കണ്ടെത്തിയ മകനെയോര്ത്ത് തേങ്ങലോടെ
അഹ് മദാബാദ്: ഗുജറാത്ത് കലാപത്തില് ഗുല്‍ബര്‍ഗ സൊസൈറ്റിയില്നിന്ന് കണാതായ രണ്ട് കുട്ടികളുടെ കഥയാണിത്. ഒരുവനെ തിരിച്ചുകിട്ടി; പക്ഷേ മറ്റൊരു പേരില്‍, മറ്റൊരു കുടുംബ്ധില്‍ , മറ്റൊരാളായി. ഇനിയും അറിവൊന്നുമില്ലാത്ത രണ്ടാമത്തെ കുട്ടിയെ കാത്തിരിക്കുകയാണ് ഇപ്പോഴും മറ്റൊരു മാതാപിതാക്കള്‍.
കലാപം നടക്കുമ്പോള് രണ്ടര വയസ്സായിരുന്നു മുസഫറിന്. പത്തു വര്ഷത്തിനിപ്പുറമെത്തുമ്പോള് മുസഫര് വിവേകാണ്- മീന് വില്പനക്കാരായ ഹിന്ദു ദമ്പതികളുടെ മകനായി. ഗുല്‍ബര്‍ഗ സൊസൈറ്റിയില് കൂട്ടക്കൊലക്കിടെ മാതാപിതാക്കളായ സലിം ശൈഖും സൈബുന്നിസയും ജീവനുവേണ്ടി പലായനം ചെയ്തപ്പോള് കൊച്ചു മുസഫര് ബാക്കിയായി. പിന്നീട്, വിക്രം പട്നി എന്നയാള് ഈ ബാലനെ ഗുല്ബര്ഗക്കു സമീപം ചമന്പുരയില് കണ്ടെത്തി. കുട്ടിയെ അടുത്ത പൊലീസ് സ്റ്റേഷനിലെത്തിച്ച് വിവരം പറഞ്ഞു. എന്നാല്‍, മാതാപിതാക്കളെ കണ്ടെത്തുന്നതുവരെ കുട്ടിയെ വീട്ടില് കൊണ്ടുപോയി നോക്കാനാണ് കോണ്സ്റ്റബ്ള് നിര്ദേശിച്ചത്. പട്നിയുടെ ഭാര്യ ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നീട് കുട്ടിയെ നോക്കിക്കൊള്ളാമെന്ന് സമ്മതിച്ചു. പിന്നെ കുട്ടി അവര്ക്ക് പ്രിയപ്പെട്ടവനായി. ഏതെങ്കിലും സന്നദ്ധ സംഘടനക്കോ അനാഥാലയത്തിനോ കുട്ടിയെ കൈമാറാന് അവര് കൂട്ടാക്കിയില്ല. അവര് അവന് വിവേക് എന്നു പേരിട്ടു. ഇതിനിടെ വളര്ത്തച്ഛന് വിക്രം മരിച്ചു.
ഇതേസമയം, മുസഫറിനെ കാണാനില്ലെന്നു കാട്ടി സ്വന്തം മാതാപിതാക്കള് പൊലീസില് പരാതി നല്കിയിരുന്നു. ഒടുവില്‍, സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും ടീസറ്റ സെറ്റില്വാദിന്റെ സിറ്റിസണ്സ് ഫോര് ജസ്റ്റിസ് ആന്ഡ് പീസും ചേര്ന്ന് 2008ല് മുസഫറിനെ വിവേകായി കണ്ടെത്തി. എന്നാല്‍, കുട്ടിയെ യഥാര്‍ഥ മാതാപിതാക്കള്ക്ക് കൈമാറാന് പോറ്റമ്മയായ മീന തയാറായില്ല. ഇതേത്തുടര്ന്ന് സലിം ശൈഖും ഭാര്യയും ചേര്ന്ന് പരാതി നല്കി. ഡി.എന്‍.എ പരിശോധനയില് വിവേക് എന്ന മുസഫര് സലിം ശൈഖിന്റെയും സൈബുന്നിസയുടെയും മകനാണെന്ന് തെളിഞ്ഞു. എന്നാല്‍, കുട്ടിയെ തിരിച്ചുകൊടുക്കാന് കോടതി ഉത്തരവിട്ടില്ല. പകരം, ആഴ്ചവട്ടത്തില് ഒരു ദിവസം കുട്ടിയെ യഥാര്‍ഥ മാതാപിതാക്കളുടെ അടുത്തേക്കുവിടാന് നിര്ദേശിച്ചു.
മകനെയോര്ത്ത് ആശങ്കയിലും സങ്കടത്തിലുമാണിന്ന് സലിം ശൈഖും ഭാര്യയും. മകനെ കാണാതിരിക്കുന്നതായിരുന്നു ഇതിലും ഭേദമെന്നുപോലും അവര് ചിന്തിച്ചുപോകുന്നു. ഇതിനിടെ, വിവേകിന് പെണ്ണന്വേഷിക്കാനും തുടങ്ങിയെന്ന വാര്ത്ത അവരെ തേടിയെത്തി. പിന്നാക്ക വിഭാഗമായ പട്നി സമുദായത്തില്‍ sൈശശവ വിവാഹം പതിവാണ്. വിവാഹം കഴിഞ്ഞാല് മകനെ തങ്ങള്ക്ക് എന്നേക്കുമായി നഷ്ടപ്പെടുമെന്ന പേടിയിലാണ് സ്വന്തം മാതാപിതാക്കള്‍.
ഇവര്ക്ക് മകനെ കാണാനെങ്കിലും കഴിഞ്ഞെങ്കിലും അതിലും കഷ്ടമാണ് പാഴ്സി ദമ്പതികളായ രൂപ മോഡി- ദാരാ മോഡി ദമ്പതികളുടേത്. കലാപവേളയില് കാണാതായ അവരുടെ മകന് അസ്ഹറിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഓടി രക്ഷപ്പെടുമ്പോള് മാതാവിന്റെ കൈപിടിച്ചുണ്ടായിരുന്നു അസ്ഹറും. എന്നാല്‍, ഓട്ടത്തിനിടയില് എപ്പോഴോ പിടിവിട്ട് അവന് ഒറ്റപ്പെട്ടുപോയി. ആശുപത്രികളിലും മോര്ച്ചറികളിലും ഒക്കെയായി പലയിടങ്ങളിലും അവര് മകനെ തിരഞ്ഞു. പക്ഷേ, കണ്ടെത്തിയില്ല. അസ്ഹറിന്റെ കാണാതാകലിനെക്കുറിച്ച് എടുത്തതാണ് വിഖ്യാതമായ പര്സാനിയ എന്ന സിനിമ. ഇന്നും മകനെയും കാത്തിരിക്കുകയാണിവര്‍.
ഗുജറാത്ത് കലാപം കഴിഞ്ഞ് 10 വര്ഷമായിട്ടും സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകാനാകാതെ ആയിരക്കണക്കിന് മുസ്ലിംകള് ഇന്നും ദുരിതത്തിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് ചിതറിക്കഴിയുന്ന ഇവര്ക്ക് ഭീഷണിയെത്തുടര്ന്നാണ് തിരിച്ചുപോകാന് കഴിയാത്തത്. പഞ്ച്മഹല് ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയായ രാജ്ഗഡിലേക്ക് രക്ഷപ്പെട്ട 50 ഓളം കുടുംബങ്ങള് ഇപ്പോഴും അവിടത്തന്നെ കഴിയുകയാണ്. ആനന്ദ് ജില്ലയിലെ ഒഡേ ഗ്രാമത്തിലെ മുസ്ലിം കുടുംബങ്ങളും തിരിച്ചുപോകാന് കഴിയാതെ വിഷമിക്കുന്നു. 18,000 ജനസംഖ്യയുള്ള ഗ്രാമത്തില്‍ 1100 മുസ്ലിംകളാണുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള് മുസ്ലിംകളുടെ എണ്ണം വളരെ കുറഞ്ഞു. മറ്റെങ്ങും പോകാന് കഴിയാത്തവര് മാത്രമാണ് ഗ്രാമത്തില് ശേഷിക്കുന്നത്. പഞ്ച്മഹല് ജില്ലയിലെ കിദിയാദ് ഗ്രാമത്തില്‍ 120 മുസ്ലിം കുടുംബങ്ങളുണ്ടായിരുന്നതില്‍ 10 കുടുംബങ്ങള് മാത്രമാണ് തിരിച്ചെത്തിയത്
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment