ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആണത്രേ ഇന്ത്യ.അഥവാ ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങളെ ഭരിക്കുന്നു.ഇത് സ്കൂളില്‍ പഠിക്കുമ്പോഴും പുസ്തകങ്ങളില്‍ വായിക്കുമ്പോഴും നാം ഇന്ത്യക്കാര്‍ അഭിമാനിക്കാറും ഉണ്ട്.ഇന്ത്യക്കാരെ നേരില്‍ കാണാത്ത അന്യ നാട്ടുകാര്‍ ഇന്ത്യക്കാര്‍ മഹാ ഭാഗ്യക്കാര്‍ ആണെന്ന് ധരിക്കുന്നും ഉണ്ടായിരിക്കണം.
എന്നാല്‍ ഇന്ത്യയുടെ ജനാധിപത്യം എന്താണ്?ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഇന്ത്യ കൊടുക്കുന്ന സുരക്ഷിതത്വവും മറ്റു രാജ്യക്കാര്‍ അവരുടെ പൌരന്മാര്‍ക്ക് കൊടുക്കുന്ന സുരക്ഷിതത്വവും കൂട്ടി വായിച്ചാല്‍ മതി.മറ്റു രാജ്യങ്ങളില്‍ ഇന്ത്യക്കാരന് തല്ലു കിട്ടിയാലും വെടിയേറ്റാലും കൊല്ലപ്പെട്ടാലും തിരിഞ്ഞു നോക്കാന്‍ ഒരാളെയും കാണാനുണ്ടാവില്ല.അടുത്ത കാലത്തായി ആസ്ത്രാലിയയില്‍ ഒരു പാട് ഇന്ത്യക്കാര്‍ വെടി കൊണ്ടു,ചിലര്‍ കൊല്ലപ്പെട്ടു.ഇന്ത്യന്‍ സര്‍ക്കാര്‍ അത് അറിഞ്ഞോ എന്ന് തന്നെ സംശയമാണ്.ലണ്ടനില്‍ ഇതിനു സമാനമായത് പലതും സംഭവിച്ചു.ഗള്‍ഫ് നാടുകളില്‍ പല കള്ള കേസിലും പെട്ട് പലരും കുടുങ്ങി കിടക്കുന്നു.ഇതൊക്കെ പറയുമ്പോള്‍ മറ്റു നാടുകളില്‍ ഇന്ത്യക്ക് എംബസി ഇല്ലെന്നോ അതില്‍ ജീവനക്കാര്‍ ഇല്ലെന്നോ വിചാരിക്കരുത്.എംബസ്സിയും കോണ്‍സുലാറ്റും ഉണ്ട്.ആവശ്യത്തിലധികം ജീവനക്കാരും ഉണ്ട്.അവര്‍ മാസാമാസം മുടങ്ങാതെ ശമ്പളവും വാങ്ങുന്നുണ്ട്.പിന്നെ വല്ല രാഷ്ട്രീയകകാരോ സാമൂഹ്യ പ്രവര്‍ത്തകരോ ഇടപെട്ടാല്‍ ഇവര്‍ വല്ലതും ചെയ്യും എന്നുള്ളത് പറയാതെ പോകാന്‍ പറ്റില്ലെലോ.
അതൊക്കെ പോട്ടെ.യൂറോപ്പുകാര്‍ സൈനികര്‍ സായുധാരായി കടലില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ വന്നു രണ്ടു പാവം മത്സ്യ തൊഴിലാളികളെ വെടി വെച്ച് കൊന്നു.സംഭവം നടന്നു ഒരു മാസമാവാന്‍ ആയിട്ടും പേരിനു മാത്രം എന്തൊക്കെയോ ചെയ്തു എന്നല്ലാത്തെ വല്ലതും ചെയ്തോ നമ്മുടെ സര്‍ക്കാര്‍?ഇത്ര തന്നെ ചെയ്തത് പിറവം മുമ്പില്‍ ഉള്ളത് കൊണ്ടല്ലേ എന്ന് പിറവം കഴിഞ്ഞാല്‍ അറിയാം.
സായുധരായി ഇറ്റലി സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നു എന്നത് ഒരു വലിയ തെറ്റ് ആണ്.അതിനു പുറമേ രണ്ടു ഇന്ത്യക്കാരെ കാരണമൊന്നും ഇല്ലാതെ വെടി വെച്ച് കൊന്നു.മുമ്പ് പോര്‍ച്ചുഗീസുകാര്‍ ഇങ്ങെനെ ചെയ്തതായി സ്കൂളില്‍ പഠിച്ചത് ഓര്‍ക്കുന്നു.
യൂറോപ്പ് ചാരന്മാര്‍ നമ്മുടെ നാട്ടില്‍ ധാരാളം ഉള്ള ഈ കാലത്ത് ഈ പോക്ക് പോയാല്‍ പിറവം കഴിഞ്ഞാല്‍ കപ്പലിന്റെയും സൈനികരുടെയും ഒരു പൊടി പോലും കേരളത്തില്‍ ഉണ്ടാവാന്‍ പോകുന്ന മട്ടം കാണുന്നില്ല.
No comments:
Post a Comment