ലോകയുവജന ഫെഡറേഷന്റെ ഉപാധ്യക്ഷസ്ഥാനം ഇന്ത്യക്ക്
ന്യൂഡല്‍ഹി: ഒന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷം ലോക ജനാധിപത്യ യുവജന ഫെഡറേഷന്റെ (ഡബ്ല്യൂ എഫ് ഡി വൈ) ഉപാദ്ധ്യക്ഷസ്ഥാനം ഇന്ത്യക്ക് തിരികെ ലഭിച്ചു.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം കൂട്ടക്കൊലക്കും യുദ്ധത്തിനുമെതിരെ ലോകസമാധാനത്തിനു വേണ്ടി 1946 -ല്‍ ലണ്ടനില്‍ രൂപീകരിച്ച സംഘടനയാണ് ഡബ്ല്യൂ എഫ് ഡി വൈ 178 - രാജ്യങ്ങളിലെ യുവജനസംഘടനകള്‍ ഇപ്പോള്‍ ഡബ്ല്യൂ എഫ് ഡി വൈ യില്‍ അംഗങ്ങളാണ്. ഇന്ത്യയില്‍ നിന്ന് എ ഐ വൈ എഫ് നെ കൂടാതെ യൂത്ത് കോണ്‍ഗ്രസ്, ഡിവൈ എഫ് ഐ, എ ഐ എസ് എഫ്, ആര്‍ വൈ എഫ്, എസ് എഫ് ഐ, തുടങ്ങിയ സംഘടനകള്‍ ഡബ്ല്യൂ എഫ് ഡി വൈ യിലെ അംഗ സംഘടനകളാണ്.
ലോകയുവജനോത്സവം സംഘടിപ്പിക്കുന്നത് ഡബ്ല്യൂ എഫ് ഡി വൈ യുടെ നേതൃത്വത്തിലാണ്. 2011 ല്‍ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ നടന്ന ലോകയുവജനോത്സവത്തിന് ഇന്ത്യയില്‍ നിന്ന് എ ഐ വൈ എഫ്, യൂത്ത് കോണ്‍ഗ്രസ്, ഡി വൈ എഫ് ഐ, എ ഐ എസ് എഫ്, ആര്‍ വൈ എഫ്, എസ് എഫ് ഐ, സംഘടനകളെ പ്രതിനിധീകരിച്ച് 1200 പേര്‍ പങ്കെടുത്തിരുന്നു. ഐക്യരാഷ്ട്ര സഭയുടെയും സമ്മേളനം സംഘടിപ്പിക്കപ്പെടുന്ന രാജ്യത്തിന്റെയും സാമ്പത്തിക സഹായത്താലാണ് ലോകയുവജനോത്സവം സംഘടിപ്പിക്കപ്പെടുന്നത്.
സിംബാവെയുടെ തലസ്ഥാനമായ ഹരാരെയില്‍ നടന്ന ഡബ്ല്യൂ എഫ് ഡി വൈ യുടെ ജനറല്‍ കൗണ്‍സില്‍ യോഗമാണ് ഏഷ്യാ പസഫിക് - റീജിയണില്‍ നിന്നുള്ള വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. 35 - അംഗ ജനറല്‍ കൗണ്‍സിലില്‍ ഇന്ത്യയില്‍ നിന്ന് എ ഐ വൈ എഫ് നു മാത്രമാണ് വോട്ടവകാശമുള്ളത്. ഇന്ത്യ, നേപ്പാള്‍, ഡന്‍മാര്‍ക്ക്, ശ്രീലങ്ക, ബംഗ്ലാദേശ്, ജപ്പാന്‍, വിയറ്റ്‌നാം, തുടങ്ങിയ രാജ്യങ്ങളാണ് ഏഷ്യാ പസഫിക് കമ്മറ്റിയിലുള്ളത്.
ജൂണ്‍ ആദ്യവാരം കൂടുന്ന എ ഐ വൈ എഫ് ദേശീയ സമിതി ഇന്ത്യയുടെ പ്രതിനിധിയെ തീരുമാനിക്കുമെന്ന് ജനറല്‍ സെക്രട്ടറി പി സന്തോഷ് കുമാറും, പ്രസിഡന്റ് അഫ്താബ് ആലംഖാനും അറിയിച്ചു. കേരളത്തില്‍ നിന്ന് ഈ പദവിയിലേക്ക് മുന്‍ മുഖ്യമന്ത്രി പി കെ വി, കെ ഗോവിന്ദപിള്ള, മുന്‍ വനം മന്ത്രി ബിനോയ് വിശ്വം, രാജാജി മാത്യു തോമസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഹംഗറിയുടെ തലസ്ഥാനമായ ബുഡാഫെസ്റ്റ് ആണ് ഡബ്ല്യൂ എഫ് ഡി വൈ യുടെ ആസ്ഥാനം. ഡബ്ല്യൂ എഫ് ഡി വൈ യുടെ സെക്രട്ടറി ജനറല്‍ സ്ഥാനം വഹിക്കുന്നത് ക്യൂബയിലെ ഹനോയ് സന്‍ചസും, പ്രസിഡന്റ് പദവി വഹിക്കുന്നത് സൈപ്രസിലെ ദിമിത്രീസ് വാള്‍മിറിസും ആണ്...
No comments:
Post a Comment