തല്ലാന് ഭര്ത്താവിന് അവകാശമുണ്ടെന്ന് കേരളത്തിലെ 65.7% സ്ത്രീകള്
ന്യൂഡല്ഹി• ഭാര്യയെ തല്ലാന് ഭര്ത്താവിന് അവകാശമുണ്ടെന്നു കേരളത്തിലെ വിവാഹിതരായ സ്ത്രീകളില് 65.7% വിശ്വസിക്കുന്നു. എന്നാല്, ഭാര്യയെ തല്ലുന്നതിനോട് യോജിപ്പുള്ള പുരുഷന്മാര് 54.2% മാത്രം. ശാരീരിക ബന്ധത്തിലേര്പ്പെടുന്നതില്നിന്നു ഭര്ത്താവിനെ വിലക്കാന് ഭാര്യയ്ക്ക് അവകാശമുണ്ടെന്ന അഭിപ്രായമുള്ള സ്ത്രീകള് 59.2%. 65.8% പുരുഷന്മാര് ഭാര്യയുടെ ഈ അവകാശത്തെ മാനിക്കുന്നു. ഇന്ത്യയിലെ ലിംഗ സമത്വത്തെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയ റിപ്പോര്ട്ടിലാണു രസകരമായ ഇത്തരം വിവരങ്ങള്. സ്ത്രീ സാക്ഷരതയുള്പ്പെടെ മിക്ക മാനദണ്ഡങ്ങളിലും കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. പെണ്കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില് ഉത്തര് പ്രദേശ് കൈവരിച്ച നേട്ടം റിപ്പോര്ട്ട് എടുത്തു പറയുന്നു. പീഡനക്കേസുകളിലെ പ്രതികളില് നലെ്ലാരു ശതമാനം ഇരയാവുന്ന പെണ്കുട്ടികളുടെ അടുത്ത ബന്ധുക്കളാണെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലും റിപ്പോര്ട്ടിലുണ്ട്. കേരളത്തില് ഇതു 12.5 ശതമാനമാണ്. ദേശീയ ശരാശരി 7.6%. വിവാഹശേഷം മാര്ക്കറ്റ്, ആശുപത്രി തുടങ്ങിയ സ്ഥലങ്ങളില് തനിച്ചു പോകാന് അനുവാദമുള്ളതു കേരളത്തില് 34.7% സ്ത്രീകള്ക്കു മാത്രം. മിസോറമില് 75.4% വിവാഹിതകള്ക്കും ഈ സ്വാതന്ത്ര്യമുണ്ട്. സ്ത്രീ - പുരുഷ അനുപാതത്തില് സ്ത്രീകള്ക്കു മുന്തൂക്കമുള്ളത് കേരളത്തിലും പോണ്ടിചേ്ചരിയിലും മാത്രം. 10 മുതല് 24 വയസ്സു വരെയുള്ളവര്ക്കിടയില് സ്ത്രീകള് കൂടുതലുള്ള ഏക സംസ്ഥാനം കേരളമാണ്. 1000 പുരുഷന്മാര്ക്ക് 1084 സ്ത്രീകളെന്നതാണ് അനുപാതം. കേരളത്തില് 99.4% പ്രസവങ്ങളും നടക്കുന്നത് ആവശ്യമായ വൈദ്യ സഹായത്തോടെയാണ്. ഛത്തീസ്ഗഡില് ഇതു വെറും 18%. ഇക്കാര്യത്തില് മറ്റു സംസ്ഥാനങ്ങളൊന്നും കേരളത്തിന്റെ നാലയലത്തില്ല. ശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. പ്രഫഷനല് മേഖലയില് ജോലിയെടുക്കുന്ന വനിതകളുടെ എണ്ണത്തില് രാജ്യത്ത് രണ്ടാം സ്ഥാനത്താണു കേരളം. 20.4%. 28.8 ശതമാനത്തോടെ ഡല്ഹിയാണു മുന്നില്. സംസ്ഥാനത്ത് സ്ത്രീകള് നിര്ണായക തീരുമാനങ്ങളെടുക്കുന്ന 24.3% വീടുകളുണ്ട്. ദേശീയ തലത്തില് ഇതു വെറും 11.4 ആണ്. കേരളത്തില് വിവാഹിതരായ സ്ത്രീകളില് 27 ശതമാനത്തിനു മാത്രമാണു സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ളത്. ഇക്കാര്യത്തില് ഗോവയും ഡല്ഹിയുമാണു മുന്നില്. കേരളത്തില് വിവാഹിതരായ സ്ത്രീകളില് 21.8 ശതമാനത്തിനും പങ്കാളിയെക്കാള് 10 വയസ്സ് കുറവാണെന്നും റിപ്പോര്ട്ട് പറയുന്നു.
No comments:
Post a Comment