Monday, 27 February 2012

[www.keralites.net] "ധ്യാനം മനോജപം മാരുത തുല്ല്യവേഗം ജിതേന്ദ്രിയം"

 

Fun & Info @ Keralites.net

''ഞാന്‍ എന്ത്‌ കാര്യത്തിന്‌ ഇറങ്ങിത്തിരിച്ചാലും അത്‌ പരാജയത്തിലേ അവസാനിക്കൂ...'' പലരുടെയും പരാതിയാണിത്‌. സ്വന്തം കഴിവുകളില്‍ വേണ്ടത്ര വിശ്വാസമില്ലാത്തതും നിശ്‌ചയദാര്‍ഢ്യത്തിന്റെ അഭാവവും, അസൂത്രണങ്ങളില്‍ ഉണ്ടാകുന്ന പരിജ്‌ഞാനക്കുറവുമാണ്‌ എവിടെയും പരാജയത്തിന്‌ കാരണം. എങ്കിലും ശത്രുശല്ല്യം മൂലവും ഭാഗ്യഹാനിമൂലവും പരാജയങ്ങള്‍ ഉണ്ടാകാറുണ്ട്‌.

ദൃഢമായ ഭക്‌തിയും വിശ്വാസവും പരിപൂര്‍ണ്ണമായ മാനസികസമര്‍പ്പണവും നടത്തുവാന്‍ തയ്യാറാകുന്ന വ്യക്‌തിക്ക്‌ പരാജയങ്ങള്‍ ഉണ്ടാകില്ല.

വായു പുത്രനായ ഹനുമാന്‍ സ്വാമിയെയാണ്‌ ഉപാസനാമൂര്‍ത്തിയായി ആരാധിക്കേണ്ടത്‌. വെറുതെ ആരാധിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നതിന്റെ പേരില്‍ ആരാധിച്ചിട്ട്‌ യാതൊരു പ്രയോജനവും ഉണ്ടാവില്ല. ഹനുമാന്‍ സ്വാമിയെ ഉപാസിക്കുവാന്‍ താന്‍ യോഗ്യനാണെന്ന്‌ സ്വയം വിശ്വസിക്കുകയും ബോധ്യപ്പെടുകയുമാണ്‌ ആദ്യമായി ചെയ്യേണ്ടത്‌. ഈ ലോകത്തിലുള്ള ഏതുകാര്യവും നിഷ്‌പ്രയാസം സാധിക്കുവാന്‍ കരുത്തനും അദൃശ്യസാന്നിധ്യ സവിശേഷശക്‌തിയുള്ളതും ആശ്രിതവത്സലനും വരദാനമൂര്‍ത്തിയുമായ ശ്രീ രാമചന്ദ്രദാസനാണ്‌ ശ്രീഹനുമാന്‍ സ്വാമി എന്ന്‌ മനസ്സിലാക്കണം.

വിജയം ലക്ഷ്യമിടുന്ന വിഷയങ്ങള്‍ യഥാവിധിയുളള പ്രാര്‍ത്ഥനാവേളയില്‍ മൂര്‍ത്തിയുടെ സമക്ഷം അവതരിപ്പിച്ചു കഴിഞ്ഞാല്‍ ആ വിഷയം പരിപൂര്‍ണ്ണ വിജയത്തിലെത്തിക്കുവാന്‍ കരുത്തനായ മൂര്‍ത്തിക്ക്‌ സാധ്യമാകും എന്ന്‌ ഉറച്ച്‌ വിശ്വസിക്കുകയും അതിനായി ഹനുമാന്‍സ്വാമിയെ നിരന്തരം ഉണര്‍ത്തിക്കേണ്ടതുമാണ്‌. സ്‌ത്രീവിഷയ വശ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഹനുമാന്‍ സ്വാമിയുടെ ഈ അനുഷ്‌ഠാനക്രമം ദുരുപയോഗപ്പെടുത്തുവാന്‍ പാടില്ല.

ഹനുമാന്‍സ്വാമിയെ ഉപാസിക്കുവാന്‍ ധനുമാസത്തിലെ അമാവാസി ദ്വിതീയതിഥിയില്‍ മൂലം നക്ഷത്രം വരുന്ന ദിനമാണ്‌ ഏറെ ഉത്തമം. ഹനുമത്‌ ജയന്തിയായ പ്രസ്‌തുത ദിവസത്തിന്റെ മുന്‍ദിവസം മുതല്‍ ബ്രഹ്‌മചര്യനിഷ്‌ഠ പുലര്‍ത്തി സസ്യാഹാരം മാത്രം ഭക്ഷിക്കണം. മൂലം നക്ഷത്രദിവസം പ്രഭാതത്തില്‍ സ്‌നാനാദി പ്രഭാത കര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിച്ച്‌, ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം.

ക്ഷേത്രത്തില്‍ വടമാല വെറ്റിലമാല എന്നിവ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കണം. ഇതിനുശേഷം, ഹനുമാന്‍ ചാലീസാ രാമായണം സുന്ദരകാണ്ഡം എന്നിവ ദീപധൂപാദികള്‍ അര്‍പ്പിച്ച്‌ ഭക്‌തിപൂര്‍വം പാരായണം ചെയ്യണം.

ഉപവാസവ്രതാനുഷ്‌ഠാനമായി പകല്‍ ചെലവഴിക്കണം.

അസ്‌തമയാല്‍ പരവും കുളി ശൗച്യാദികള്‍ നിര്‍വ്വഹിച്ച്‌ ക്ഷേത്രദര്‍ശനവും മുമ്പ്‌ വിധിച്ചതുപോലെ പ്രാര്‍ത്ഥനാ ജപങ്ങളും നിര്‍വ്വഹിച്ചശേഷം, പഴവര്‍ഗ്ഗങ്ങളും പാലും ഭക്ഷിച്ച്‌ രാമതുളസി ഇലകളാല്‍ തയ്യാര്‍ ചെയ്‌ത തുളസീതീര്‍ത്ഥത്താല്‍ തറശുദ്ധി വരുത്തിയതില്‍ ശയിക്കുക. ഹനുമല്‍ സ്വാമീ പ്രീതിക്കുള്ള അനുഷ്‌ഠാനവേളകളില്‍ ഹനുമല്‍ സ്വാമീ ക്ഷേത്ര ദര്‍ശനത്തിനൊപ്പം ശ്രീരാമക്ഷേത്രദര്‍ശനവും നടത്തുന്നത്‌ ഏറെ ഗുണകരമാണ്‌. അടുത്തദിവസം പ്രഭാതകൃത്യങ്ങളും യഥാവിധി സ്‌നാനകര്‍മ്മങ്ങളും നിര്‍വ്വഹിച്ചശേഷം തുളസീതീര്‍ത്ഥം കഴിച്ച്‌ താല്‍ക്കാലിക വ്രതാനുഷ്‌ഠാനം അവസാനിപ്പിക്കാം. വ്രതാനുഷ്‌ഠാനം തുടര്‍ന്ന്‌ 19 തവണ ആവര്‍ത്തിക്കണം.

ചുവടെ ചേര്‍ക്കുന്ന ഉദ്ദിഷ്‌ഠകാര്യവിജയമന്ത്രം നിത്യവും പ്രഭാതത്തിലും അസ്‌തമയാല്‍പരവും കുളിച്ച്‌ ഈറന്‍മാറാതെ വടക്ക്‌ കിഴക്ക്‌ ദിക്കഭിമുഖമായി നിന്നുകൊണ്ട്‌ 108 ഉരുവീതം ജപിക്കേണ്ടതുമാണ്‌.

ഹനുമാന്‍ സ്വാമി പ്രീത്യര്‍ത്ഥം ചെയ്യുന്ന ആചാരാനുഷ്‌ഠാനവേളകളില്‍ രാമകൃഷ്‌ണതുളസിയില, അശോക, മുല്ല എന്നീ പുഷ്‌പങ്ങളും ചന്ദനത്തിരി, അഷ്‌ടഗന്ധം എന്നിവയും സമര്‍പ്പിക്കുക. പത്തൊന്‍പത്‌ തവണ അനുഷ്‌ഠാനം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ വ്രതം പാരണവീടി സമര്‍പ്പിക്കാം. പാരണവീടി സമര്‍പ്പിക്കുമ്പോള്‍, അന്നദാനം, വാനരയൂട്ട്‌, വടദാനം ഇവ നടത്തണം. ആചാര്യന്മാര്‍ക്കും ബ്രാഹ്‌മണര്‍ക്കും താംബൂലദക്ഷിണസമര്‍പ്പണവും ചെയ്യാം.

ഹനുമല്‍ മന്ത്രം: മൂലമന്ത്രം-

ഓം ഹ്രാം ഹ്രീം ഹ്രൂം ഹ്രൈം ഹ്രൌം ഹ്രഃ ഓം ഹനുമതേ നമഃ-
ധ്യാനം മനോജപം മാരുത തുല്ല്യവേഗം ജിതേന്ദ്രിയം
ബുദ്ധിമതാം വരിഷ്‌ടം വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം മനസാസ്‌മരാമി ഓം, വജ്രകായ
വക്രതുണ്ഡ കപില ഹംഗല ഊര്‍ദ്ധ്വകേശമഹാബല
രക്‌തമുഖ തഡിജ്‌ജിഹ്വ മഹാരൗദ്ര ദംഷ്‌ട്രാന്‍
കട കഹകഹ കരാകരാളി നേദ്യഢ പ്രഹാരിന്‍
രാവണവധായ മഹാസേതുബന്ധ മഹാശൈല
പ്രവാഹ, ഗഗനേചര ഏഹ്യേഹി മഹാരൗദ്ര
ദീര്‍ഘ പൃച്‌ഛേന വേഷ്‌ഠവൈരിണം ഭഞ്‌ജയ
ഭജ്‌ഞയ ഹും ഫള്‍ "

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment