Monday, 3 December 2012

Re: [www.keralites.net] ബൈബിള്‍ പ്രവചനം ഒരു താരതമ്യ പഠനം

 

Dear brother,


You have literally some problem with your thoughts and studies. You are a pretender and hypocrite and you are trying to proclaim that you are a rabbi specially designed by heaven above to criticize the Holy Bible, which is the most subtle book written centuries before the Holy Quran . With the limited God given intelligence , what are you trying to prove? Leave your futile ways and concentrate on your book and studies and be a good human being. No one has given you the licence to authorize that Bible is incorrect.

Live a life according to your scripture and do good and do not be a pretender. Never leave your religion because you will loose a life like what mentioned in this link www.youtube.com/watch?v=lMA8UXByGqU  Jesus Christ has come to save all the world and He is the Messiah and the redeemer as per Bible and billions of believers. Let time proves the authenticity and do not try to question the sentiments of the followers . Do not be a social nuisance by creating division among the minds of the people with your little learning.

Not interested in a debate with you.

Dr.George Matthew .

On Mon, Dec 3, 2012 at 9:05 PM, usephc usephc <usephc@yahoo.co.in> wrote:
 

"നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ ഞാന്‍ തന്നെ അവരോട് പ്രതികാരം ചെയ്യും "- (ആവ. 18: 18-19)

Prophet Moses
 
Prophet Jesus
 
Prophet Muhammad
 
മോശെയുടെ അനുയായികള്‍ അദ്ദേഹം പ്രവാചകനാണെന്ന്
വിശ്വസിക്കുന്നു
 
യേശുവിന്റെ അനുയായികള്‍ അദ്ദേഹം ദൈവം, ദൈവപുത്രന്‍, മനുഷ്യപുത്രന്‍, പ്രവാചകന്‍, പ്രവാചകനിലും അധികം, രക്ഷകന്‍, ‍ദൈവത്തിന്റെ ഏക-ജാതന്‍, ലോകജനതയുടെ മുഴുവന്‍ പാപവും ചുമലിലേറ്റി കാല്‍വരി ക്രൂശിലെ തന്റെ രക്തത്താല്‍ വിശുദ്ധീകരിച്ചവന്‍ അന്നിങ്ങനെ പല വൈവിദ്ധ്യങ്ങളില്‍ വിശ്വസിക്കുന്നു
മുഹമ്മദിന്റെ അനുയായികള്‍ അദ്ദേഹം പ്രവാചകനാണെന്ന്
വിശ്വസിക്കുന്നു
ഭൌമിക പിതാവുണ്ടായിരുന്നു
 
 
ഭൌമിക പിതാവുണ്ടായിരുന്നില്ല
ഭൌമിക പിതാവുണ്ടായിരുന്നു
 
ദൈവത്തില്‍ നിന്നു ന്യായപ്രമാണം സിദ്ധിച്ച പ്രവാചകന്‍
 
 
ന്യായപ്രമാണത്തെ നിവര്‍ത്തിപ്പാന്‍ വന്ന പ്രവാചകന്‍
 
ദൈവത്തില്‍ നിന്നു ന്യായപ്രമാണം സിദ്ധിച്ച പ്രവാചകന്‍
 
പ്രവാചകനും അനുയായികളും ചേലാകര്‍മ്മം അനുഷ്ടിക്കുന്നു.
അനുയായികള്‍ ചേലാകര്‍മ്മം അനുഷ്ടിക്കുന്നില്ല
പ്രവാചകനും അനുയായികളും ചേലാകര്‍മ്മം അനുഷ്ടിക്കുന്നു.
 
മോശേയെപ്പോലുള്ള പ്രവാചകന്‍ പാരാന്‍ പര്‍വതത്തില്‍ നിന്നായിരിക്കും
എന്നാല്‍ യേശു ക്രിസ്തു നസ്രേത്ത് ഗലീലിയില്‍ നിന്നായിരുന്നു
പ്രവാചകന്‍ മുഹമ്മദ്‌ പാരാന്‍ പര്‍വ്വതത്തില്‍ നിന്നായിരുന്നു.
 
പതിനായിരക്കണക്കിനു ശിക്ഷ്യഗണം ഉണ്ടായിരുന്നു
ഒറ്റികൊടുത്തവന്‍ ഉള്‍പ്പെടെ പന്ത്രണ്ടു മാത്രം
 
പതിനായിരക്കണക്കിനു ശിക്ഷ്യഗണം ഉണ്ടായിരുന്നു
 
മോശേയിലൂടെ ദൈവം നല്‍കിയതിനെ പിന്‍പറ്റുന്നു
യേശുവിലൂടെ ദൈവം നല്‍കിയതിനെ അനുയായികള്‍ പിന്‍പറ്റുന്നില്ല
പൌലോസിന്റെ ഭോഷ്ക്കുകള്‍ പിന്‍പറ്റുന്നു
മുഹമ്മദിലൂടെ ദൈവം നല്‍കിയതിനെ പിന്‍പറ്റുന്നു
 
 
മോശെയും മുഹമ്മദും ദൈവമല്ല. ദൈഅവത്തിന്റെ സൃഷ്ടിയും ദാസരായ പ്രവാചകന്മാരുമാണ്. ദൈവം സ്രഷ്ടാവും അവന്റെ പ്രവാചകന്മാര്‍ സൃഷ്ടികളും ആകുന്നു. അതുകൊണ്ടുതന്നെ. ദൈവത്തിനു സമാനമായി ഒന്നും തന്നെയില്ല, ദൈവത്തെ ഒന്നിനോടും ഉപമിക്കാനും സാദ്ധ്യമല്ല. അതിനാല്‍ ആവര്‍ത്തനം 18 : 18 ഉം ഹബക്കൂക് 3 : 3 ഉം പൂര്‍ത്തീകരിക്കപെടുന്നത് മോശേയെപ്പോലുള്ള പ്രവാചകനായ മുഹമ്മദില്‍ തന്നെയാണെന്ന് ഇപ്പോള്‍ ഉറപ്പായല്ലോ?
"അല്ലാഹുവിനു പുറമേ മറ്റു ദൈവങ്ങളെ അവര്‍ സ്വീകരിച്ചുവോ? പറയുക: നിങ്ങള്‍ നിങ്ങളുടെ തെളിവ് കൊണ്ടുവരിക, ഇതു (ഖുര്‍'ആന്‍) എന്റെ കൂടെയുള്ളവര്‍ക്ക് ബഹുമതിക്ക് കാരണമാണ്, എന്റെ മുന്‍പുള്ളവര്‍ക്കും ബഹുമതിക്ക് കാരണമാണ്. പക്ഷെ അവരില്‍ അധികമാളുകളും സത്യം അറിയുന്നില്ല. അവര്‍ മുഖം തിരിച്ചു കളയുന്നു. "ഞാനല്ലാതെ ഒരു ആരധ്യനുമില്ല. അതിനാല്‍ എന്നെ ആരാധിക്കുവിന്‍" എന്നാ ദിവ്യ ബോധനം നല്കികൊണ്ടാല്ലാതെ ഒരു ദൂതനെയും നിനക്ക് മുന്‍പ് നാം അയച്ചിട്ടില്ല" - (വിശുദ്ധ ഖുര്‍ആന്‍ 2 : 24 , 25 )
 
"മര്‍യമിന്റെ മകന്‍ മസിഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു" - (5 : 72 )
"അല്ലാഹു മൂവരില്‍ മൂന്നാമന്‍ (സാലിസു സലാസ) ആണെന്ന് പറയുന്നവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. വാസ്തവത്തില്‍ ഒരേ ഒരു ദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല തന്നെ. തങ്ങള്‍ പറയുന്നതെന്തോ അതില്‍ നിന്നു വിരമിക്കാത്ത പക്ഷം അവരില്‍ നിന്നു അവിശ്വാസികളായ ആളുകള്‍ക്ക് വേദനാജനകമായ ശിക്ഷ വന്നെത്തുകതന്നെ ചെയ്യും" (5 : 73 )
അല്ലാഹു പറയുന്ന സന്ദര്‍ഭം: " ഓ മര്‍യമിന്റെ മകന്‍ ഈസാ , "എന്നെയും എന്റെ മാതാവിനെയും അല്ലാഹുവിനെ കൂടാതെ രണ്ടു ദൈവങ്ങളായി സ്വീകരിക്കുക" എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും, "നീ പരിശുദ്ധനാണ്‌. എനിക്ക് അവകാശമില്ലാത്ത ഒരു കാര്യം പറയുക എന്നത് എനിക്ക് ചേര്‍ന്നതല്ല. ഞാന്‍ അങ്ങിനെ പറഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും അത് നീ അറിഞ്ഞിരിക്കും. എന്നിലുള്ളത് നീ അറിയുന്നു. നിന്നിലുള്ളത് ഞാന്‍ അറിയുന്നില്ല. തീര്‍ച്ചയായും നീ പരോക്ഷ കാര്യം നല്ലവണ്ണം അറിവുള്ളവനാകുന്നു. നീ എന്നോട് ആജ്ഞാപിച്ചതെന്തോ അതല്ലാതെ വേറെയൊന്നും ഞാന്‍ അവരോടു പറഞ്ഞിട്ടില്ല. അതായത് " എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനെ മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍" എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്നിടത്തോളം കാലം ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. എന്നാല്‍ നീ എന്നെ മരിപ്പിച്ചപ്പോള്‍ അവരുടെ മേല്‍നോട്ടക്കാരന്‍ നീ തന്നെയായി. നീ എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാകുന്നു" (വിശുദ്ധ ഖുര്‍'ആന്‍ 5 : 116 , 117 )
 
 
വിശുദ്ധ ഖുര്‍'ആന്‍ ഇവിടെ നിങ്ങള്‍ തെളിവില്ലാതെ പറയുന്ന വസ്തുതയാണ് ചൂണ്ടിക്കാണിക്കുന്നത്. അതായത് നിങ്ങളുടെ വിശ്വാസപ്രകാരം പിതാവ് ദൈവമാണ്, പരിശുദ്ധാത്മാവ് ദൈവമാണ്, യേശു ദൈവമാണ്. മറ്റുചിലപ്പോള്‍ നിങ്ങള്‍ ഇപ്രകാരവും പറയുന്നു: മൂന്നും ഒരൊറ്റ ദൈവമാണ്, യേശു ദൈവമാണ് - എന്നാല്‍ ദൈവം യേശുഅല്ല, പരിശുദ്ധാത്മാവ് ദൈവമാണ് - എന്നാല്‍ ദൈവം പരിശുദ്ധാത്മാവല്ല. പിതാവ് ദൈവമാണ് - എന്നാല്‍ ദൈവം പിതാവല്ല. യഹോവ ദൈവമാണ് - എന്നാല്‍ ദൈവം യഹോവയല്ല. റോമന്‍ കത്തോലിക്കാ സഭയുടെ വിശ്വാസ പ്രകാരം യേശുവിന്റെ മാതാവും ഒരു ആരാധനാമൂര്‍ത്തിയാണ്. എന്റെ മാതാവേ .. എന്റെ വേളാംകണ്ണി മാതാവേ .. എന്റെ ഈശോയേ .. എന്നിങ്ങനെയെല്ലാം വിളിച്ചു പ്രാര്‍ത്തിക്കുന്നു. അതിനും പുറമെ ഒരുപാട് മദ്ധ്യസ്തക്കാരും പ്രാര്‍ത്ഥനയില്‍ ഉണ്ടാവാറുണ്ട്. ഉദാഹരണമായി 'ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ' - തോമാ ശ്ലീഹാ മദ്ധ്യസ്ഥതയില്‍ .... എന്നിങ്ങനെ ഒട്ടനവധി... താങ്കള്‍ തന്നെ പറഞ്ഞുവല്ലോ : "യേശു ദൈവമാണ്" എന്ന്. "Christians say that "God is one IN three" എന്ന്. ഇതെല്ലാം തന്നെ നിങ്ങള്‍ തെളിവില്ലാതെ നിങ്ങളുടെ വായകൊണ്ട് പറയുകയാണ്‌ എന്നാണു വിശുദ്ധ ഖുര്‍'ആന്‍ ചൂണ്ടിക്കാണിക്കുന്നത്. ബൈബിളില്‍ ഇതിനു ഒരു തെളിവുമില്ല. വിശുദ്ധ ഖുര്‍'ആന്‍ സൂക്തം 5 : 73 അതാണ്‌ വ്യക്തമാക്കുന്നത് "പറയുന്നവര്‍" എന്ന വാക്ക് പ്രത്യകം ശ്രദ്ധേയമാണ്. നിങ്ങളുടെ വികലമായ അഭിപ്രായങ്ങളില്‍ നിന്നു വിരമിച്ചു നമ്മെ ജനിപ്പിക്കുകയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയുന്ന ഏക സത്യ ദൈവത്തെ സ്വീകരിക്കാനാണ്‌ വിശുദ്ധ ഖുര്‍'ആന്‍ ആഹ്വാനം ചെയ്യുന്നത്.
 
"മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായികളായി ആരും തന്നെയില്ല. എന്നാണ്‌. അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ.
അവര്‍ ആ പറയുന്നതില്‍ നിന്ന്‌ വിരമിച്ചില്ലെങ്കില്‍ അവരില്‍നിന്ന്‌ അവിശ്വസിച്ചവര്‍ക്ക്‌വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.
ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക്‌ ഖേദിച്ചുമടങ്ങുകയും, അവനോട്‌ പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ്‌ സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ്‌ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നതെന്ന്‌. പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌. മുമ്പേപിഴച്ച്‌ പോകുകയും, ധാരാളം പേരെ വഴിപിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന്‌ തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്‍റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്‌" – (Holy Qur'aan 5: 72 – 77)
 
LOVE FOR ALL HATRED FOR NONE


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment