Wednesday, 14 March 2012

[www.keralites.net] ക്ലേശങ്ങള്‍ മക്കളും അറിയട്ടെ!

 

ഞാനോ ഒരു പാട് കഷ്ടപ്പെട്ടു എന്‍റെ മക്കളെ എങ്കിലും  കഷ്ടപ്പാട് അറിയിക്കാതെ വളര്‍ത്തണം. മലയാളികളായ മിക്ക മാതാപിതാക്കളുടെയും ആത്മഗതമാണിത്. എന്നാല്‍ പ്രായോഗീക ജീവിതത്തില്‍ ഇതെത്ര ശരിയാണ്?. കുട്ടികളെ ക്ലേശങ്ങള്‍ അറിയാതെയാണോ വളര്‍ത്തേണ്ടത്?.  തീയില്‍ മുളച്ചത് വെയിലത്ത് വാടില്ല എന്ന് പറയാറില്ലേ. ജീവിതാനുഭവങ്ങള്‍ കുറഞ്ഞവരാണ് പ്രതിസന്ധികളില്‍ എളുപ്പം തളര്‍ന്ന് പോകുന്നത്. ഇത്തരം മാതാപിതാക്കളുടെ മക്കളാവണം മലയാളികളുടെ ആത്മഹത്യാ നിരക്ക് വാനോളം ഉയര്‍ത്തിയത്. 

 ഖുര്‍ആന്‍ പറയുന്നതെന്താണ് എന്ന് നോക്കൂ 

"തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും'(ഖുര്‍ആന്‍94:6)

  • ഇമാം അഹമ്മദ് ബിന്‍ ഹംബലിനെ അതി കഠിനമായി പീഡിപ്പിക്കുകയും ചമ്മട്ടി കൊണ്ട് അടിക്കുകയും ചെയ്തു. സുന്നത്തിന്‍റെ ഇമാമായിട്ടാണ് അദ്ദേഹം ആ അഗ്നി പരീക്ഷയില്‍ നിന്ന് വിജയി ആയി  ഉയര്‍ന്ന് വന്നത്.
  • ഇമാം ഇബ്നു തൈമിയയെ ജയിലില്‍ അടച്ചു അതിന് മുന്‍പായിരുന്നതിനേക്കാള്‍ തിളങ്ങുന്ന പാണ്ഡിത്യവുമായാണ് അദ്ദേഹം ജയിലിന് പുറത്ത് കടന്നത്.
  • ഇമാം അസ്സരക്സിയെ ഉപയോഗിക്കാത്ത ഒരു കിണറ്റില്‍ തടവുകാരനായിട്ടു. ഇസ്ലാമീക നിയമ ശാസ്ത്രത്തിന്‍റെ ഇരുപത് വാല്യങ്ങളുള്ള ബ്രഹത്തായ ഒരു ഗ്രന്ഥം അദ്ദേഹം അവിടെ നിന്ന് രജിച്ചു.
  • ഇമാം അസ്സരക്സി   ഈ കിണറ്റിലെ തടവുകാലത്തിന് ശേഷമാണ്  അല്‍ മബ്സൂത്ത് എന്ന 15 വാല്യങ്ങളുള്ള മറ്റൊരു പുസ്തകം രചിച്ചത്.
  • ഇബ്നുല്‍ അതീര്‍ (റ.അ) വികലാംഗനായ ശേഷമാണ്  ഹദീസ് ശാസ്ത്രത്തിലെ പ്രസിദ്ധ ഗ്രന്ഥങ്ങളായ "ജാമിയാ അല്‍ ഉസൂല്‍, അന്നീഹായ", എന്നിവ രചിച്ചത്.
  • ഇമാം ഇബ്നല്‍ ജൗസിയെ ബാഗ്ദാദില്‍ നിന്ന് പുറത്താക്കപ്പെട്ടു. അങ്ങനെ അദ്ദേഹം തന്‍റെ ദേശാടനത്തിലൂടെ ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തിന്‍റെ ഏഴ് വിത്യസ്ഥ രീതികളില്‍  പ്രഗല്‍ഭനായി.
  • ജാമിഅ-അല്‍ ഉസൂല്‍, അന്നിഹായ എന്നീ രണ്ട് പ്രസിദ്ധ പുസ്തകങ്ങളുടെ കര്‍ത്താവായ ഇബ്നുല്‍ അതീര്‍ ആ പുസ്തകങ്ങള്‍ പൂര്‍ത്തിയാക്കിയത് അദ്ദേഹം വികലാംഗനായ ശേഷമാണ്.
  • ഇബ്നു തൈമിയ അദ്ദേഹത്തിന്‍റെ ഫത്ത്-വകളില്‍ മിക്കതും എഴുതിയത് അദ്ദേഹത്തിന്‍റെ ജയില്‍ വാസകാലത്തായിരുന്നു.
  • ഇബ്നുല്‍ ഖയ്യിം "സാദ്-അല്‍ മആദ്" എന്ന പുസ്തകം എഴുതിയത് ഒരു മൃഗത്തിന്‍റെ പുറത്ത് യാത്ര ചെയ്ത് കൊണ്ടായിരുന്നു.
  • ഖുര്‍ത്തുബി ഇമാം സഹീഹ് മുസ്ലിമിനെ കുറിച്ച്  വ്യാഖ്യാനം എഴുതിയത് അദ്ദേഹം ഒരു കപ്പലില്‍ യാത്ര ചെയ്ത് കൊണ്ടിരിക്കുമ്പോഴായിരുന്ന
  • ഹദീസിന്‍റെ പണ്ഡിതന്‍മാരായ പലര്‍ക്കും വീട് എന്തെന്ന് അറിയില്ലായിരുന്നു. അത് പോലുള്ള അലച്ചിലിലൂടെയാണ് അവര്‍ ഹദീസുകള്‍ മനപ്പാഠമാക്കിയത്.
  • ഇന്ത്യയിലെ വലിയ പണക്കാരനായി മാറിയ ബിസിനസ്സുകാരന്‍ തന്‍റെ ബിസിനസ് തുടങ്ങിയത് ബോംബെയില്‍ സെക്കന്‍റ് സെയില്‍ വസ്ത്രങ്ങള്‍ സൈക്കിളില്‍ കൊണ്ട് നടന്ന് വിറ്റാണ്.
  • കേരളത്തില്‍ അറിയപ്പെടുന്ന ഒരു ഫര്‍ണിച്ചര്‍ സ്ഥാപനത്തിന്‍റെ ഉടമ അദ്ദേഹത്തിന്‍റെ ബിസിനസ് തുടങ്ങിയത് കടല കച്ചവടക്കാരനായിട്ടായിരുന്നു.
  • കേരളത്തിലെ ഒരു വനിതാ വ്യവസായി തന്‍റെ കമ്പനിയിലെ ട്രേഡ് യൂനിയന്‍കാരുടെ സമരത്തില്‍ തുടക്കത്തില്‍ വല്ലാതെ വിഷമിച്ചിരുന്നു. ഇന്നിപ്പോള്‍ അത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കുന്നത് അവര്‍ക്ക് ഒരു തരം ആനന്ദമാണ്. 

"........എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്തേക്കാം...."                                                                                                            (ഖുര്‍ആന്‍ 2:216)

നടക്കാന്‍ ശീലിക്കുക എന്ന ഗുണത്തിന്‍റെ ക്ലേശകരമായ ഭാഗമാണ് അതിന് ശ്രമിക്കുമ്പോള്‍ മറിഞ്ഞ് വീഴുക എന്നത്. മാതാപിതാക്കള്‍ തന്‍റെ മകന്‍ മറിഞ്ഞ് വീഴരുത്  എന്ന് കരുതിയാല്‍ ആ കുഞ്ഞ് ജീവിതത്തില്‍ നടക്കാന്‍ പഠിക്കുമോ?

അത് കൊണ്ട് മക്കള്‍ക്ക് അനുഭവങ്ങള്‍ ഉണ്ടാവട്ടെ, അവര്‍ ശക്തരായി വളര്‍ന്ന് വരും.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment