Tuesday, 28 February 2012

[www.keralites.net] Piravom: What is happening behind the scene!

 

തൊടുപുഴ മണക്കാട് വില്ലേജിലും തിരുവനന്തപുരം പ്രസ്ക്ലബിനു സമീപത്തും എന്‍എസ്എസിന് ഭൂമി പതിച്ചുനല്‍കാന്‍ റവന്യൂമന്ത്രിയുടെ ഓഫീസില്‍ ഉത്തരവ് തയ്യാറായി. എന്‍എസ്എസ് നേരിട്ടു നടത്തുന്ന മണക്കാട് എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് കോടികള്‍ വിലമതിക്കുന്ന ഒരേക്കര്‍ ഭൂമി സൗജന്യമായി പതിച്ചുനല്‍കും. നിലവിലുള്ള 60 ലക്ഷത്തോളം രൂപ പാട്ടക്കുടിശിക എഴുതിത്തള്ളാമെന്നും റവന്യൂമന്ത്രി വാഗ്ദാനം നല്‍കി. ഭൂമി കൈവശമാകുന്നതോടെ തൊടുപുഴയിലെ മതിപ്പുവില പ്രകാരം എന്‍എസ്എസിന് രണ്ടുകോടി രൂപയോളം ലാഭമുണ്ടാകും. ഒരേക്കറിലേറെ ഭൂമി സ്കൂളിന്റെ കൈവശമുണ്ടെന്നാണ് സൂചന.
പിറവം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഭൂമിയ്ക്കായി സര്‍ക്കാരിനെ സമീപിച്ചത്. സൈനികര്‍ , വിമുക്തഭടന്മാര്‍ , കായികതാരങ്ങള്‍ , വിധവകള്‍ തുടങ്ങിയവര്‍ ഭൂമി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകള്‍ കെട്ടിക്കിടക്കുമ്പോഴാണ് തിരക്കിട്ട് എന്‍എസ്എസിന് ഭൂമി നല്‍കുന്നത്. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ തീ ദുരന്തത്തില്‍ മരിച്ച വിനീതയുടെ കുടുംബത്തിന് ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ , ഈ തീരുമാനം നടപ്പാക്കിയിട്ടില്ല.
പാട്ടക്കുടിശിക അടച്ചശേഷം എന്‍എസ്എസിന്റെ അപേക്ഷ പരിഗണിച്ചാല്‍ മതിയെന്നായിരുന്നു ഇടുക്കി കലക്ടറും ഉന്നത റവന്യൂ ഉദ്യോഗസ്ഥരും നിലപാടെടുത്തത്. മാത്രമല്ല, ഈ സ്ഥലം പാട്ടത്തിനു നല്‍കുന്നതാണ് ഉചിതമെന്നും ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ ഉപദേശിച്ചെങ്കിലും വിജിലന്‍സ് വകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രി തിരുവഞ്ചൂര്‍ വഴങ്ങിയില്ല.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment