'സഭ തന്നെ കൊല്ലാന്‍ ശ്രമിച്ചു', മുന്‍ ഭദ്രസനാധിപന്‍
യാക്കോബായ സഭ ശ്രേഷ്ഠ കത്തോലിക്ക തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തിലാണ് തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്നും മാര്‍ ക്ലിമ്മിസ് വെളിപ്പെടുത്തി. പാത്രിയാര്‍ക്ക സെന്ററിലെ ഏഴാം നമ്പര്‍ മുറിയിലെത്തിയ ഗുണ്ടകളെ വെച്ചാണ് തന്നേയും തന്നോടൊപ്പമുണ്ടായിരുന്ന ശെമ്മാശന്മാരേയും കൊല്ലാന്‍ ശ്രമിച്ചതെന്നാണ് ബിഷപ്പിന്റെ ആരോപണം.
സഭയിലെ കന്യാസ്ത്രീകളുമായി ബന്ധപ്പെടുത്തി തനിക്കെതിരെ കള്ളപ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്നും ഒരു കാരണവുമില്ലാതെ സഭയില്‍ നിന്ന് ഇവരെ പുറത്താക്കിയപ്പോള്‍ താന്‍ സംരക്ഷണം കൊടുത്തത് ശ്രേഷ്ഠ കാതോലിക്കാ ബാവയെ അലോസരപ്പെടുത്തിയെന്നും ബിഷപ്പ് പറഞ്ഞു. 3 കോടി രൂപ കൊടുത്തിട്ടാണ് താന്‍ ഭദ്രാസനാധിപനായതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കുര്യാക്കോസ് മാര്‍ ക്ലിമ്മിസിന്റേതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് യാക്കോബായ സുറിയാനി സഭ അറിയിച്ചു. അദ്ദേഹം വരുത്തിവെച്ച ഭീമമായ കടബാധ്യതയും അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്ന ആരോപണവും മൂലം ഇടുക്കി ഭദ്രസനാധിപന്റെ ചുമതലയില്‍ നിന്നും താല്‍ക്കാലികമായി മാറ്റിനിര്‍ത്തേണ്ടിവന്നതാണ്. ഇക്കാര്യത്തില്‍ ഭാവി കാര്യങ്ങളെക്കുറിച്ച് ആലോചിക്കാന്‍ നാളെ സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസും സഭ വര്‍ക്കിംഗ് കമ്മിറ്റിയും പുത്തന്‍കുരിശ് പാത്രിയാര്‍ക്കിസ് സെന്ററില്‍ ചേരുമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അറിയിച്ചു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment