വിശുദ്ധ ഖുര്‍'ആന്‍ ഇവിടെ നിങ്ങള്‍ തെളിവില്ലാതെ പറയുന്ന വസ്തുതയാണ് ചൂണ്ടിക്കാണിക്കുന്നത്. അതായത് നിങ്ങളുടെ വിശ്വാസപ്രകാരം പിതാവ് ദൈവമാണ്, പരിശുദ്ധാത്മാവ് ദൈവമാണ്, യേശു ദൈവമാണ്. മറ്റുചിലപ്പോള്‍ നിങ്ങള്‍ ഇപ്രകാരവും പറയുന്നു: മൂന്നും ഒരൊറ്റ ദൈവമാണ്, യേശു ദൈവമാണ് - എന്നാല്‍ ദൈവം യേശുഅല്ല, പരിശുദ്ധാത്മാവ് ദൈവമാണ് - എന്നാല്‍ ദൈവം പരിശുദ്ധാത്മാവല്ല. പിതാവ് ദൈവമാണ് - എന്നാല്‍ ദൈവം പിതാവല്ല. യഹോവ ദൈവമാണ് - എന്നാല്‍ ദൈവം യഹോവയല്ല. റോമന്‍ കത്തോലിക്കാ സഭയുടെ വിശ്വാസ പ്രകാരം യേശുവിന്റെ മാതാവും ഒരു ആരാധനാമൂര്‍ത്തിയാണ്. എന്റെ മാതാവേ .. എന്റെ വേളാംകണ്ണി മാതാവേ .. എന്റെ ഈശോയേ .. എന്നിങ്ങനെയെല്ലാം വിളിച്ചു പ്രാര്‍ത്തിക്കുന്നു. അതിനും പുറമെ ഒരുപാട് മദ്ധ്യസ്തക്കാരും പ്രാര്‍ത്ഥനയില്‍ ഉണ്ടാവാറുണ്ട്. ഉദാഹരണമായി 'ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ' - തോമാ ശ്ലീഹാ മദ്ധ്യസ്ഥതയില്‍ .... എന്നിങ്ങനെ ഒട്ടനവധി... താങ്കള്‍ തന്നെ പറഞ്ഞുവല്ലോ : "യേശു ദൈവമാണ്" എന്ന്. "Christians say that "God is one IN three" എന്ന്. ഇതെല്ലാം തന്നെ നിങ്ങള്‍ തെളിവില്ലാതെ നിങ്ങളുടെ വായകൊണ്ട് പറയുകയാണ് എന്നാണു വിശുദ്ധ ഖുര്‍'ആന്‍ ചൂണ്ടിക്കാണിക്കുന്നത്. ബൈബിളില്‍ ഇതിനു ഒരു തെളിവുമില്ല. വിശുദ്ധ ഖുര്‍'ആന്‍ സൂക്തം 5 : 73 അതാണ് വ്യക്തമാക്കുന്നത് "പറയുന്നവര്‍" എന്ന വാക്ക് പ്രത്യകം ശ്രദ്ധേയമാണ്. നിങ്ങളുടെ വികലമായ അഭിപ്രായങ്ങളില്‍ നിന്നു വിരമിച്ചു നമ്മെ ജനിപ്പിക്കുകയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയുന്ന ഏക സത്യ ദൈവത്തെ സ്വീകരിക്കാനാണ് വിശുദ്ധ ഖുര്‍'ആന്‍ ആഹ്വാനം ചെയ്യുന്നത്.
"മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്. അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ.
അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍നിന്ന് അവിശ്വസിച്ചവര്‍ക്ക്‌വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.
ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
മര്‍യമിന്‍റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് ( സത്യത്തില്‍ നിന്ന് ) തെറ്റിക്കപ്പെടുന്നതെന്ന്. പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട് നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്. മുമ്പേപിഴച്ച് പോകുകയും, ധാരാളം പേരെ വഴിപിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്‍റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്" – (Holy Qur'aan 5: 72 – 77)
No comments:
Post a Comment