്പ്.
അതിന് സമ്മതം മൂളിയ ജി. കെ. പിള്ള അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് തന്റെ ബയോഡാറ്റ അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞ് ഈ പരിപാടിയുടെ ക്ഷണക്കത്ത് കാണാനിടയായപ്പോഴാണ് തന്നെ തഴഞ്ഞ വിവരം ഇദ്ദേഹമറിയുന്നത്. മറ്റ് നിരവധി പേരെ ചടങ്ങില്‍ ആദരിക്കുന്നുമുണ്ട്. ഇത്തരമൊരു പരിപാടിയില്‍ താന്‍ പങ്കെടുക്കില്ലെന്ന് പിള്ള സംഘാടകരെ അറിയിച്ചിട്ടുണ്ട്.
കാശ്മീരിലുള്‍പ്പെടെ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള പിള്ള 1940-ലാണ് പട്ടാള ജീവിതം തുടങ്ങിയത്. സ്വാതന്ത്ര്യലബ്ധിയെതുടര്‍ന്ന് രാജ്യത്തെങ്ങുമുണ്ടായ വര്‍ഗീയകലാപകാലത്ത് ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഡ്യൂട്ടിചെയ്തു. കാശ്മീരില്‍ കേണല്‍ സി.പി.എ. മേനോന്‍ രക്തസാക്ഷിത്വം വരിച്ച ഏറ്റുമുട്ടലില്‍ പിള്ള ഭാഗമായിരുന്നു. പേടിപ്പെടുത്തുന്ന ആ ഏറ്റുമുട്ടലിന്റെ ഓര്‍മകള്‍ പിന്നീട് പിള്ള മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പെന്‍ഷനോ അര്‍ഹിക്കുന്ന ആനുകൂല്യങ്ങളോ കിട്ടാതെയാണ് ഇദ്ദേഹം സ്വയം പിരിഞ്ഞുപോന്നത്.
പത്തുവര്‍ഷമെങ്കിലും സര്‍വീസുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കണമെന്ന ആവശ്യവുമായി പിള്ള രൂപവത്കരിച്ചതാണ് കേരളത്തിലെ ആദ്യ എക്‌സര്‍വീസ്‌മെന്‍ സംഘടന. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഇദ്ദേഹത്തിന് ആ രംഗത്തും സ്ഥാനമാനങ്ങള്‍ ലഭിച്ചില്ല. മലയാള സിനിമയില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും സീനിയറായ പിള്ളയെ സിനിമാലോകവും ഇതുവരെ ആദരിക്കാന്‍ തയാറായിട്ടില്ല. ഇതിനിടെയാണ് ആദരിക്കലിന്റെ പേരുപറഞ്ഞ് അപമാനിക്കല്‍.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment