കഴിഞ്ഞ മണ്ഡല കാലത്ത് മുല്ലപ്പെരിയാര്‍, അത് ഇനി ഏക്കില്ല എന്ന്മനസിലായപ്പോള്‍ അടുത്തതും ആയി വന്നേക്കുന്നു. ശബരിമലയെ നശിപ്പിക്കാന്‍ഉള്ള ഈ ഗൂഡ തന്ത്രത്തെ തിരിച്ചറിയുക.
കടുവ സങ്കേതങ്ങളിലേക്കുള്ള യാത്രക്കു നിയന്ത്രണം; ശബരിമല തീര്‍ത്ഥാടനത്തെബാധിക്കുമെന്ന് ആശങ്ക റാന്നി; കടുവ സങ്കതങ്ങളിലേക്കു വിനോദസഞ്ചാരികളുടെ യാത്രപരിമിതപ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍സത്യവാങ്‌മൂലം നല്‍കിയതിനെ തുടര്‍ന്ന് കാനനമദ്ധ്യത്തില്‍ സ്‌ഥിതിചെയ്യുന്ന ശബരിമല ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടക പ്രവാഹത്തിനുനിയന്ത്രണം വന്നേക്കുമെന്ന് ആശങ്ക. പെരിയാര്‍ കടുവ സങ്കേതത്തിന്റെപരിധിയില്‍ ഉള്‍പ്പെടുന്ന തീര്‍ഥാടന കേന്ദ്രമാണ് ശബരിമല.മണ്ഡല-മകരവിളക്കു കാലത്തും മലയാളമാസത്തിന്റെ ആദ്യദിനങ്ങളിലും മറ്റുവിശേഷാവസരങ്ങളിലും പൂജകള്‍ക്കായി നട തുറക്കുമ്പോള്‍ മുതല്‍ലക്ഷക്കണക്കിന് ഭക്‌തര്‍ എത്തുന്ന തീര്‍ത്ഥാടന കേന്ദ്രമാണിത്.
ഓരോ സീസണിലും കേരളത്തില്‍ നിന്നുളളവരേക്കാള്‍ ഇതര സംസ്‌ഥാനങ്ങളില്‍നിന്നുളള തീര്‍ത്ഥാടകരാണ് ശബരിമലയിലേക്ക് എത്തുന്നത്. കഠിന വ്രതംഎടുത്ത് അയ്യപ്പ ദര്‍ശനം എന്ന ലക്ഷ്യ സാക്ഷാത്‌ക്കാരത്തിനായി മാത്രംഎത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്‌തന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലം ആശങ്കയുളവാക്കുമെന്ന്‌ഉറപ്പ്.
ശബരിമല ഉള്‍പ്പെടുന്ന വനപ്രദേശം നേരത്തെ തന്നെ തേക്കടി ടൈഗര്‍ റിസര്‍വ്‌പ്രോജക്‌റ്റില്‍ ഉള്‍പ്പെട്ടിരുന്നു. 1950 ല്‍ നിലവില്‍ വന്ന പെരിയാര്‍വന്യമൃഗ സങ്കേതം ഈ റിസര്‍വ്വിലാണുള്ളത്. നേരത്തെ തന്നെ പമ്പാത്രിവേണിക്ക് മറുകര മുതല്‍ കടുവ സംരക്ഷണ മേഖലയില്‍ ഉള്‍പ്പെട്ടിരുന്നു.2010 ഡിസംബര്‍ 23 നു ല്‍ 88-ാം നമ്പര്‍ ഉത്തരവിലൂടെ റാന്നി, ഗൂഡ്രിക്കല്‍റേഞ്ചുകളില്‍ പെട്ട 148 സ്‌ക്വയര്‍ കിലോമീറ്റര്‍ വനഭൂമി കൂടി പെരിയാര്‍ടൈഗര്‍ റിസര്‍വ്വിനോടു കൂട്ടിച്ചേര്‍ത്തു. ഇതോടെ ഈ റിസര്‍വ്വിന്റെവ്യാപ്‌തി വള്ളക്കടവു മുതല്‍ ആനത്തോടു വരെയെത്തി. ശബരിമല തീര്‍ത്ഥാടകര്‍പവിത്രമായി കരുതുന്ന പൊന്നമ്പലമേടും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെപരിധിയിലായി. ഇതോടെ പച്ചക്കാനം, ഗവി മേഖലകളിലേക്കുള്ള വിനോദസഞ്ചാരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഏറെ വിവാദംസൃഷ്‌ടിച്ചിരുന്നു. എന്നാല്‍ അന്നൊന്നും ശബരിമല തീര്‍ത്ഥാടനത്തെ വിലക്കുബാധിച്ചിരുന്നില്ല.
കേന്ദ്ര വനനിയമം അനുസരിച്ച് സുപ്രീം കോടതി കടുവാ സംരക്ഷണമേഖലയിലേക്കുള്ള വിനോദ സഞ്ചാരം നേരത്തെ നിരോധിച്ചിരുന്നു. ഇതിനെതിരെനല്‍കിയ ഹര്‍ജിയിലാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ കടുവ സംരക്ഷിതമേഖലയിലേക്കുള്ള വിനോദ സഞ്ചാരം പരിമിത തോതിലാകാമെന്ന് സത്യവാങ് മൂലംനല്‍കിയത്. ഒപ്പം ഇത്തരം മേഖലയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍നിന്നുള്ള വരുമാനത്തിന്റെ പത്തു ശതമാനം പ്രദേശത്തിന്റെ വികസനത്തിന്‌ചെലവഴിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിലുണ്ട്. കടുവസങ്കേതങ്ങളില്‍ പരിസ്‌ഥിതിക്കു അനുയോജ്യമല്ലാത്ത നിലയില്‍ നിര്‍മ്മിച്ചകെട്ടിടങ്ങള്‍ അടക്കമുള്ള എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നീക്കംചെയ്യണമെന്നും വിനോദ സഞ്ചാരികള്‍ കടുവകള്‍ക്ക് ഉപദ്രവംഉണ്ടാക്കാതിരിക്കാന്‍ ആവശ്യമായ നിയമങ്ങള്‍ സംസ്‌ഥാന സര്‍ക്കാരുകള്‍പാസ്സാക്കണമെന്നും കേന്ദ്ര നിര്‍ദ്ദേശം ഉണ്ട്.
ഈ നിര്‍ദ്ദേശങ്ങളില്‍ പലതും ശബരിമല തീര്‍ത്ഥാടനത്തേയും വികസനത്തേയുംപ്രതികൂലമായി ബാധിക്കാനാണു സാധ്യത. ശബരിമല മാസ്‌റ്റര്‍ പ്‌ളാനുംഇക്കൂട്ടത്തില്‍ പെടും
=========================
http://keralites.net
=========================
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment