സത്യമാര്‍ഗത്തില്‍ ധനം ദാനം നല്‍കുകയും ജീവിതത്തില്‍ സൂക്ഷ്മത കൈക്കൊള്ളുകയും ഏറ്റവും ഉത്കൃഷ്ടമായ നടപടികളില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാണ് ഈശ്വരന്‍ മാര്‍ഗദര്‍ശനം നല്‍കുക. സമ്പാദ്യം മാത്രമാണ് സത്യം എന്ന് കരുതുന്നവന്‍ നാശത്തിന് ഇരയാകുമ്പോള്‍ അവന്റെ ധനം അവന് ഉപകാരപ്പെടുകയില്ല. വിശുദ്ധിയുടെ പടവുകള്‍ കയറുന്ന പ്രക്രിയയെ അര്‍ഥസമ്പുഷ്ടമാക്കാന്‍ ധനം വ്യയം ചെയ്യുന്ന ദാനശീലനെയും ധര്‍മിഷ്ഠനെയും ഈശ്വരന്‍ കത്തിയെരിയുന്ന നരകത്തീയില്‍നിന്ന് രക്ഷിക്കും എന്നാണ് വിശ്വാസം ദാനം ചെയ്യുക നമ്മുടെ കടമയാണ്, ഔദാര്യമല്ല. നമുക്ക് സ്വന്തമായി ഒന്നുമില്ല. ഈശ്വരന്‍ നല്‍കിയതാണ് എല്ലാം. ജീവന്‍, ബുദ്ധി, ആരോഗ്യം, സമ്പത്ത് എന്നിങ്ങനെ അഭിമാനം പകരുന്നതായി കാണപ്പെടുന്നതൊക്കെ നമുക്ക് കിട്ടിയത് ദൈവത്തിന്റെ കരുണ ഒന്നുകൊണ്ട് മാത്രമാണ്. അത് ഈശ്വരന്‍ നമ്മെ ഏല്‍പിച്ചിരിക്കുന്നതും നമുക്ക് താല്‍ക്കാലികമായ കൈവശാവകാശം മാത്രം ഉള്ളതും ആയ സംഗതികളത്രെ. അതൊക്കെ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാനുള്ള വഴി മാത്രമാണ് നാം. കഴിഞ്ഞൊരുനാള്‍ തൊണ്ണൂറ്റൊമ്പത് വയസ്സുള്ള ഒരു ശ്രേഷ്ഠഗുരു പറഞത് ഓര്മ വരുന്നു ദൈവം ചിലരുടെ മസ്തിഷ്‌കത്തില്‍ വിജ്ഞാനം നിക്ഷേപിക്കുന്നു. ചിലരുടെ മടിശ്ശീലകളില്‍ ധനം നിക്ഷേപിക്കുന്നു. രണ്ടും റിസര്‍വോയറിലെ വെള്ളംപോലെയാണ്. അവിടെ കെട്ടിക്കിടന്നാല്‍ പ്രയോജനമില്ല. പ്രയോജനപ്പെടണമെങ്കില്‍ കനാലുകള്‍ വഴി ജലസേചനത്തിനോ പെന്‍സ്‌റ്റോക്കുകള്‍ വഴി വൈദ്യുതോല്‍പാദനത്തിനോ പൈപ്പ്‌ലൈനുകള്‍ വഴി കുടിവെള്ളത്തിനോ വേണ്ടി റിസര്‍വോയറില്‍നിന്ന് ആ വെള്ളം പുറത്തുവരണം. ആവശ്യക്കാരന്‍ ടാപ്പ് തുറന്നാല്‍ അവന് വെള്ളം കിട്ടണം. അതുകൊണ്ട് ജ്ഞാനവും ധനവും ദൈവത്തില്‍നിന്ന് പ്രാപിച്ചിട്ടുള്ളവര്‍ അത് അറിവ് കുറഞ്ഞവര്‍ക്കും സമ്പത്ത് കുറഞ്ഞവര്‍ക്കും കൊടുക്കണം അതേസമയം, ഓര്‍ക്കുക. നാം കൊടുക്കുന്നത് നമുടെതല്ല. അതുകൊണ്ട് നാം ദാനശീലത്തില്‍പോലും അഹങ്കരിച്ചുപോകരുത്. മഹാബലിയുടെ മഹാപാപം സ്വനന്മയിലുള്ള അഹങ്കാരമായിരുന്നു എന്നും പറയുന്നു ദാനം നല്‍കുന്നത് ദാനം സ്വീകരിക്കുന്നവനോടുള്ള കടപ്പാട് വീട്ടാനുമല്ല. നാം കടപ്പാട് വീട്ടുകയാണ്, ശരി; അത് ദൈവത്തോടുള്ള കടപ്പാടാണ്.നമുക്ക് തന്നതിന്റെ എന്ന് വിചാരിക്കാം പ്രാചീനകാലത്ത് മലാഖി എന്നൊരു പ്രവാചകന്‍ ജീവിച്ചിരുന്നു. അദ്ദേഹം പറഞ്ഞു: മനുഷ്യന്‍ ദൈവത്തെ തോല്‍പിക്കുകയാണ്. സമ്പത്ത് സ്വന്തമായി കരുതി പൂഴ്ത്തിവെക്കുമ്പോള്‍. നിങ്ങള്‍ മുഴുവന്‍ ഭണ്ഡാരത്തിലേതും ദാനധര്‍മത്തിന് ഉപയോഗിക്കുവിന്‍. അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് ആകാശത്തിന്റെ കിളിവാതിലുകളെ തുറന്ന് സ്ഥലം പോരാതെ വരുവോളം നിങ്ങളുടെ മേല്‍ അനുഗ്രഹം പകരുകയില്ലയോ എന്ന് സര്‍വശക്തന്‍ ചോദിക്കുന്നു. ലഭിച്ചതല്ലാതെ ആര്‍ജിച്ചതായി ഒന്നും ഇല്ല എന്നോര്‍ക്കുക |
No comments:
Post a Comment